ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

മോറിസ് ഗാരേജസ് തങ്ങളുടെ ജനപ്രിയ ഹെക്ടർ, ഹെക്ടർ പ്ലസ് ശ്രേണി അടുത്ത മാസം (അതായത് ജനുവരി 2021) അപ്‌ഡേറ്റ് ചെയ്യാൻ തയ്യാറായിരിക്കുകയാണ്.

ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

ഹെക്ടറിന് ആദ്യത്തെ മിഡ്-ലൈഫ് അപ്‌ഡേറ്റ് ലഭിക്കുമ്പോൾ, ഹെക്ടർ പ്ലസ് ഏഴ്-സീറ്റർ പതിപ്പ് റോഡുകളിൽ എത്തും. 2021 എം‌ജി ഹെക്ടർ പ്ലസ് ആറ് സീറ്റർ എസ്‌യുവിയ്ക്ക് ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ പുതിയ സാവി വേരിയൻറ് അവതരിപ്പിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇത് നിലവിലുള്ള ടോപ്പ് എൻഡ് ഷാർപ്പ് വേരിയന്റിന് മുകളിലായിരിക്കും.

ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

പുതിയ 2021 എം‌ജി ഹെക്ടർ പ്ലസ് സാവി വേരിയന്റിന് ഗ്ലോസ്റ്റർ എസ്‌യുവിയുടേതിന് സമാനമായ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ലഭിക്കും.

MOST READ: ഹീറോയുമായുള്ള പങ്കാളിത്തം; പുതിയ പരസ്യ ക്യാമ്പയിനുമായി ഹാർലി ഡേവിഡ്‌സൺ

ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഫ്രണ്ടൽ കൊളീഷൻ വാർണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയിൻ ഡിർപ്പാർച്ചർ വാർണിംഗ്, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഹാൻഡ്സ് ഫ്രീ ഓട്ടോ പാർക്കിംഗ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. 4WD (ഫോർ വീൽ ഡ്രൈവ്) സംവിധാനവും പുതിയ മോഡലിൽ വരും.

ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

360 ഡിഗ്രി ക്യാമറ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 7.0 ഇഞ്ച് ഡിസ്‌പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പവർഡ് പാസഞ്ചർ സീറ്റ്, ടയർ പ്രഷർ മോണിറ്റർ, കർട്ടൻ എയർബാഗുകൾ, ഹീറ്റഡ് വിംഗ് മിററുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ, ഹാൻഡ്‌സ് ഫ്രീ ഓപ്പണിംഗോടുകൂടിയ പവർഡ് ടെയിൽ‌ഗേറ്റ് എന്നിവയുൾപ്പെടെ ഷാർപ്പ് ട്രിമിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ ഉപകരണങ്ങളും പുതിയ സാവി വേരിയന്റിൽ ലഭിക്കും.

MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ടിഗോര്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

നിലവിൽ, നാല് എഞ്ചിൻ-ഗിയർബോക്സ് ഓപ്ഷനുകളുമായി എംജി ഹെക്ടർ പ്ലസ് ലഭ്യമാണ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന 170 bhp, 2.0 ലിറ്റർ ഡീസൽ മോട്ടോർ ഈ സജ്ജീകരണത്തിൽ ഉൾപ്പെടുന്നു.

ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

143 bhp, 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് ആര് സ്പീഡ് മാനുവൽ, ആറ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സുമായി വരുന്നു. 1.5 ലിറ്റർ ടർബോ-പെട്രോൾ 48V മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തിലേക്ക് ജോടിയാക്കിയിരിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന റെനോ എസ്‌യുവിയാവാനൊരുങ്ങി കിഗർ

ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

2021 ജനുവരിയിൽ എം‌ജി ഹെക്ടർ ഏഴ് സീറ്റർ വിപണിയിലെത്തിക്കുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ക്യാപ്റ്റൻ സീറ്റുകൾക്ക് പകരം രണ്ടാം നിരയിൽ മോഡലിന് ബെഞ്ച് ടൈപ്പ് സീറ്റ് ഉണ്ടായിരിക്കും.

ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

ഏഴ് സീറ്റ് മോഡലിൽ കുറച്ച് സൗന്ദര്യവർധക മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. എഞ്ചിൻ സജ്ജീകരണവും ഗിയർ‌ബോക്സ് ഓപ്ഷനുകളും മാറ്റമില്ലാതെ തുടരും.

MOST READ: പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

ഹെക്ടർ പ്ലസിന് ADAS സംവിധാനവും 4WD സവിശേഷതയുമൊരുക്കാൻ എംജി

2021 എം‌ജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റും അകത്തും പുറത്തും ചെറിയ അപ്‌ഡേറ്റുകൾക്ക് സാക്ഷ്യം വഹിക്കും. എഞ്ചിന് മാറ്റങ്ങളൊന്നും വരുത്തുകയില്ല.

Source: Carwale

Most Read Articles

Malayalam
English summary
MG Motors To Provide 2021 Hector Plus With ADAS And 4WD Systems. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X