ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

അടുത്ത മാസം ഗ്രേറ്റർ നോയിഡയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയുടെ 15-ാം പതിപ്പിൽ ഭാവി മൊബിലിറ്റി പദ്ധതികൾ പ്രദർശിപ്പിക്കാൻ എം‌ജി മോട്ടോർ ഇന്ത്യ ഒരുങ്ങുന്നു.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ഏറ്റവും പുതിയ ഇവി, കണക്റ്റഡ് കാർ സാങ്കേതികവിദ്യകൾ, സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾ എന്നിവയുൾപ്പടെ വിവിധ ശ്രേണികളിലായി മൊത്തം 14 കാറുകൾ വെളിപ്പെടുത്തും.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

ആദ്യമായാണ് എം‌ജി മോട്ടോർ രണ്ടു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഓട്ടോമോട്ടീവ് ഷോയിൽ പങ്കെടുക്കുന്നത്, ബ്രാൻഡിന്റെ ഭാവി ആഗോള പദ്ധതികൾക്കൊപ്പം സാങ്കേതിക മുന്നേറ്റവും പ്രദർശിപ്പിക്കുകയാണ് വാഹന നിർമ്മാതാക്കൾ ലക്ഷ്യമിടുന്നത്.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

എം‌ജി പ്രദർശിപ്പിക്കാൻ സജ്ജമാക്കിയിരിക്കുന്ന 14 മോഡലുകളിൽ ഹാച്ച്ബാക്ക്, സെഡാൻ, യൂട്ടിലിറ്റി വെഹിക്കിൾ ശ്രേണികളിൽ നിന്നുള്ള മോഡലുകൾ ഉൾപ്പെടും.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

ഇന്ത്യയിൽ ദീർഘകാലാടിസ്ഥാനത്തിൽ പരിസ്ഥിതി സൗഹൃദമായ അടുത്ത തലമുറ മൊബിലിറ്റി സൊല്യൂഷനുകൾ വേഗത്തിലാക്കാൻ എം‌ജി മോട്ടോർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

ഈ ലക്ഷ്യം കൈവരിക്കുന്നതിന്, തങ്ങളുടെ സാങ്കേതിക നേതൃത്വം സ്ഥാപിക്കാനും ഇന്ത്യൻ ഓട്ടോമോട്ടീവ് മേഖലയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഏകീകരിക്കാനും ലക്ഷ്യമിടുന്നു എന്ന് 2020 ഓട്ടോ എക്‌സ്‌പോയിൽ എം‌ജിയുടെ സാന്നിധ്യത്തെക്കുറിച്ച് എം‌ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എം‌ഡിയുമായ രാജീവ് ചബ പറഞ്ഞു.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

ഇന്ത്യയുടെ ഭാവി സാങ്കേതികവിദ്യകളെ കേന്ദ്രീകരിച്ച് ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോയിൽ എംജിയുടെ സാന്നിദ്ധ്യം തങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

എക്‌സ്‌പോയിലെ എല്ലാ എം‌ജി ഉൽ‌പ്പന്നങ്ങളും നവീകരണം, ഉപഭോക്ത അനുഭവം, സുസ്ഥിരത നയിക്കുന്ന വികസനം എന്നിവയിലേക്കുള്ള കമ്പനിയുടെ പ്രധാന ലക്ഷ്യത്തെ കേന്ദ്രീകരിച്ചവയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

ഓട്ടോ എക്‌സ്‌പോയിൽ എംജി അതിന്റെ വിഷൻ-i എംപിവി കൺസെപ്റ്റ് വെളിപ്പെടുത്തും. വാഹനത്തിന്റെ ഒരു ടീസർ ചിത്രവും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

കഴിഞ്ഞ വർഷം 2019 ലെ ഷാങ്ഹായ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച റോവ് വിഷൻ-i കൺസെപ്റ്റുമായി സാമ്യമുള്ളതാണ് എം‌ജി വിഷൻ-i കൺസെപ്റ്റ്.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

SIAC മോട്ടോറിന്റെ ഉടമസ്ഥതയിലാണ് എം‌ജി മോട്ടോർ‌, റോ‌വെ എന്നിവ എന്നതു കാരണം, ഉൽപ്പാദനത്തിന് തയ്യാറായ പതിപ്പ് ഇരു നിർമ്മാതാക്കളും അവർ പ്രവർത്തിക്കുന്ന രാജ്യത്തെ ആശ്രയിച്ച് പുറത്തിറക്കാം.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

അടുത്ത മാസം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് എം‌ജി മോട്ടോർ ജനുവരി 27 -ന് എം‌ജി ZS ഇവി പുറത്തിറക്കും.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

പൂർണ്ണ ഇലക്ട്രിക് എസ്‌യുവി ഡിസംബർ 5 -ന് രാജ്യത്ത് വെളിപ്പെടുത്തിയിരുന്നു. ആദ്യത്തെ 1,000 ഭാഗ്യശാലികൾക്ക് ആമുഖ വിലയിൽ വാഹനം ലഭിക്കും.

ഓട്ടോ എക്സ്പോയിൽ 14 മോഡലുകൾ അവതരിപ്പിക്കാൻ എംജി മോട്ടോർസ്

തുടക്കത്തിൽ ഡെൽഹി, ബെംഗളൂരു, അഹമ്മദാബാദ്, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ ZS ഇവി വിൽപ്പനയ്ക്ക് എത്തും, തുടർന്ന് മറ്റ് നഗരങ്ങളിലേക്കും വിൽപ്പന വ്യാപിപ്പിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Will Showcase A Total Of 14 Models At The 2020 Auto Expo: Future Of Mobility. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X