ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

രാജ്യത്തെ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിൽ വലിയ മാറ്റങ്ങൾ വരുത്തുക എന്ന ലക്ഷ്യത്തോടെ ഗ്ലോസ്റ്ററിനെ എംജി അവതരിപ്പിച്ചിരിക്കുകയാണ്. എസ്‌യുവിക്കായുള്ള ബുക്കിംഗും ഇതോടൊപ്പം നിർമ്മാതാക്കൾ ആരംഭിച്ചിരിക്കുകയാണ്.

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

ഒരു ലക്ഷം രൂപ ബുക്കിംഗ് തുകയടച്ച് രാജ്യത്തെ എംജി ഡീലർഷിപ്പുകൾ വഴിയോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഹെക്‌ടറിലൂടെ ഇന്ത്യൻ വാഹന വിപണിയിൽ അരങ്ങേറ്റം കുറിച്ച ബ്രാൻഡിൽ നിന്നും എത്തുന്ന നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റർ.

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

ഇന്ത്യയിലെ ആദ്യത്തെ ലെവൽ വൺ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന സവിശേഷതയോടെയാണ് ഗ്ലോസ്റ്റർ വിപണിയിൽ എത്തുന്നത്. 2020 ഓട്ടോഎക്സ്പോയിൽ നിർമ്മാതാക്കൾ പ്രദർശിപ്പിച്ച ഈ ഫുൾ-സൈസ് എസ്‌യുവി രാജ്യത്ത് ടൊയോട്ട ഫോർച്യൂണറിനും ഫോർഡ് എൻഡവറിനും ഭീഷണിയാകും.

MOST READ: IDIS പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ കാറായി ടാറ്റ നെക്‌സോണ്‍

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

അന്താരാഷ്ട്ര വിപണിയിൽ നിലവിൽ വിൽക്കുന്ന മാക്‌സസ് D90 എസ്‌യുവിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മോഡലാണ് എംജി ഗ്ലോസ്റ്റർ. D90 -ക്ക് സമാനമായ ഇന്റീരിയറുകളാണ് ഗ്ലോസ്റ്ററിന് ലഭിക്കുന്നത്.

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

ഇതിന് ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ടാൻ ലെതർ തീം ലഭിക്കുന്നു. ഡയമണ്ട്-ക്വിൽറ്റ് പാറ്റേണിലാണ് സീറ്റുകൾ പൂർത്തിയാകുന്നത്, മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളും പിന്നിൽ ബെഞ്ച് സീറ്റുകളും ചേർന്ന് ഏഴ് സീറ്റർ ഫോർമാറ്റിലാണ് എസ്‌യുവി എത്തുന്നത്.

MOST READ: പ്രാദേശിക ഘടകങ്ങളുടെ അഭാവം; എലെട്രിക്കയുടെ അരങ്ങേറ്റം വൈകുമെന്ന് വ്യക്തമാക്കി വെസ്പ

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

ബ്രഷ് ചെയ്ത അലുമിനിയം ഘടകങ്ങൾക്കൊപ്പം ഡാൻബോർഡിലേക്ക് ടാൻ ട്രീറ്റ്മെന്റ് തുടരുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ്. 8.0 ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുമായി ചേർന്ന് ഇത് പ്രവർത്തിക്കുന്നു, വിശാലമായ വിവരങ്ങളും സിസ്റ്റം നൽകുന്നു.

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

പ്രീമിയം ലെതറിൽ പൂർത്തിയാക്കിയ മൂന്ന് നിര സീറ്റുകൾ വാഹനത്തിന് ലഭിക്കും, ശ്രേണിയിലെ മികച്ച സുസൗകര്യങ്ങളും സ്പെയിസും ഗ്ലോസ്റ്റർ വാഗ്ദാനം ചെയ്യുന്നു. കൂടാതെ എട്ട് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, മൂന്ന് സോൺ ക്ലൈമറ്റ് കൺട്രോളുകൾ എന്നിവ വാഹനത്തിന് ലഭിക്കുന്നു.

MOST READ: ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ഫോർഡ് F-150 പിക്കപ്പ് ട്രക്ക്; ടീസർ വീഡിയേ പുറത്ത്

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

പുതിയ എം‌ജി ഗ്ലോസ്റ്ററിന് 12 സ്പീക്കറുകളും OTA അപ്‌ഡേറ്റുകളെ പിന്തുണയ്‌ക്കുന്ന എം‌ജി മോട്ടോറിന്റെ ഐ‌സ്മാർട്ട് സാങ്കേതികവിദ്യയും ലഭിക്കുന്നു. ഓട്ടോമാറ്റിക് എസി, പനോരമിക് സൺറൂഫ്, ഡ്രൈവ് മോഡുകൾ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

പുനർ‌നിർമ്മിച്ച മാക്‌സസ് D90 ആയതിനാൽ‌, ഗ്ലോസ്റ്റർ‌ അളവുകളിൽ‌ ഏറെ കുറേ സമാനമാണ്. 5,005 mm നീളവും, 1,932 mm വീതിയും, 1,875 mm ഉയരവും, 2,950 mm വീൽബേസുമായാണ് വാഹനം വരുന്നത്.

MOST READ: കേമനായി 10 ലക്ഷം കിലോമീറ്റർ പിന്നിട്ട് ടൊയോട്ട ഇന്നോവ

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

ആഗോള വിപണിയിൽ, എം‌ജി മോട്ടോറിന്റെ ഏറ്റവും വലിയ എസ്‌യുവിക്ക് മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ്, ഇത് 161 bhp കരുത്തും 375 Nm torque ഉം വാഗ്ദാനം ചെയ്യുന്നു.

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

ഇതിന്റെ ട്വിൻ-ടർബോ പതിപ്പിന് 218 bhp കരുത്തും 480 Nm torque ഉം സൃഷ്ടിക്കാൻ കഴിയും. 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് 211 bhp കരുത്തും 350 Nm torque ഉം നിർമ്മിക്കുന്നു. ആറ് സ്പീഡ് മാനുവൽ, എട്ട് സ്പീഡ് ZF ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ ചോയിസുകളിൽ ഉൾപ്പെടുന്നു.

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

ഇന്ത്യൻ സ്‌പെക്ക് എം‌ജി ഗ്ലോസ്റ്ററിന് 4WD 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ യൂണിറ്റാവും ലഭിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാകും. ഓട്ടോമാറ്റിക്, ഇക്കോണമി, മോഷൻ, സ്നോ, സാൻഡി, മഡ്, റോക്ക് എന്നിങ്ങനെ ഏഴ് ഡ്രൈവിംഗ് മോഡുകൾ വാഹനം ഓഫർ ചെയ്യും.

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

മറ്റ് ഉപകരണങ്ങളിൽ ADAS അല്ലെങ്കിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, ഒന്നിലധികം എയർബാഗുകൾ, പെഡസ്ട്രിയൻ ക്രാഷ് പ്രൊട്ടക്ഷൻ എന്നിവയ്ക്കൊപ്പം രാജ്യത്തെ വാഹനങ്ങൾ‌ക്ക് നിർബന്ധിതമായ സുരക്ഷാ ആവശ്യകതകളും പാലിക്കുന്നു.

ഗ്ലോസ്റ്റർ ഓട്ടോണോമസ് പ്രീമിയം എസ്‌യുവി അവതരിപ്പിച്ച് എംജി

ABS, EBD, റിയർ പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് കൊളീഷൻ അലേർട്ട്, റഡാർ-ഗൈഡഡ് ക്രൂയിസ് കൺട്രോൾ എന്നിവയും ഇതിന് ലഭിക്കും. 40-45 ലക്ഷം രൂപയ്ക്കിടയിലാവും എക്സ്-ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Unveiled All New Gloster Premium SUV Bookings Open Specs And Features Revealed .Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X