കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചതോടെ എല്ലാ മേഖലയിലും വന്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ദിനംപ്രതി മരണസംഖ്യ കുതിച്ച് ഉയരുകയാണ്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ വാഹന നിര്‍മ്മാണ് മേഖലയില്‍ പലരും പ്രവര്‍ത്തനം അവസാനിപ്പിച്ചു.

കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ് എംജി മോട്ടോര്‍ ഇന്ത്യ. തങ്ങളുടെ ഷോറൂമുകളിലും ഡീലര്‍ഷിപ്പിലും എത്തുന്ന ഉപഭോക്താക്കള്‍ക്കായി വലിയ സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഹെക്ടര്‍, ZS ഇലക്ട്രിക്ക് എന്നിങ്ങനെ രണ്ട് മോഡലുകളാണ് എംജി ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്.

കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

ഇതിന്റെ ആദ്യ നടപടിയായി കമ്പനി സ്വീകരിച്ചിരിക്കുന്നത് ഇരുമോഡലുകളുടെയും ഡെലിവറി, ബുക്കിങ് പ്രക്രീയ ഓണ്‍ലൈന്‍ വഴിയാക്കി. വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കാനോ ഡെലിവറി എടുക്കാനോ ഷോറൂമിലെത്തുന്ന ആളുകളുടെ ശരീര താപനില പരിശോധിച്ച ശേഷം മാത്രമേ ഷോറുമിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.

കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

അതോടൊപ്പം തന്നെ തങ്ങളുടെ ഷോറൂമിലെത്തുന്ന ആളുകള്‍ക്ക് മാസ്‌കുകളും നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി മാസ്‌കും കൈയ്യുറകളും ധരിച്ചാണ് ജീവനക്കാരും ഷോറുമുകളില്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

ഷോറൂമിന്റെ എല്ലായിടത്തും ഹാന്‍ഡ് സാനിറ്റൈസറുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജീവനക്കാരോട് ഇടയ്ക്കിടെ കൈകള്‍ ശുചിയാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് എംജി അറിയിച്ചിട്ടുണ്ട്.

കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

വാഹനം കൈമാറുന്നതിന് മുമ്പ് സ്റ്റിയറിങ്ങും ഗിയര്‍ലിവറും ഡാഷ്‌ബോര്‍ഡും ഡോര്‍ ഹാന്‍ഡിലുകളും ഗ്രാബ് റെയ്‌ലുകളും തുടങ്ങി സ്ഥിരമായി തൊടാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കാന്‍ ഡിസ്ഇന്‍ഫക്റ്റന്റ് ലായിനിയും ഉപയോഗിക്കുന്നുണ്ട്.

കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

കൂടാതെ ഷോറൂമുകളും വര്‍ക്ക്‌ഷോപ്പുകളും അണുവിമുക്തമാക്കാന്‍ വേണ്ട നടപടികള്‍ ചെയ്തിട്ടുണ്ടെന്നും എംജി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കൊവിഡ്-19 വ്യാപകമായതോടെ മിക്ക നിര്‍മ്മാതാക്കളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു.

കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

ജീവനക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നും വിവിധ കമ്പനികള്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ പ്ലാന്റുകള്‍ താത്കാലികമായി ഉത്പാദനം നിര്‍ത്തുന്നുവെന്നാണ് മഹീന്ദ്ര അറിയിച്ചു. കൂടാതെ പൂനെ, മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകള്‍ തിങ്കാളാഴ്ച (23-3-20) മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചതായും കമ്പനി അറിയിച്ചു.

കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

എത്ര ദിവസത്തേക്കാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. ജീവനക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

ഇന്ത്യയിലെ മുന്‍നിര ബൈക്ക് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ഇറ്റാലിയന്‍-അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കള എഫ്‌സിഎ എന്നീ കമ്പനികള്‍ രണ്ട് ആഴ്ചത്തേക്കകും, ബെന്റ്ലി ഒരു മാസത്തേക്കും പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

ടാറ്റയുടെ പൂനെയിലെ പ്ലാന്റും ഒരാഴ്ച്ചത്തേക്ക് അടയ്ക്കുകയാണ് ശനിയാഴ്ച അറിയിച്ചിരുന്നു. ലോകത്തിലെ മിക്ക രാജ്യങ്ങളിലും കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. വൈറസ് മൂലം യൂറോപ്യന്‍ രാജ്യങ്ങളിലും, ഇറ്റലിയിലും മറ്റ് രാജ്യങ്ങളിലും ദിനംപ്രതി മരണസംഖ്യ കുതിച്ച് ഉയരുകയാണ്.

കോവിഡ്-19: ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കി എംജി മോട്ടോര്‍

വൈറസ് ബാധയുടെ പശ്ചത്തലത്തില്‍ 66 വര്‍ഷത്തിനിടെ ചരിത്രത്തില്‍ ആദ്യമായി മൊണാക്കോ GP റദ്ദാക്കി. 1955 മുതല്‍ തുടങ്ങി എല്ലാ വര്‍ഷവും നടക്കുന്ന ഫോര്‍മുല വണ്‍ കലണ്ടറിലെ പ്രധാന ഇവന്റുകളില്‍ ഒന്നാണ് മൊണാക്കോ GP.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor India launches Disinfect and Deliver Program. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X