ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

എം‌ജി മോട്ടോർ ഇന്ത്യ ഹെക്ടറിന്റെ ഡ്യുവൽ ടോൺ വേരിയൻറ് രാജ്യത്ത് അവതരിപ്പിച്ചു. 16.84 ലക്ഷം രൂപയാണ് പുതിയ വേറിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

‘ഹെക്ടർ ഡ്യുവൽ ഡിലൈറ്റ്' എന്ന് കമ്പനി പരാമർശിക്കുന്ന മോഡൽ ടോപ്പ്-സ്പെക്ക് ഷാർപ്പ് വേരിയന്റിൽ മാത്രമേ ലഭ്യമാകൂ. ഹെക്ടർ എസ്‌യുവിയുടെ ഇരട്ട-ടോൺ വേരിയന്റുകൾക്ക് മോണോ-ടോൺ വേരിയന്റുകളേക്കാൾ 20,000 രൂപ അധികമാണ്.

ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

എം‌ജി ഹെക്ടറിനായി ഉപഭോക്താക്കൾക്ക് രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം, അതിൽ കാൻഡി വൈറ്റ് വിത്ത് സ്റ്റാർറി ബ്ലാക്ക്, ഗ്ലേസ് റെഡ് വിത്ത് സ്റ്റാർറി ബ്ലാക്ക് എന്നിവ ഉൾപ്പെടുന്നു.

MOST READ: പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

ഡ്യുവൽ ടോൺ പതിപ്പിൽ ORVM- കളിലേക്കും A-പില്ലറിലേക്കും ബ്ലാക്ക് നിറം വ്യാപിക്കുന്നു. പുതിയ എക്സ്റ്റീരിയർ പെയിന്റിനുപുറമെ, മോണോ-ടോൺ ഷാർപ്പ് ട്രിമുമായി താരതമ്യപ്പെടുത്തുമ്പോൾ ഹെക്ടർ ഡ്യുവൽ ഡിലൈറ്റിന്റെ സവിശേഷതകൾ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.

ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

രണ്ട് പെട്രോൾ മോട്ടോറുകളും ഒരു ഡീസൽ യൂണിറ്റും ഉൾപ്പെടുന്ന മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലും എംജി ഹെക്ടർ ഡ്യുവൽ-ടോൺ വേരിയൻറ് വാഗ്ദാനം ചെയ്യുന്നു.

MOST READ: എസ്‌യുവി ക്രോസ്ഓവര്‍ ഭാവത്തില്‍ പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഈ വര്‍ഷം

ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

1.5 ലിറ്റർ പെട്രോൾ യൂണിറ്റ് ഒരു DCT ട്രാൻസ്മിഷനുമായി മാത്രമായി ജോടിയാകും. 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് ഹൈബ്രിഡ് മോട്ടോറുമായും 2.0 ലിറ്റർ ഡീസൽ യൂണിറ്റും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി വിൽപ്പനയ്ക്കെത്തും.

ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

ഹെക്ടർ ഡ്യുവൽ ടോൺ 1.5 പെട്രോൾ-ഹൈബ്രിഡ് മാനുവൽ പതിപ്പിന് 16.84 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഡ്യുവൽ ടോൺ 1.5 പെട്രോൾ DCT പതിപ്പിന് 17.75 ലക്ഷം രൂപയും. ഡ്യുവൽ ടോൺ 1.5 ഡീസൽ മാനുവൽ വേരിയന്റിന് 18.08 ലക്ഷം രൂപയുമാണ് നിർമ്മാതാക്കൾ നിശ്ചയിച്ചിരിക്കുന്നത്.

Variant Price
1.5 Petrol-Hybrid ₹16.84 Lakh
1.5 Petrol DCT ₹17.75 Lakh
1.5 Diesel MT ₹18.08 Lakh

MOST READ: റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

ഹെക്ടർ ഡ്യുവൽ ഡിലൈറ്റ് എഡിഷൻ അവതരിപ്പിച്ച് എംജി

എം‌ജി ഹെക്ടറിന്റെ പ്രധാന എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസ്സാൻ കിക്ക്സ്, ടാറ്റ ഹാരിയർ എന്നിവയെല്ലാം ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ഫിനിഷുകളിൽ ലഭ്യമാണ്. അതിനാൽ പുതിയ ഡ്യുവൽ ഡിലൈറ്റ് പതിപ്പ് ഹാരിയറിന് മത്സര രംഗത്ത് ഗുണമുണ്ടാക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Introduced New Dual Delight Variant For Hector SUV. Read in Malayalam.
Story first published: Friday, September 18, 2020, 10:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X