കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

കൊവിഡ്-19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ തുടക്കം മുതല്‍ രംഗത്തുണ്ട് എംജി മോട്ടോര്‍. മുന്നണി പോരാളികള്‍ക്കായി നിരവധി പദ്ധതികളും കമ്പനി ഒരുക്കിയിട്ടുണ്ട്.

കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 100 ഹെക്ടര്‍ എസ്‌യുവി വിട്ടു നല്‍കി എംജി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവര്‍ക്കായണ് ഹെക്ടര്‍ വിട്ടുനല്‍കുന്നത്.

കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

ഇപ്പോള്‍ വീണ്ടും കമ്പനി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല വെറും 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങളാണ് കമ്പനി സാനിറ്റൈസേഷന്‍ ചെയ്ത് നല്‍കിയത്.

MOST READ: 2020 ഥാറിന്റെ ബുക്കിങ് ആരംഭിച്ചതായി റിപ്പോര്‍ട്ട്; സ്ഥിരീകരിക്കാതെ മഹീന്ദ്ര

കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ തന്റെ സമൂഹമാധ്യമം വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടി ആരംഭിച്ച് 29 ദിവസത്തിനുള്ളില്‍ 3,039 പൊലീസ് വാഹനങ്ങള്‍ കമ്പനി ശുദ്ധീകരിച്ചു നല്‍കി എന്ന് അദ്ദേഹം പറഞ്ഞു.

കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

ആഴ്ച തിരിച്ചുള്ള കണക്കുകളും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. കമ്പനി തന്നെയാണ് മെയ് മാസത്തിന്റെ തുടക്കത്തില്‍ പ്രഖ്യാപനം നടത്തിയത്. രാജ്യത്തുടനീളമുള്ള എംജിയുടെ വര്‍ക്ക്‌ഷോപ്പുകളില്‍ സൗജന്യമായി ചെയ്ത് നല്‍കുമെന്നും കമ്പനി അറിയിച്ചിരുന്നു.

MOST READ: ബിഎസ് VI എന്‍ടോര്‍ഖ് 125 വില വര്‍ധിപ്പിച്ച് ടിവിഎസ്

കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

ഉദ്യോഗസ്ഥര്‍ക്ക് അടുത്തുള്ള എംജിയുടെ അംഗീകൃത വര്‍ക്ക്ഷോപ്പ് സന്ദര്‍ശിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഈ പദ്ധതിയില്‍ മറ്റ് ബ്രാന്‍ഡുകളോ മോഡലുകളോ എന്ന വ്യത്യാസം ഉണ്ടായിരിക്കില്ലെന്നും കമ്പനി അറിയിച്ചിരുന്നു.

കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

വാഹനങ്ങളുടെ ഇന്റീരിയര്‍, കാര്‍ വാഷ്, ക്യാബിന്‍, സാനിറ്റൈസേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിനായുള്ള ചെലവ് കമ്പനിയാണ് വഹിക്കുന്നതെന്നും ഡീലര്‍മാരല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ബിഎസ് VI നിഞ്ച 650 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് കവസാക്കി

കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

കൊറോണ പ്രതിരോധത്തിനായി ശക്തമായ ചുവടുവയ്പ്പുകളാണ് എംജി മോട്ടോര്‍സ് നടത്തുന്നത്. 2 കോടി രൂപയാണ് കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനായി മാര്‍ച്ചില്‍ കമ്പനി സംഭാവന ചെയ്തത്.

കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

മാക്‌സ് വെന്റിലേറ്ററുമായി ചേര്‍ന്ന് കൂടുതല്‍ വെന്റിലേറ്റര്‍ നിര്‍മ്മിക്കാനും എംജി മോട്ടോര്‍ ശ്രമിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ ഹെക്ടറിനെ ആംബുലന്‍സ് ആക്കി മാറ്റിയും അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

MOST READ: ഫോർച്യൂണർ എസ്‌യുവിക്ക് വില വർധിപ്പിച്ച് ടൊയോട്ട

കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

കമ്പനിയുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്ന ഗുജറാത്തിലെ രോഗികള്‍ക്കായാണ് ഹെക്ടര്‍ ആംബുലന്‍സിനെ തയ്യാറാക്കിയത്. എച്ച്‌സി ഹാലോല്‍ ആശുപത്രിയ്ക്ക് കൈമാറുകയും ചെയ്തു.

കൊവിഡ്-19; 29 ദിവസത്തിനുള്ളില്‍ 3,000 ല്‍ അധികം പൊലീസ് വാഹനങ്ങള്‍ ശുചീകരിച്ച് എംജി

പ്രത്യേകം തയ്യാറാക്കിയ ഈ മോഡലില്‍ ജീവന്‍ രക്ഷാ മെഡിക്കല്‍ ഉപകരണങ്ങളായ ഓട്ടോ-ലോഡിംഗ് സ്‌ട്രെച്ചര്‍, സിലിണ്ടറുള്ള ഓക്‌സിജന്‍ വിതരണ സംവിധാനം, അഞ്ച് പാരാമീറ്റര്‍ മോണിറ്ററുള്ള മെഡിസിന്‍ കാബിനറ്റ്, അഗ്‌നിശമന ഉപകരണങ്ങള്‍, സൈറണും ആംപ്ലിഫയറും ഉള്ള ബാഹ്യ ലൈറ്റ് ബാര്‍, ബാറ്ററിയും സോക്കറ്റുകളും ഇന്റീരിയര്‍ ലൈറ്റിംഗും ഉള്ള ഒരു ഇന്‍വെര്‍ട്ടര്‍ എന്നിവ ക്രമീകതിരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor India Sanitises Over 3000 Police Vehicles In 29 Days. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X