ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

എംജിയില്‍ നിന്നും വിപണിയില്‍ എത്താനൊരുങ്ങുന്ന മോഡലാണ് ഗ്ലോസ്റ്റര്‍. ഇതിനോടകം തന്നെ വാഹനത്തിന്റെ നിരവധി സവിശേഷതകള്‍ പുറത്തുവന്നു കഴിഞ്ഞു.

ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

ഇപ്പോഴിതാ വാഹനത്തിന്റെ അവതരണത്തിന്റെ തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ 24 -ന് വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. എംജിയില്‍ നിന്നുള്ള നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റര്‍. വിപണിയില്‍ എത്തിയാല്‍ ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ഇസൂസു MU-X, വരാനിരിക്കുന്ന സ്‌കോഡ കോഡിയാക് പെട്രോള്‍ എന്നിവരാകും എതിരാളികള്‍.

MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; അരങ്ങേറ്റം ഉടനെന്ന് ടാറ്റ

ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

വിപണിയില്‍, എംജിയില്‍ നിന്നുള്ള ഏറ്റവും ചെലവേറിയ വാഹനമാകും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാക്‌സസ് D90 എസ്‌യുവിയുടെ പുനര്‍നിര്‍മ്മിച്ച പതിപ്പാണ് ഗ്ലോസ്റ്റര്‍.

ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

രാജ്യത്തെ ആദ്യത്തെ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന ഖ്യാതിയോടെ ഗ്ലോസ്റ്റര്‍ എത്തുന്നത്. 5,005 mm നീളവും 1,932 mm വീതിയും 1,875 mm ഉയരവും അളക്കുന്ന ഗ്ലോസ്റ്റര്‍ ഒരു ലാഡര്‍ ഫ്രെയിം ചാസിയെ അടിസ്ഥാനമാക്കിയാണ് നിര്‍മിക്കുന്നത്.

MOST READ: വിചിത്ര പരിഷ്കരണങ്ങൾ; റോഡ് റോളറായി മാറിയ ടിവിഎസ് വിക്ടർ

ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, മൂന്ന് തിരശ്ചീന സ്ലേറ്റുകളുള്ള ഒരു വലിയ സില്‍വര്‍ ഗ്രില്‍, 21 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, ക്വാഡ്-ടിപ്പ് എക്സ്ഹോസ്റ്റുകള്‍, ഇന്റഗ്രേറ്റഡ് ഡിഫ്യൂസറുള്ള ഡ്യുവല്‍-ടോണ്‍ റിയര്‍ ബമ്പര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബൂട്ട് ലിഡില്‍ വലിയ ഗ്ലോസ്റ്റര്‍ ബാഡ്ജ് എന്നിവയാണ് വാഹനത്തിന്റെ പുറമേയുള്ള സവിശേഷതകള്‍.

ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

എംജി ഗ്ലോസ്റ്ററിന് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഐസ്മാര്‍ട്ട് കണക്റ്റിവിറ്റി, പനോരമിക് സണ്‍റൂഫ്, ലെതര്‍ പൊതിഞ്ഞ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, രണ്ടാം നിര ക്യാപ്റ്റന്‍ സീറ്റുകള്‍, ഡ്യുവല്‍-ടോണ്‍ അപ്‌ഹോള്‍സ്റ്ററി, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ അകത്തളത്തെ സമ്പന്നമാക്കും.

MOST READ: ടിയാഗൊയുടെ മൂന്ന് ലക്ഷം യൂണിറ്റുകൾ നിർമിച്ച് ടാറ്റ മോട്ടോർസ്

ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

ഡയമണ്ട് സ്റ്റിച്ചിംഗ്, ഡ്രൈവ് മോഡുകള്‍, ഓട്ടോ ഹോള്‍ഡ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവയും അകത്തളത്തെ സവിശേഷതകളായിരിക്കും.

ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ആറ് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും വാഗ്ദാനം ചെയ്യുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് എംജി ഗ്ലോസ്റ്ററിന് കരുത്തേകുന്നത്.

MOST READ: എന്യാക് iV ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് സ്‌കോഡ

ഗ്ലോസ്റ്ററിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് എംജി

അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഒരു ഓട്ടോ പാര്‍ക്ക് അസിസ്റ്റ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ഫ്രണ്ട് കൊളീഷന്‍ വാര്‍ണിംഗ് സിസ്റ്റം, ബ്ലൈന്‍ഡ് സ്‌പോര്‍ട്ട് ഡിറ്റക്ഷന്‍ പോലുള്ള അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവും (ADAS) ഷിഫ്റ്റ്-ഓണ്‍-ഫ്‌ലൈ ഫോര്‍ വീല്‍ സംവിധാനവും മോഡലിലെ സുരക്ഷാ സന്നാഹങ്ങളാണ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor To Launch Gloster SUV On September 24. Read in Malayalam.
Story first published: Tuesday, September 22, 2020, 18:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X