ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

മോറിസ് ഗാരേജസിന്റെ പുതിയ ഇലക്ട്രിക് വാഹനമായ എം‌ജി ZS ഇ‌വി എസ്‌യുവി 2020 ജനുവരി 27 -ന് പുറത്തിറങ്ങും. എം‌ജി ഇതിനകം തന്നെ ZS ഇവിയുടെ ബുക്കിംഗ് സ്വീകരിക്കാൻ ആരംഭിച്ചിരുന്നു, ഇത് ഓൺലൈനിലോ തിരഞ്ഞെടുത്ത ഡീലർഷിപ്പുകളിലൂടെയോ 50,000 രൂപയടച്ച് ബുക്ക് ചെയ്യാൻ സാധിക്കും.

ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

എന്നാൽ വാഹനത്തിനായുള്ള ആദ്യഘട്ട ബുക്കിംഗ് ജനുവരി 17 -ന് (ഇന്ന്) നിർമ്മാതാക്കൾ അവസാനിപ്പിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആദ്യഘട്ടത്തിൽ നടിത്തിയ ബുക്കിംഗുകൾ നിർമ്മാതാക്കളുടെ പ്രത്യേക വില നിർണയത്തിന് യോഗ്യമായിരിക്കും.

ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

ഇന്ത്യൻ വിപണിയിൽ മികച്ച പ്രതികരണമാണ് നിർമ്മാതാക്കൾക്ക് ലഭിച്ചത്. ആദ്യ മോഡലായ ഹെക്ടറിന് ശേഷം കമ്പനിയുടെ വാഹന നിരയിൽ നിന്നുള്ള രണ്ടാമത്തെ വാഹനമാണ് ZS ഇവി.

ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

ലോഞ്ച് ചെയ്തു കഴിഞ്ഞാൽ ആദ്യഘട്ടത്തിൽ ഹൈദരാബാദ്, അഹമ്മദാബാദ്, ബാംഗ്ലൂർ, ഡെൽഹി, മുംബൈ എന്നീ അഞ്ച് നഗരങ്ങളിൽ മാത്രമേ എം‌ജി ZS ഇവി ലഭ്യമാകൂ.

ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

ഇന്റഗ്രേറ്റഡ് ടേൺ ഇന്റിക്കേറ്ററുകളും സിഗ്നേച്ചർ ഒമേഗ ആകൃതിയിലുള്ള എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുമുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകളാണ് എംജി ZS ഇവിക്ക് ലഭിക്കുന്നത്.

ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

എസ്‌യുവിക്ക് ഒരു വലിയ ക്രോം-സ്റ്റഡ്ഡ് കോൺകേവ് ഗ്രില്ലും ലഭിക്കുന്നു, ബ്രാൻഡിന്റെ ലോഗോ മധ്യഭാഗത്തായി ഫീച്ചർ ചെയ്യുന്നു, ചാർജിംഗ് പോർട്ട് നിർമ്മാതാക്കളുടെ ലോഗോയ്ക്കു പിന്നിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

അകത്ത്, സിൽവർ ഹൈലൈറ്റുകൾക്കൊപ്പം എസ്‌യുവിയുടെ ഡാഷ്‌ബോർഡിന് ബ്ലാക്കൗട്ട് തീം ലഭിക്കുന്നു. അകത്തളത്തിൽ ഭൂരിഭാഗത്തും സോഫ്റ്റ്-ടച്ച് പ്രീമിയം മെറ്റീരിയലുകളാണ് ZS ഇവി വാഗ്ദാനം ചെയ്യുന്നത്.

ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനങ്ങൾ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിന് ലഭിക്കുന്നു.

ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

എം‌ജിയുടെ i-സ്മാർട്ട് 2.0 ഉപയോഗിച്ചാണ് ഇൻ‌ഫോടൈൻ‌മെൻറ് സ്ക്രീൻ പ്രവർത്തിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും വാഹനത്തിന്റെ സ്റ്റാൻഡേർഡ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

ഇന്ത്യൻ വിപണിയിൽ എത്തുന്ന ZS ഇവി എക്‌സൈറ്റ് & എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ എം‌ജി വാഗ്ദാനം ചെയ്യും. 44.5 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് എസ്‌യുവിയ്ക്ക് കരുത്ത് പകരുന്നത്.

ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

ഇത് ത്രീ-ഫെയ്സ് പെർമെനന്റ് മാഗ്നറ്റ് ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ചിരിക്കുന്നു. ബാറ്ററികളും ഇലക്ട്രിക് മോട്ടോറും ചേർന്ന് 141 bhp കരുത്തും 353 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വാഹനത്തിൽ ഒരു ഓട്ടോമാറ്റിക്ക് ഗിയർ സിസ്റ്റമാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

ZS ഇവിയുടെ ലോഞ്ചിംഗ് തീയതി പുറത്തുവിട്ട് എംജി

പൂർണ്ണ ചാർജിൽ പരമാവധി 340 കിലോമീറ്റർ ദൂരം വാഹനത്തിന് സംഞ്ചരിക്കാനാവും എന്നാണ് എം‌ജി അവകാശപ്പെടുന്നത്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും സ്റ്റാൻഡേർഡായി ZS ഇവിയിൽ കമ്പനി ഒരുക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ബാറ്ററികൾ ഒരു മണിക്കൂറിനുള്ളിൽ 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS EV India Launch Date Confirmed: Here Are All The Details! Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X