കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

ഹെക്ടർ, ZS ഇവി എസ്‌യുവികൾ വിജയകരമായി പുറത്തിറക്കിയതിന് ശേഷം എം‌ജി മോട്ടോർ ഇന്ത്യ, തങ്ങൾക്ക് ലഭിച്ച നല്ല തുടക്കം എം‌പി‌വി വിപണിയിലും നിലനിർത്താൻ ആഗ്രഹിക്കുന്നു.

കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

ഡെൽഹി ഓട്ടോ എക്‌സ്‌പോയിൽ നിർമ്മാതാക്കൾ ഇന്ത്യയിൽ അവതരിപ്പിക്കുന്ന പുതിയ എം‌പിവിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങൾ കാർ&ബൈക്ക് പുറത്തു വിട്ടു. പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു തുറമുഖത്തെ ഷിപ്പിംഗ് കണ്ടെയ്നറിൽ നിന്ന് പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് കാർ കണ്ടെത്തിയത്.

കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

എക്സ്പോ അവതരിപ്പിക്കാനുള്ള മോഡലാണിത് എന്നാണ് പ്രതീക്ഷിക്കുന്നത്. കിയ കാർണിവലിന് ഒത്ത എതിരാളിയുമായി എംജി വരുന്നു എന്നത് വാഹന വിപണിയെ ചൂട് പിടിപ്പിക്കുന്ന വാർത്തയാണ്. ആകസ്മികമായി, കാർണിവലിന്റെ വില പ്രഖ്യാപനവും പ്രദർശനവും 2020 ഫെബ്രുവരി ആദ്യ വാരത്തിൽ എക്‌സ്‌പോയിൽ ഉണ്ടാകും.

കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇവിടെ കാണുന്ന എം‌ജി എം‌പിവി മോഡൽ നിലവിൽ ചൈനയിലും ദക്ഷിണ കിഴക്കൻ ഏഷ്യയിലും മാക്‌സസ് G10 എന്ന പേരിൽ വിൽപ്പനയ്ക്ക് എത്തുന്നു. വാഹനം ഏഴ്, ഒമ്പത്, പത്ത് സീറ്റ് പതിപ്പുകളിൽ ലഭ്യമാണ്.

കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

ഈ ചിത്രങ്ങളിലെ G10 എം‌പിവി ഏഴ് സീറ്റർ പതിപ്പാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. എം‌ജിയുടെ മാതൃ കമ്പനിയായ SAIC -ന് കീഴിലുള്ള UV ബ്രാൻഡാണ് മാക്‌സസ്.

കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന ഡെൽഹി ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുന്ന SAIC -ന്റെ വിപുലമായ വാഹന നിരയിൽ നിന്നുള്ള എല്ലാ കാറുകൾക്കും എം‌ജി ബാഡ്‌ജ് ആയിരിക്കും എന്നത് ശ്രദ്ധേയമാണ്.

കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

G10 -ന്റെ ചിത്രങ്ങളിൽ ഇത് വ്യക്തമാണ്. കാറുകൾ വിപണിയിലെത്തിക്കുന്നതിൽ എം‌ജിക്ക് വ്യക്തമായ ശ്രദ്ധയുണ്ട്, രാജ്യത്ത് നിലവിൽ അവകരിപ്പിക്കാൻ പോകുന്ന വിവിധ മോഡലുകളെ കമ്പനി വിലയിരുത്തുന്നു. വാസ്തവത്തിൽ അവയെ എക്‌സ്‌പോയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രധാന കാരണം ഉപഭോക്താക്കളുടെ താൽപ്പര്യവും, മോഡലുകളോടുള്ള പ്രതികരണവും അളക്കുക എന്നതാണ്.

കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

G10 ഇന്ത്യൻ വിപണിയെ സൂക്ഷമമായി വിലയിരുത്തുന്നു, വാഹനത്തിന് നല്ല പ്രതികരണം ലഭിക്കുകയാണെങ്കിൽ, 2021 ന്റെ തുടക്കത്തിൽ എംപിവി രാജ്യത്ത് എത്തിച്ചേരണം. സീറ്റ് കോൺഫിഗറേഷന്റെ അടിസ്ഥാനത്തിൽ എല്ലാ ഓപ്ഷനുകളും വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ആറ്, ഏഴ് സീറ്റർ പതിപ്പുകളിൽ വാഹനം ഇന്ത്യയിൽ വിൽക്കാൻ സാധ്യതയുണ്ട്.

കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലുമാണ് G10 -ന് ഞങ്ങൾ പ്രതീക്ഷിക്കുന്ന സ്ഥാനം. അതിനാൽ വാഹനത്തിൽ ചില പ്രീമിയം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നതിനൊപ്പം, പണത്തിന് മികച്ച മൂല്യവും നൽകുന്നു.

കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

എന്നാൽ എം‌പിവിക്ക് എം‌ജി സ്വീകരിക്കുന്ന അന്തിമ സ്ഥാനം സ്ഥിരീകരിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. എല്ലാത്തിനുമുപരി, ഈ വർഷം അവസാനം ആറ്., ഏഴ് സീറ്റർ അവതാരങ്ങളിൽ എം‌ജി ഹെക്ടർ എത്തുമെന്നും പ്രതീക്ഷിക്കുന്നു. എന്നാൽ അത് എസ്‌യുവി വിഭാഗത്തിൽ മത്സരിക്കുമ്പോൾ G10 കർശനമായി ഒരു എംപിവി ആയിരിക്കും.

കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

ചൈനയിൽ, 2.0 ലിറ്റർ, നാല് സിലിണ്ടർ, ടർബോചാർജ്ഡ് എഞ്ചിനാണ് വാഹനത്തിന് ലഭിക്കുന്നത്. 223 bhp കരുത്തും 345 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിൻ, ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

കാർണിവലിന് എതിരാളിയുമായി എംജി എത്തുന്നു; സ്പൈ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന 1.9 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എത്തുന്ന 2.4 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിങ്ങനെ മറ്റു രണ്ട് പതിപ്പുകൾ കൂടെയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Maxus G10 MPV spied in India before Auto Expo Unveil. Read in Malayalam.
Story first published: Wednesday, January 29, 2020, 17:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X