പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വൻ വാഹന നിരകൊണ്ട് ഏറ്റവുമധികം പ്രേക്ഷകരെ ആകർഷിച്ച നിർമ്മാതാക്കളാണ് എംജി മോട്ടോർ. നിരവധി സെഡാനുകളും എസ്‌യുവികളും എംജി അവതരിപ്പിച്ചിരുന്നു.

പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

അതോടൊപ്പം വരും വർഷങ്ങളിൽ ഇന്ത്യൻ വിപണിയിൽ എത്താൻ സാധ്യതയുള്ള, ചൈനീസ് വിപണിയൽ മാക്സസ് G10 എന്ന് അറിയപ്പെടുന്ന G10 എംപിവിയും കമ്പനി പ്രദർശിപ്പിച്ചിരുന്നു.

പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

നിലവിൽ എം‌ജി G10 (മാക്സസ് G10) -ന് ചൈനയിൽ ഒരു അപ്‌ഡേറ്റ് ലഭിച്ചിരിക്കുകയാണ്. ഈ അപ്‌ഡേറ്റ് ചെയ്ത പതിപ്പാണ് അടുത്ത വർഷത്തോടെ ഇന്ത്യയിൽ വിപണിയിലെത്തുന്നത്.

MOST READ: ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് സിട്രൺ എത്തുന്നു, CC21 മോഡലിന്റെ അരങ്ങേറ്റം അടുത്ത വർഷം

പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

ചൈനയിൽ 2023 ജൂലൈ 1 മുതൽ നിർബന്ധിതമാക്കുന്ന 6b എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിനുകളാണ് എംജി G10 -ൽ ഇപ്പോൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പുതിയ ട്രാൻസ്മിഷനും വാഹനത്തിന് ലഭിക്കുന്നു.

പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റുകൾ എംപിവിയിൽ ഇപ്പോൾ വരുന്നത്. മുമ്പ് വാഗ്ദാനം ചെയ്ത 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന്റെ പുതുക്കിയ പതിപ്പാണ് ആദ്യത്തേത്, രണ്ടാമത്തേത് മുമ്പ് വാഗ്ദാനം ചെയ്ത 1.9 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനെ പകരം വയ്ക്കുന്നു.

MOST READ: അപ്പാച്ചെ RTR 180 പതിപ്പിന് 2,500 രൂപയുടെ വില വർധവ് നടപ്പിലാക്കി ടിവിഎസ്

പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

എം‌ജി G10 -ന്റെ സീറ്റ് ഫാബ്രിക് MY2021 അപ്‌ഡേറ്റിനൊപ്പം SAIC അപ്‌ഗ്രേഡ് ചെയ്‌തു. മാത്രമല്ല, ഏഴ്, ഒമ്പത്-സീറ്റ് പതിപ്പുകൾക്ക് പുറമേ എട്ട് സീറ്റ് പതിപ്പിലും കമ്പനി വാഹനം നൽകാൻ ആരംഭിച്ചു.

പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

പഴയ 2.0 പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്തു. മാനുവൽ ട്രാൻസ്മിഷനൊപ്പം 224 bhp കരുത്തും 345 Nm torque, ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ 218 bhp കരുത്തും 350 Nm torque എന്നിവ ഉത്പാദിപ്പിക്കും. പുതിയ 2.0 ലിറ്റർ പെട്രോൾ എഞ്ചിന് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉണ്ടായിരിക്കാം.

MOST READ: പുതുതലമുറ ജീപ്പ് റെനെഗേഡ് ഒരുങ്ങുന്നു, അവതരണം അടുത്ത വർഷം ഉണ്ടായേക്കും

പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

1.9 ലിറ്റർ ഡീസൽ എഞ്ചിൻ 150 bhp കരുത്തും 350 Nm torque ഉം വികസിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കൊപ്പം ഇത് ലഭ്യമാണ്.

പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

2.0 ലിറ്റർ ഡീസൽ എഞ്ചിൻ 163 bhp കരുത്തും 375 Nm torque ഉം പുറപ്പെടുവിക്കുന്നു. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് വാഹനം വാഗ്ദാനം ചെയ്തേക്കാം.

MOST READ: മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

ചൈനയിലെ 2021 എം‌ജി G10 ന്റെ വില 1,39,800 ചൈനീസ് യുവാൻ അതായത് 14.96 ലക്ഷം രൂപയിൽ ആരംഭിക്കുന്നു. ഇന്ത്യൻ വിപണിയിൽ കിയ കാർണിവലായിരിക്കും G10 -ന്റെ പ്രധാന എതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Launched India Bound 2021 G10 MPV In China. Read in Malayalam.
Story first published: Thursday, June 11, 2020, 17:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X