മെയ് മാസം എംജി നേടിയെടുത്തത് 710 യൂണിറ്റ് വിൽപ്പന

ലോകമെമ്പാടും വാഹന വ്യവസായം വൻ പ്രതിസന്ധി നേരിടുകയാണ്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് മാസത്തോളം ഇന്ത്യൻ വാഹന മേഖലയും സ്‌തംഭിച്ചിരുന്നു. എന്നാൽ അടുത്തിടെ ഭാഗികമായ പ്രവർത്തനം ആരംഭിക്കാനും നിർമാതാക്കൾക്ക് സാധിച്ചു.

മെയ് മാസം എംജി നേടിയെടുത്തത് 710 യൂണിറ്റ് വിൽപ്പന

പരിമിതികൾക്കിടയിലും മെയ് മാസത്തിൽ 710 യൂണിറ്റ് വിൽപ്പന നടത്തിയതായി എം‌ജി മോട്ടോർ ഇന്ത്യ അറിയിച്ചു. അതേസമയം 2020 മാർച്ചിൽ എം‌ജി 1,518 യൂണിറ്റ് വിൽ‌പനയും രേഖപ്പെടുത്തി. ഏപ്രിലിൽ മറ്റ് കാർ‌ നിർമാതാക്കളെപ്പോലെ വിൽ‌പന പൂജ്യമായിരുന്നു.

മെയ് മാസം എംജി നേടിയെടുത്തത് 710 യൂണിറ്റ് വിൽപ്പന

ബ്രാൻഡ് അതിന്റെ ഹാലോൽ നിർമാണ പ്ലാന്റിൽ ഉത്‌പാദനം പുനരാരംഭിച്ചു, നിലവിൽ ഏകദേശം 30 ശതമാനം ശേഷി വിനിയോഗമാണ് ഇവിടെ ഇപ്പോൾ എംജി നടത്തുന്നത്. ഇന്ത്യയിലെ സെയിൽസ്, ആഫ്റ്റർസെയിൽസ് ശൃംഖലയുടെ കാര്യത്തിൽ രാജ്യത്താകമാനം 65 ശതമാനം ഷോറൂമുകളും സർവീസ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

MOST READ: 2020 ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

മെയ് മാസം എംജി നേടിയെടുത്തത് 710 യൂണിറ്റ് വിൽപ്പന

സപ്ലൈ ചെയിൻ തകരാറും കർശനമായ ക്രെഡിറ്റ് ഫിനാൻസിംഗും ലോക്ക്ഡൗണും കാരണം ചില ഡീലർഷിപ്പുകൾ പ്രവർത്തിക്കാത്തതും മെയ് മാസത്തെ വിൽപ്പനയെ ബാധിച്ചവെന്ന് വിൽപ്പന പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട എം‌ജി മോട്ടോർ ഇന്ത്യ സെയിൽസ് ഡയറക്ടർ രാകേഷ് സിദാന പറഞ്ഞു.

മെയ് മാസം എംജി നേടിയെടുത്തത് 710 യൂണിറ്റ് വിൽപ്പന

കൂടാതെ 2020 ജൂലൈയിൽ വിപണിയുടെ സാധാരണ നില പുനസ്ഥാപിക്കാനാകുമെന്നും ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തങ്ങളുടെ ജനപ്രിയ ഹെക്‌ടർ എസ്‌യുവിയെ പരിഷ്‌ക്കരിച്ചുണ്ടെന്നും രാകേഷ് സിദാന കൂട്ടിച്ചേർത്തു.

MOST READ: ഫീച്ചർ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി കിയ സെൽറ്റോസ്, പുതിയ മാറ്റങ്ങൾ ഇവ

മെയ് മാസം എംജി നേടിയെടുത്തത് 710 യൂണിറ്റ് വിൽപ്പന

മെയ് മാസത്തിൽ നടന്ന 710 യൂണിറ്റ് വിൽപ്പനയിൽ ഹെക്ടർ എസ്‌യുവിയും EZ ഇലക്ട്രിക് എസ്‌യുവിയും ഉൾപ്പെടുന്നു. വരും ആഴ്ചകളിൽ എംജിയുടെ രണ്ടാം ഘട്ട വിപുലീകരണ വേളയിൽ പൂനെ, സൂററ്റ്, കൊച്ചി, ചണ്ഡിഗഡ്, ജയ്പൂർ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്ക് പുതിയ EZ ഇവിയുടെ വിൽപ്പന വ്യാപിപ്പിക്കാൻ എംജി മോട്ടോർസ് പദ്ധതിയിടുന്നു.

മെയ് മാസം എംജി നേടിയെടുത്തത് 710 യൂണിറ്റ് വിൽപ്പന

2020 ജനുവരിയിൽ 20.88 ലക്ഷം രൂപയ്ക്കാണ് എംജി EZ ഇവി അവതരിപ്പിച്ചതെങ്കിലും തുടക്കത്തിൽ മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളിൽ മാത്രമാണ് കമ്പനി വിൽപ്പന നടത്തിയത്.

MOST READ: വെട്ടുക്കിളി കൂട്ടം വെല്ലുവിളിയാവുന്നു; പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി DCGA

മെയ് മാസം എംജി നേടിയെടുത്തത് 710 യൂണിറ്റ് വിൽപ്പന

ഉപഭോക്താക്കൾക്ക് ഈ ഇലക്ട്രിക് എസ്‌യുവി 2020 ജൂൺ ഒന്നു മുതൽ കമ്പനി ഡീലർഷിപ്പുകൾ വഴിയോ ഓൺലൈനിൽ MY MG ആപ്പ് ഉപയോഗിച്ചോ ബുക്ക് ചെയ്യാം. എസ്‌യുവി ബുക്ക് ചെയ്യാനും അതിന്റെ നിർമാണ പ്രക്രിയ ട്രാക്കുചെയ്യാനും ഈ ആപ്ലിക്കേഷൻ ഉപഭോക്താക്കളെ അനുവദിക്കുന്നു. ഇത് എം‌ജി EZ ഇവി ഉപഭോക്താക്കൾക്കായി മാത്രം വാഗ്‌ദാനം ചെയ്യുന്ന സവിശേഷതയാണ്.

മെയ് മാസം എംജി നേടിയെടുത്തത് 710 യൂണിറ്റ് വിൽപ്പന

കൊറോണ വൈറസ് വ്യാപനത്തിനെതിരായ മുൻകരുതലായി എം‌ജി മോട്ടോർസ് ഷീൽഡ് പ്ലസ് പ്രോഗ്രാമും അടുത്തിടെ അവതരിപ്പിച്ചിരുന്നു. വാഹനത്തിന്റെ ക്യാബിനിലെ വൈറസിനെ നശിപ്പിക്കാനായി മെഡ്‌ക്ലിൻ സെറാഫ്യൂഷൻ സ്റ്റൈറിലൈസേഷൻ കോൺടാക്റ്റ് ഫ്രീ സാങ്കേതികവിദ്യയാണിത്. ഇത് ഉപഭോക്താവും ഡീലർഷിപ്പുകളും ജീവനക്കാരും തമ്മിലുള്ള സമ്പർക്കം കഴിയുന്നിടത്തോളം നിലനിർത്തുന്നതിന് സഹായിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor India sales in May 2020. Read in Malayalam
Story first published: Monday, June 1, 2020, 17:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X