ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് എംജി മോട്ടോര്‍സ്, ZS ഇവിയെ അവതരിപ്പിക്കുന്നത്. രണ്ട് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

എക്സൈറ്റിന് 20.88 ലക്ഷം രൂപയും എക്സ്‌ക്ലൂസീവിന് 23.58 ലക്ഷം രൂപയുമാണ് വില. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 1,000-മത്തെ ZS ഇവിയും ഇപ്പോള്‍ പുറത്തിറക്കി.

ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

IP 67 സര്‍ട്ടിഫൈഡ് 44.5 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ZS ഇവിക്ക് കരുത്തേകുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 141 bhp കരുത്തും 353 Nm torque ഉം സൃഷ്ടിക്കും. സിംഗിള്‍ സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

MOST READ: പ്രീമിയം ലുക്കിലൊരുങ്ങി റെനോ ഡസ്റ്റര്‍; വീഡിയോ

ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 340 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 50 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും, സ്റ്റാന്‍ഡേര്‍ഡ് ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ടു മണിക്കൂറിനുള്ളില്‍ പൂര്‍ണമായും ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

എംജി ZS ഇവിയുടെ പരമാവധി വേഗത 155 കിലോമീറ്ററാണ്. 8.5 സെക്കന്റുകൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ഇലക്ട്രിക് വാഹനത്തിന് സാധിക്കും.

MOST READ: പുതുതലമുറ ഥാർ പുറത്തിറക്കി മഹീന്ദ്ര; വില 9.80 ലക്ഷം രൂപ

ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

ക്രോം അവരണത്തോടുകൂടിയ ഗ്രില്ല്, എല്‍ഇഡി ഹെഡാലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയ് വീലുകള്‍, സണ്‍റൂഫ് എന്നിവയാണ് പുറമേയുള്ള സവിശേഷതകള്‍.

ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്മെന്റ് സിസ്റ്റം, സിംഗിള്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ്സ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റോപ് ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്, ലെതര്‍ സീറ്റ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍ എന്നിവയാണ് അകത്തളത്തെ ഫീച്ചറുകള്‍.

MOST READ: സർവ്വവും ഡിജിറ്റൽ; ഇനിമുതൽ വാഹന രേഖകൾ കൈവശം വയ്ക്കേണ്ടതില്ല

ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇസിഎസ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ്, റിവേഴ്‌സ് ക്യമാറ, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന്റെ സുരക്ഷ സംവിധാനങ്ങള്‍.

ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

4,314 mm നീളവും 1,809 mm വീതിയും 1,620 mm ഉയരവും 2,579 mm വീല്‍ബേസുമാണ് വാഹനത്തിലുള്ളത്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏതാനും നഗരങ്ങളില്‍കൂടി വാഹനം എത്തുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിരുന്നു. സോഷ്യല്‍ മീഡിയ ചാനലുകളിലൂടെ പങ്കുവെച്ച ടീസര്‍ വീഡിയോയിലാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

MOST READ: eFTR Jr ഇലക്ട്രിക്; കുട്ടികള്‍ക്കായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിന്റെ പുതിയ അവതാരം

ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

ഇലക്ട്രിക് എസ്‌യുവി 10 പുതിയ നഗരങ്ങളില്‍ കൂടി വില്‍പ്പനയ്ക്ക് എത്തുമെന്നാണ് ടീസര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നത്. കൊല്‍ക്കത്ത, ലഖ്‌നൗ, ലുധിയാന, കോയമ്പത്തൂര്‍, ഡെറാഡൂണ്‍, നാഗ്പൂര്‍, ആഗ്ര, ഔറംഗബാദ്, ഇന്‍ഡോര്‍, വിശാഖപട്ടണം എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്.

ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

നിലവിലുള്ള പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന പുതിയ നഗരങ്ങള്‍ രാജ്യത്തെ എംജി ZS ഇവിയുടെ ഘട്ടം തിരിച്ചുള്ള വില്‍പന വിപുലീകരണത്തിന്റെ ഭാഗമാണ്. ഈ നഗരങ്ങളില്‍ ഇലക്ട്രിക് എസ്യുവി ലഭ്യമാക്കുന്നതിനു പുറമേ, ഇവി വാങ്ങുന്നവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നല്‍കാനും കമ്പനി ലക്ഷ്യമിടുന്നു.

ZS ഇവിയുടെ 1000 യൂണിറ്റുകള്‍ പുറത്തിറക്കി എംജി

തുടക്കത്തില്‍ മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളില്‍ മാത്രമാണ് എസ്‌യുവി വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. രണ്ടാം ഘട്ട വിപുലീകരണത്തില്‍ കൊച്ചി, ചെന്നൈ, പുനെ, സൂറത്ത്, ജയ്പുര്‍, ചണ്ഡിഗഡ് തുടങ്ങി ആറ് പുതിയ നഗരങ്ങള്‍ കമ്പനി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Most Read Articles

Malayalam
English summary
MG Rolls Out 1,000th ZS EV in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X