ഇനി 10 നഗരങ്ങളിൽ കൂടി എംജി ZS ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയിലെ ZS ഇവിയുടെ വില്‍പ്പന പത്ത് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് എംജി മോട്ടോർസ്. ജനുവരിയിൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തിയ ഈ മോഡൽ തുടക്കത്തിൽ അഞ്ച് നഗരങ്ങളിൽ മാത്രമാണ് വാഗ്ദാനം ചെയ്‌തിരുന്നത്.

ഇനി 10 നഗരങ്ങളിൽ കൂടി എംജി EZ ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

എന്നാൽ ZS ഇവിയ്ക്ക് ലഭിച്ച വൻ സ്വീകാര്യത കൂടുതൽ നഗരങ്ങളിലേക്ക് എത്തിക്കാൻ എംജിക്ക് പ്രേരണയായി. തുടർന്ന് മെയ് മാസത്തിൽ കമ്പനി ആറ് നഗരങ്ങളിലേക്ക് വാഹനത്തിന്റെ വിൽപ്പന നീട്ടി. രണ്ടാം ഘട്ട വിപുലീകരണത്തില്‍ കൊച്ചി, ചെന്നൈ, പൂനെ, സൂറത്ത്, ജയ്‌പൂര്‍, ചണ്ഡിഗഡ് തുടങ്ങി ആറ് നഗരങ്ങളാണ് കമ്പനി ചേർത്തത്.

ഇനി 10 നഗരങ്ങളിൽ കൂടി എംജി EZ ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

ഇപ്പോൾ 2020 ഒക്ടോബർ ഒന്നു മുതൽ കൊൽക്കത്ത, ലഖ്‌നൗ, ലുധിയാന, കോയമ്പത്തൂർ, വിശാഖപട്ടണം, ഡെറാഡൂൺ, നാഗ്പൂർ, ആഗ്ര, ഔറംഗബാദ്, ഇൻഡോർ എന്നിവ ഉൾപ്പെടുന്ന 10 പുതിയ നഗരങ്ങളിൽ എം‌ജി EZ ഇവി ലഭ്യമാണ്. ഈ പ്രദേശങ്ങളിലെ മോഡലിനായുള്ള ബുക്കിംഗ് 50,000 രൂപയ്ക്ക് ആരംഭിച്ചു.

MOST READ: ടെസ്‌ല ഇന്ത്യയിലേക്കും; അരങ്ങേറ്റം അടുത്ത വർഷത്തോടെയെന്ന് മസ്‌ക്

ഇനി 10 നഗരങ്ങളിൽ കൂടി എംജി EZ ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിവ ഉൾപ്പെടുന്ന രണ്ട് വേരിയന്റുകളിലാണ് എംജി EZ ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 44.5 കിലോവാട്ട്സ് ബാറ്ററിയാണ് മോഡലിന് കരുത്ത് പകരുന്നത്. ഇത് 143 bhp പവറും 353 Nm torque ഉം ഉത്പാദിപ്പിക്കാൻ വാഹനത്തെ സഹായിക്കുന്നു.

ഇനി 10 നഗരങ്ങളിൽ കൂടി എംജി EZ ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

8.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇലക്ട്രിക് എസ്‌യുവിക്ക് കഴിയും, അതേസമയം പൂർണ ചാർജിൽ ബാറ്ററി 340 കിലോമീറ്റർ മൈലേജ് വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നും എംജി അവകാശപ്പെടുന്നു.

MOST READ: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

ഇനി 10 നഗരങ്ങളിൽ കൂടി എംജി EZ ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

ചാർജിംഗ് ഓപ്ഷനുകളിൽ ഒരു സ്റ്റാൻഡേർഡ് എസി ചാർജറും 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജറും ഉൾപ്പെടുന്നു. ഇത് ആറ് മുതൽ എട്ട് മണിക്കൂർ വരെ ബാറ്ററി ചാർജ് ചെയ്യാൻ പ്രാപ്തമാക്കുന്നു. അതേസമയം ഫാസ്റ്റ് ചാർജർ 50 മിനിറ്റിനുള്ളിൽ 0-80 ശതമാനം വരെ ചാർജ് ചെയ്യാൻ സഹായിക്കും.

ഇനി 10 നഗരങ്ങളിൽ കൂടി എംജി EZ ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

4,314 mm നീളവും 1,809 mm വീതിയും 1,620 mm ഉയരവും 2,579 mm വീല്‍ബേസിലുമാണ് EZ ഇവിയെ എംജി ഒരുക്കിയിരിക്കുന്നത്. ക്രോം അവരണത്തോടുകൂടിയ ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ് എന്നിവയാണ് വാഹനത്തിന്റെ പുറംമോടിയുടെ മാറ്റുകൂട്ടാൻ ലഭ്യമാകുന്നത്.

MOST READ: അടൽ ടണൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ഇനി 10 നഗരങ്ങളിൽ കൂടി എംജി EZ ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റം, സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ്സ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്, ലെതര്‍ സീറ്റ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍ എന്നിവയാണ് എസ്‌യുവിയുടെ ഇന്റീരിയറിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

ഇനി 10 നഗരങ്ങളിൽ കൂടി എംജി EZ ഇലക്‌ട്രിക് ലഭ്യമാകും; ബുക്കിംഗ് ആരംഭിച്ചു

എംജിയുടെ നിരയിൽ രണ്ടാമനായി ആഭ്യന്തര വിപണിയിൽ എത്തിയ EZ ഇലക്ട്രിക്കിന്റെ എക്‌സൈറ്റ് വേരിയന്റിന് 20.88 ലക്ഷം രൂപയും എക്‌സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
MG ZS EV Introduced In Ten More Cities Bookings Started. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X