റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

ഹെക്ടർ അഞ്ച് സീറ്റർ എസ്‌യുവി പുറത്തിറക്കി എം‌ജി മോട്ടോർ ഇന്ത്യ 2019 ജൂണിൽ രാജ്യത്ത് ശക്തമായ അരങ്ങേറ്റമാണ് നടത്തിയത്. ഇന്ത്യൻ നിർമ്മിതമായ എസ്‌യുവിയ്ക്ക് 12.18 ലക്ഷം രൂപയാണ് പ്രാരംഭ എക്‌സ്‌ഷോറൂം വില.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

SAIC- ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ഓട്ടോമോട്ടീവ് ബ്രാൻഡ് തങ്ങളുടെ രണ്ടാമത്തെ മോഡലായ പൂർണ്ണ-ഇലക്ട്രിക് ZS ഇവി 2020 ജനുവരി 27 -ന്‌ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

തെരഞ്ഞെടുക്കപ്പെട്ട അഞ്ച് നഗരങ്ങളായ ഡെൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ 50,000 രൂപയ്ക്ക് എംജി ZS ഇവിയുടെ ബുക്കിംഗ് ഡിസംബർ 21 ന് ആരംഭിച്ചിരുന്നു.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

ഔദ്യോഗികമായി പുറത്തിക്കുന്നത്തോടൊപ്പം, ഇവിയുടെ ആദ്യ 1000 ഉപഭോക്താക്കൾക്ക് പ്രത്യേക ആമുഖ വിലയിൽ വാഹനം ലഭിക്കുമെന്ന് കമ്പനി പങ്കുവെച്ചിരുന്നു.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

എന്നാൽ ഇപ്പോൾ ബുക്കിംഗ് 2,300 യൂണിറ്റ് റെക്കോർഡ് മറികടന്നതായി കമ്പനി വെളിപ്പെടുത്തി. ഇത് 2019 -ലെ ഇന്ത്യൻ വിപണിയിലെ സംയോജിത ഇലക്ട്രിക് കാർ വിൽപ്പനയേക്കാൾ കൂടുതലാണ്. തങ്ങളുടെ ആദ്യത്തെ കാർ ഹെക്ടറിനെപ്പോലെ, എം‌ജി ZS ഇലക്ട്രിക്കും വിൽ‌പനയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നു.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

ഗുജറാത്തിലെ ഹാലോളിലുള്ള കമ്പനിയുടെ നിർമ്മാണശാലയിലാണ് CKD യൂണിറ്റായിട്ട് രാജ്യത്ത് എത്തുന്ന ഇന്ത്യ-സ്പെക്ക് എം‌ജി ZS അസംബിൾ ചെയ്യുന്നത്.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് ഫോർ വീലർ വിഭാഗം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്, നിലവിൽ വളരെ കുറയ്ച്ച് മോഡലുകൾ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

എന്നിരുന്നാലും, ഇവികൾക്ക് ആവശ്യക്കാർ വരും വർഷങ്ങളിൽ വർദ്ധിക്കുമെന്നതിനാലും, കർശനമായ എമിഷൻ മാനദണ്ഡങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സർക്കാർ സബ്‌സിഡികളും കാരണം നിർമ്മാതാക്കൾ ഈ വിഭാഗത്തിൽ കൂടുതൽ താല്പര്യം കാണിക്കുന്നു.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

എംജി ZS ഇവി എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് പതിപ്പുകൾക്ക് ഏകദേശം 20 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. മുമ്പ് സൂചിപ്പിച്ചതുപോലെ, ആദ്യത്തെ 1000 ഉപഭോക്താക്കൾക്ക് ഈ കണക്കുകളിൽ നിന്ന് അധിക കിഴിവോടെ വാഹനം ലഭിക്കും.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, ഇലക്ട്രിക് എം‌ജി എസ്‌യുവിയുടെ നേരിട്ടുള്ള എതിരാളി ഹ്യുണ്ടായി കോന ആയിരിക്കാം. അതേസമയം ടാറ്റ നെക്‌സൺ ഇവിക്ക് ഇന്ത്യയുടെ എമിഷൻ ഫ്രീ ഡ്രൈവിംഗ് സാഹചര്യത്തിൽ അഭികാമ്യവും വിലകുറഞ്ഞതും ചെറുതുമായ ബദലായി മാറാൻ സാധിക്കും.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

44.5 കിലോവാട്ട്സ് IP6 സർട്ടിഫൈഡ് ലിഥിയം-അയൺ ബാറ്ററിയാണ് എം‌ജി ZS ഇവിക്ക് കരുത്ത് പകരുന്നത്. സിൻക്രണസ് മോട്ടോറുമായി ചേർന്ന് പവർട്രെയിൻ 141 bhp കരുത്തും 353 Nm ടോർക്ക് ഉത്പാദിപ്പിക്കുന്നു.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

പൂർണ്ണ ചാർജിൽ പരമാവധി 340 കിലോമീറ്റർ സഞ്ചരിക്കാനാവും എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. എസ്‌യുവിയ്ക്ക് 0-100 കിലോമീറ്റർ വേഗത 8.5 സെക്കൻഡുകൾ കൊണ്ട് കൈവരിക്കാൻ കഴിയും.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

50 കിലോവാട്ട് DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 40 മിനിറ്റിനുള്ളിൽ ബാറ്ററി പായ്ക്ക് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. അതേസമയം ഒരു സാധാരണ 7.4 കിലോവാട്ട് വോൾ ചാർജർ ഉപയോഗിച്ച് ഏഴ് മണിക്കൂർ എടുക്കും.

റെക്കോർഡ് ബുക്കിംഗ് കൈവരിച്ച് എംജി ZS ഇവി

വാഹനം പുറത്തിറങ്ങുന്നതിന് മുമ്പായി ആദ്യം വിൽപ്പനയ്ക്ക് എത്തുന്ന നഗരങ്ങളിൽ തുടങ്ങി രാജ്യത്തുടനീളം DC സൂപ്പർ ഫാസ്റ്റ് ചാർജിംഗ് ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS EV gets 2300 bookings before launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X