ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

രാജ്യത്തുടനീളം ഡീലർഷിപ്പുകൾ തുറക്കാൻ വാഹന നിർമ്മാതാക്കൾ തയ്യാറാകുമ്പോൾ, ഡീലർഷിപ്പുകളിൽ ഉപയോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷമാണെന്ന് ഉറപ്പുവരുത്തുന്നതിനായി പുതിയ മാനദണ്ഡങ്ങളും വിൽപ്പന, സേവന സംരംഭങ്ങൾ നിരവധി ചട്ടങ്ങളും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

എം‌ജി മോട്ടോർ ഇന്ത്യയും പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നു. അതോടൊപ്പം 'എം‌ജി ഷീൽഡ് പ്ലസ്' പ്രോഗ്രാമും നിർമ്മാതാക്കൾ അവതരിപ്പിച്ചു.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

കോൺ‌ടാക്റ്റ് ഫ്രീ ടെക്നോളജി, സേവനങ്ങളുടെ ഡോർസ്റ്റെപ്പ് ഡെലിവറി, മെച്ചപ്പെട്ട ശുചിത്വം എന്നിവയിൽ പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

വോയ്‌സ് ഇന്ററാക്ഷനിലൂടെ എം‌ജി അതിന്റെ ഡിജിറ്റൽ പുഷ് വർദ്ധിപ്പിക്കുകയാണ്. ഷീൽഡ് പ്ലസ് വാഹനങ്ങളുടെ വോയ്സ് ഗൈഡ് ഡെമൊൺസ്ട്രേഷൻ VPHY വഴി വാഗ്ദാനം ചെയ്യുന്നു.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

ഷോറൂമുകളിൽ ഉപയോക്താക്കൾക്ക് എം‌ജി കാറുകൾക്ക് അരികിൽ എത്തി കഴിഞ്ഞാൽ ഓട്ടോമേറ്റഡ് വോയ്‌സ് വഴി മോഡലിന്റെ വിവരണം അറിയാൻ കഴിയും. വാഹനത്തിന് ചുറ്റും നടക്കുമ്പോൾ QR കോഡുകൾ സ്കാൻ ചെയ്താൽ ഉപഭോക്താവിന് വോയ്‌സ്-ഗൈഡഡ് സവിശേഷത ലഭിക്കുന്നതാണ്.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

എം‌ജി കാറുകളുടെ ഇൻ‌ഫോടൈൻ‌മെൻറ് സിസ്റ്റങ്ങളിലേക്ക് എം‌ജി മോട്ടോർ ഇന്ത്യ ആദ്യമായി ഇത്തരത്തിലുള്ള OTA (ഓവർ-ദി-എയർ) അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നത് തുടരും.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

സർവ്വീസ് സ്റ്റേഷൻ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ ഉപയോക്താക്കൾക്ക് അവരുടെ എം‌ജിയുടെ i-സ്മാർട്ട് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സോഫ്റ്റ്‌വെയർ സ്വയം അപ്ഗ്രേഡ് ചെയ്യാൻ കഴിയും. ശുചിത്വം ഉൾപ്പെടെ നിരവധി ദ്രുത സേവനങ്ങൾ നേടാൻ ഇത് ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നു.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

വീടുകളിൽ എത്തി പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധർ വഴി അണുനശീകരണം, ഫ്യൂമിഗേഷൻ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു. 'ഡിസിൻഫെക്ട് ആന്റ് ഡെലിവർ' എന്ന സംരംഭത്തിൽ നിർമ്മാതാക്കൾ തങ്ങളുടെ വാഹനങ്ങളിൽ MGerm ക്ലീനുമായി വാഹന ക്യാബിൻ ഫ്യൂമിഗേഷനും ആരംഭിച്ചു.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

കൂടാതെ, കാറുകൾക്കായുള്ള മെഡ്‌ക്ലിൻ സെറാഫ്യൂഷൻ സാങ്കേതികവിദ്യയിലൂടെ നിർമ്മാതാക്കൾ ഇൻ-കാർ സാനിറ്റൈസേഷനും പൂർണ്ണമായി അണുവിമുക്തമാക്കലും പര്യവേക്ഷണം ചെയ്യുന്നു.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

സേവനത്തിനിടയിൽ വാഹനം ട്രാക്കുചെയ്യാനും ഡിജിറ്റലായി പേയ്‌മെന്റുകൾ നടത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിന് ബ്രാൻഡ് അടുത്തിടെ മൈ എംജി ആപ്പും പുറത്തിറക്കിയിരുന്നു.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

പുതിയ നിലയിൽ തങ്ങളുടെ ഉപഭോക്താക്കളുടെ സമ്പൂർണ്ണ സൗകര്യത്തെ ലക്ഷ്യം വച്ചുള്ള ഒരു അംബ്രല്ല വിൽപ്പന, സേവന പദ്ധതിയാണ് ഷീൽഡ് പ്ലസ്.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

ഇത് ഉപഭോക്താക്കളുടെ സുരക്ഷയോടുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ് എന്നും എം‌ജി മോട്ടോർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ഗൗരവ് ഗുപ്ത പറഞ്ഞു.

ഉപഭോക്ത സുരക്ഷയ്ക്കായി ഷീൽഡ് പ്ലസ് പ്രോഗ്രാം അവതരിപ്പിച്ച് എംജി

ഷീൽഡ് പ്ലസ് പ്രോഗ്രാമിന് കീഴിൽ, എല്ലാ സ്റ്റാഫുകളുടെയും സന്ദർശകരുടെയും ടെംപറേച്ചർ സ്കാനിംഗ് നടത്തുക, PPE -കൾ സജ്ജമാക്കുക, ഡിസ്പ്ലേ കാറുകളുടെയും പരിസരങ്ങളുടെയും ആനുകാലിക ശുചിത്വം പരിപാലിക്കുക എന്നിവയ്ക്കൊപ്പം മറ്റ് സംരംഭങ്ങളിലൂടെയും എം‌ജി മോട്ടോർ ഇന്ത്യ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG introduces Shield+ program for customer safety. Read in Malayalam.
Story first published: Friday, May 22, 2020, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X