Just In
Don't Miss
- Sports
IND vs AUD: ഗില്ലും സുന്ദറും നട്ടുവുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ സിറാജ്! ഒന്നൊന്നര അരങ്ങേറ്റം
- Finance
പെട്രോളിന് എക്കാലത്തെയും ഉയർന്ന വില, ഡീസലിന് 75.13 രൂപ
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- News
ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആഗ്രയിൽ 60 കിലോവാട്ട് സൂപ്പർഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ച് എംജി
ആഗ്രയിൽ 60 കിലോവാട്ട് സൂപ്പർഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ച് എംജി മോട്ടോർ ഇന്ത്യ. ടാറ്റ പവറുമായി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് കമ്പനി നഗരത്തിൽ പുതിയ ഫാസ്റ്റ് ചാർജർ ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത്.

നാഷണല്‍ ഹൈവേ ഫോര്‍ ഇലക്ട്രിക് വെഹിക്കിള്‍സ് (NHEV) ട്രയല്‍ റണ്ണിന്റെ ഭാഗമായാണ് സൂപ്പർഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇത് നഗരത്തിലുടനീളമുള്ള ഇലക്ട്രിക് വാഹന വിൽപ്പന വർധിപ്പിക്കാൻ സഹായിക്കും എന്നതിൽ സംശയമൊന്നുമില്ല.

പബ്ലിക് ചാർജർ ഉപഭോക്താക്കൾക്കായി 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ CCS / CHAdeMO ഫാസ്റ്റ് ചാർജിംഗ് മാനദണ്ഡങ്ങളുമായാണ് ഇത് വരുന്നത് എന്നതും ശ്രദ്ധേയമാണ്. 2020 നവംബർ 25 ന് ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് നടത്തിയ ടെക് ട്രയൽ റണ്ണിന്റെ വിപുലീകരണമായാണ് ഉദ്ഘാടനം നടന്നത്.
MOST READ: ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

ഡല്‍ഹിയില്‍ നിന്ന് ആഗ്രയിലേക്കുള്ള ദൂരം യമുന എക്‌സ്പ്രസ് വേ വഴി 233.1 കിലോമീറ്ററാണ്. 2020 ഓടെ കൂടുതല്‍ ഇവികള്‍ റോഡില്‍ എത്തിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് ടെക് ട്രയല്‍ റണ്‍ ആരംഭിച്ചത്.

ഇത് ഡൽഹിക്കും ആഗ്രയ്ക്കും ഇടയിലുള്ള ഇലക്ട്രിക് വാഹന ഗതാഗതം സുഗമമാക്കാൻ ഏറെ ഗുണം ചെയ്തേക്കും. ജനപ്രിയ ടൂറിസ്റ്റ് റൂട്ടിലെ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, റോഡ് സൈഡ് അസിസ്റ്റ് എന്നിവയില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
MOST READ: ടിവിഎസ് ഓട്ടോമൊബൈല്‍ സര്‍വീസുമായി പങ്കാളിത്തം പ്രഖ്യാപിച്ച് മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ്

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലൂടെയുള്ള ദീര്‍ഘദൂര യാത്രകളില്‍ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത വിലയിരുത്താന്‍ ഇവി ടെക് ട്രയല്‍ റണ്‍ സഹായിക്കും. പുതിയ പദ്ധതിയുടെ ഭാഗമായതിലൂടെ എംജി മോട്ടോർസിനും തങ്ങളുടെ ഇവി വിൽപ്പന ഉയർത്താൻ സാധിക്കും.

ഓണ്‍ബോര്‍ഡ് കേബിള്‍ ഉള്‍പ്പെടെചാര്‍ജ് ചെയ്യുന്നതിന് അഞ്ച് വ്യത്യസ്ത മാര്‍ഗങ്ങളോടെയാണ് എംജി ZS ഇവി വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ വീടുകളിലും ഓഫീസുകളിലും ഫാസ്റ്റ് ചാര്‍ജര്‍ സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും.
MOST READ: മോൺസ്റ്റർ പരിവേഷം അഴിച്ചുവെച്ച് സിമ്പിളായി ബാബ്സ് ഇസൂസു D-മാക്സ് V-ക്രോസ്

രണ്ട് വകഭേദങ്ങളിലായി വിപണിയില്‍ എത്തുന്ന ZS ഇലക്ട്രിക്കിന്റെ പ്രാരംഭ പതിപ്പായ എക്സൈറ്റിന് 20.88 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റായ എക്സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില.

IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇവിയുടെ ഹൃദയം. ഈ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 141 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പാൻ ശേഷിയുള്ളതാണ്. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇലക്ട്രിക് എസ്‌യുവിയുടെ ഗിയർബോക്സ്.