മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

എംജി മോട്ടോര്‍ ഇന്ത്യ, 2020 ഒക്ടോബറില്‍ 3,625 യൂണിറ്റ് ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS EV എന്നിവയുടെ വില്‍പന രേഖപ്പെടുത്തി. 2019 ജൂണില്‍ വാഹന നിര്‍മാതാവ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില്‍പനയാണ് ഇത്.

മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

2020 സെപ്റ്റംബര്‍ മാസത്തെ അപേക്ഷിച്ച് പ്രതിമാസ വില്‍പന 47.81 ശതമാനം വര്‍ദ്ധിച്ചു. സെപ്റ്റംബറിലെ വില്‍പ്പന 2,537 യൂണിറ്റായിരുന്നു. ഉത്സവ സീസണില്‍ സാധാരണയായി കാണപ്പെടുന്ന വില്‍പ്പനയാണ് വര്‍ധനവിന് വഴിവെച്ചത്.

മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

എന്നിരുന്നാലും, ഉത്സവ സീസണിന് ശേഷം വീണ്ടും വില്‍പ്പന പിന്നോട്ട് പോകുമെന്ന കണക്കുകൂട്ടലിലാണ് ഓരോ നിര്‍മ്മാതാക്കളും. ഇതിന്റെ ഭാഗമായി ഇപ്പോള്‍ എംജി മോട്ടോര്‍ ഇന്ത്യ ഡീലര്‍മാര്‍ തങ്ങളുടെ കാറുകളായ ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS EV എന്നിവയ്ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളിലും ഡിസ്‌കൗണ്ട് ഓഫറുകളും വാഗ്ദാനം ചെയ്യുന്നു.

MOST READ: ഹോണ്ട ബിംഗ്‌ വിംഗ് ശ്രേണിക്ക് കരുത്തേകാൻ ബിഎസ്-VI CB300R ഉടൻ എത്തും

മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ZS EV എന്നീ മൂന്ന് മോഡലുകളില്‍ മാത്രമാകും ഓഫറുകള്‍ ലഭിക്കുക. പുതിയ മോഡലായ ഗ്ലോസ്റ്ററില്‍ കമ്പനി ആനുകൂല്യങ്ങള്‍ ഒന്നും നല്‍കുന്നില്ല. മുകളില്‍ പറഞ്ഞ മോഡലുകളിലെ ആനുകൂല്യങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായ സ്റ്റോക്കിനെ ആശ്രയിച്ചിരിക്കുന്നു, അവ ചില വേരിയന്റുകളില്‍ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു.

മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

എക്‌സ്‌ചേഞ്ച് ബോണസായി 25,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് മോഡലുകളില്‍ ലഭിക്കുന്നത്. ഈ കാലയളവില്‍ ബുക്കിംഗ് നടത്തുന്ന ഉപയോക്താക്കള്‍ക്ക് 3 വര്‍ഷത്തെ AMC മെയിന്റനന്‍സ് പായ്ക്ക് സൗജന്യമായി വാഗ്ദാനം ചെയ്യും.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വന്തം ബാറ്ററികള്‍ നിര്‍മ്മിക്കാനൊരുങ്ങി ഫോര്‍ഡ്

മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

എംജി ഹെക്ടറിനും ഹെക്ടര്‍ പ്ലസിനുമുള്ള കാത്തിരിപ്പ് കാലയളവ് ഇനി ഒന്നില്‍ കൂടുതല്‍ ആഴ്ചകള്‍ കാത്തിരിക്കേണ്ട. വാഹനം വിപണിയില്‍ എത്തിയ നാളുകളില്‍ നീണ്ട കാത്തിരിപ്പ് കാലയളവുണ്ടായിരുന്നു മോഡലുകള്‍ക്ക് (ചില സാഹചര്യങ്ങളില്‍ 10 മാസം വരെ). ലോക്ക്ഡൗണിന് ശേഷം, കാത്തിരിപ്പ് കാലയളവ് താരതമ്യേന കുറഞ്ഞു.

മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

ഇലക്ട്രിക് മോഡലായ ZS EV എസ്‌യുവിയില്‍ 40,000 രൂപയുടെ വരെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എക്സ്ചേഞ്ച് ഓഫര്‍ 25,000 രൂപയും 3 വര്‍ഷത്തെ AMC മെയിന്റനന്‍സ് പായ്ക്കും.

MOST READ: ഹാർലി-ഡേവിഡ്‌സൺ പിൻമാറുന്നില്ല; ഹീറോയുമായുള്ള പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചു

മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

ഈ വര്‍ഷം ആദ്യം, ZS EV അവതരിപ്പിച്ചപ്പോള്‍, എംജി മോട്ടോര്‍ ഇന്ത്യയ്ക്ക് ആവശ്യക്കാര്‍ കാരണം ബുക്കിംഗ് അവസാനിപ്പിക്കേണ്ടിവന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബുക്കിംഗ് 2,800 കടന്നിരുന്നു.

മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

എംജിയുടെ നിരയില്‍ രണ്ടാമനായി ആഭ്യന്തര വിപണിയില്‍ എത്തിയ EZ ഇലക്ട്രിക്കിന്റെ എക്സൈറ്റ് വേരിയന്റിന് 20.88 ലക്ഷം രൂപയും എക്സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 44.5 കിലോവാട്ട്‌സ് ബാറ്ററിയാണ് മോഡലിന് കരുത്ത് പകരുന്നത്.

MOST READ: XC40 റീചാര്‍ജ് ഇലക്ട്രിക് എസ്‌യുവിയുടെ അവതരണം; കൂടുതല്‍ വിവരങ്ങളുമായി വോള്‍വോ

മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

ഇത് 143 bhp പവറും 353 Nm torque ഉം ഉത്പാദിപ്പിക്കാന്‍ വാഹനത്തെ സഹായിക്കുന്നു. 8.5 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇലക്ട്രിക് എസ്‌യുവിക്ക് കഴിയും, അതേസമയം പൂര്‍ണ ചാര്‍ജില്‍ ബാറ്ററി 340 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നും എംജി അവകാശപ്പെടുന്നു.

മോഡലുകള്‍ക്ക് ആദ്യമായി ഓഫറുകള്‍ പ്രഖ്യാപിച്ച് എംജി

ചാര്‍ജിംഗ് ഓപ്ഷനുകളില്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് എസി ചാര്‍ജറും 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറും ഉള്‍പ്പെടുന്നു. ഇത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ പ്രാപ്തമാക്കുന്നു. അതേസമയം ഫാസ്റ്റ് ചാര്‍ജര്‍ 50 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motors Introduce Discount Offers For Selected Models. Read in Malayalam.
Story first published: Monday, November 23, 2020, 11:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X