കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതികള്‍ അവതരിപ്പിച്ച് എംജി മോട്ടോര്‍സ്. 'എംജി സേവാ പേരന്റ്‌സ്' എന്ന പദ്ധതിക്കാണ് ബ്രാന്‍ഡ് തുടക്കമിട്ടിരിക്കുന്നത്.

കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

മാതാപിതാക്കളുടെ സുരക്ഷയ്ക്കായിട്ടാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് എംജി പറയുന്നു. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി കാറിലേക്ക് സാനിറ്റൈസേഷന്‍ വ്യാപിപ്പിക്കുകയാണ് ഇതിലൂടെ നിര്‍മ്മാതാക്കള്‍ ചെയ്യുന്നത്.

കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

ഈ സേവനം മറ്റ് ബ്രാന്‍ഡില്‍ നിന്നുള്ള മോഡലിലും ലഭ്യമാക്കുമെന്ന് എംജി പറഞ്ഞു. ഈ സൗജന്യ സേവനം ഓഗസ്റ്റ് 31 വരെ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ഒന്നുകില്‍ ഉപഭോക്താക്കള്‍ അടുത്തുള്ള എംജിയുടെ അംഗികൃത ഡീലര്‍ഷിപ്പില്‍ വാഹനം എത്തിക്കണം.

MOST READ: ഉപഭോക്താക്കള്‍ക്കായി കോണ്‍ടാക്റ്റ്‌ലെസ് സേവനം വാഗ്ദാനം ചെയ്ത് സിയറ്റ്

കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

അല്ലെങ്കില്‍ വീടുകളില്‍ എത്തി തങ്ങളുടെ ജീവനക്കാര്‍ സേവനം ലഭ്യമാക്കുമെന്നും ബ്രാന്‍ഡ് അറിയിച്ചു. ഡീലര്‍ഷിപ്പിലേക്ക് എത്തുന്നവര്‍ വരുന്നതിന് മുമ്പ് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

തങ്ങളുടെ ഷോറൂമുകളിലും ഡീലര്‍ഷിപ്പിലും എത്തുന്ന ഉപഭോക്താക്കള്‍ക്കായി നേരത്തെ തന്നെ വലിയ സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്.

MOST READ: വാണിജ്യ വാഹന നിരയ്ക്കായി കണക്ടഡ് സാങ്കേതികവിദ്യ അവതരിപ്പിച്ച് ഐഷർ

കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

വാഹനങ്ങളെക്കുറിച്ച് അന്വേഷിക്കാനോ ഡെലിവറി എടുക്കാനോ ഷോറൂമിലെത്തുന്ന ആളുകളുടെ ശരീര താപനില പരിശോധിച്ച ശേഷം മാത്രമേ ഷോറുമിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.

കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

അതോടൊപ്പം തന്നെ ഷോറൂമിലെത്തുന്ന ആളുകള്‍ക്ക് മാസ്‌കുകളും നല്‍കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി മാസ്‌കും കൈയ്യുറകളും ധരിച്ചാണ് ജീവനക്കാരും ഷോറുമുകളില്‍ എത്തുന്നത്.

MOST READ: ആള്‍ട്രോസ് XT വകഭേദത്തെ നവീകരിച്ച് ടാറ്റ; വിലയില്‍ മാറ്റമില്ല

കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

ഷോറൂമിന്റെ എല്ലായിടത്തും ഹാന്‍ഡ് സാനിറ്റൈസറുകളും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജീവനക്കാരോട് ഇടയ്ക്കിടെ കൈകള്‍ ശുചിയാക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ടെന്ന് എംജി അറിയിച്ചിട്ടുണ്ട്.

കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

വാഹനം കൈമാറുന്നതിന് മുമ്പ് സ്റ്റിയറിങ്ങും ഗിയര്‍ലിവറും ഡാഷ്ബോര്‍ഡും ഡോര്‍ ഹാന്‍ഡിലുകളും ഗ്രാബ് റെയ്ലുകളും തുടങ്ങി സ്ഥിരമായി തൊടാന്‍ സാധ്യതയുള്ള സ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കാന്‍ ഡിസ്ഇന്‍ഫക്റ്റന്റ് ലായിനിയും ഉപയോഗിക്കുന്നുണ്ട്.

MOST READ: ഹയാബൂസയായി രൂപം മാറി പൾസർ 200 ഇരട്ടകൾ

കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

കൂടാതെ ഷോറൂമുകളും വര്‍ക്ക്ഷോപ്പുകളും അണുവിമുക്തമാക്കാന്‍ വേണ്ട നടപടികള്‍ ചെയ്തിട്ടുണ്ടെന്നും എംജി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തിലാണ് ഹെക്ടര്‍ എന്നൊരു മോഡലുമായി എംജി ഇന്ത്യന്‍ വിപണിയിലെത്തിയത്.

കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ജീപ്പ് കോമ്പസ് തുടങ്ങിയവരോടാണ് ഹെക്ടര്‍ മത്സരിക്കുന്നത്. വിപണിയില്‍ വന്‍ വിജയമായതോടെ ZS എന്നൊരു ഇലക്ട്രിക് വാഹനത്തെയും ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചു. ഇരുമോഡലുകളുടെയും വിജയത്തിന്റെ ചുവടുപിടിച്ച് എംജി മോട്ടോര്‍ ഈ മാസം രാജ്യത്ത് ഹെക്ടര്‍ പ്ലസും അവതരിപ്പിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor Introduces Free Car Sanitisation. Read in Malayalam.
Story first published: Thursday, July 23, 2020, 13:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X