ഓട്ടോ എക്സ്പോ 2020: ക്രെറ്റയുടെയും സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ZS എസ്‌യുവിയുമായി എംജി

ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച് എംജി ZS എസ്‌യുവിയുടെ പെട്രോൾ മോഡൽ. ബ്രിട്ടീഷ് വാഹന നിർമാതാക്കൾ ഇതിനോടകം തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ZS ഇലക്ട്രിക്ക് എസ്‌യുവിയുടെ പെട്രോൾ വകഭേദമാണ് ഇത്.

ഓട്ടോ എക്സ്പോ 2020: ക്രെറ്റയുടെയും സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ZS എസ്‌യുവിയുമായി എംജി

എക്സ്പോയിൽ വാഹനം അനാവരണം ചെയ്ത് ഉപഭോക്താക്കളുടെ അഭിപ്രായം തേടുകയാണ് എംജിയുടെ ലക്ഷ്യം. ഇന്ത്യയിലെ ZS ഇവിയുടെ വിജയം കണക്കിലെടുത്ത് അടുത്ത വർഷം ആദ്യം വാഹനത്തെ വിപണിയിലെത്തിക്കാനാകും കമ്പനിയുടെ പദ്ധതി.

ഓട്ടോ എക്സ്പോ 2020: ക്രെറ്റയുടെയും സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ZS എസ്‌യുവിയുമായി എംജി

എന്നിരുന്നാലും ZS പെട്രോളിന്റെ ഇന്റീരിയർ എം‌ജി വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്ക്സ് തുടങ്ങിയ എസ്‌യുവി മോഡലുകളുടെ വിഭാഗത്തിലേക്കാണ് ബ്രിട്ടീഷ് കാർ നിർമാതാവ് പുതിയ വകഭേദത്തെ അവതരിപ്പിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ക്രെറ്റയുടെയും സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ZS എസ്‌യുവിയുമായി എംജി

എന്നിരുന്നാലും, പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അടിസ്ഥാനമാക്കിയുള്ള ZS ഇവിയുമായി താരതമ്യപ്പെടുത്തുമ്പോൾ മൂർച്ചയുള്ള സ്റ്റൈലിംഗ് മാറ്റങ്ങളോടെയാകും പെട്രോൾ എസ്‌യുവി എത്തുക. മുൻവശത്ത് എൽഇഡി ഹെഡ്‌ലാമ്പുകളും കറുത്ത നിറത്തിൽ ഒരുങ്ങിയിരിക്കുന്ന ഗ്രില്ലും വാഹനത്തെ ആകർഷകമാക്കുന്നു.

ഓട്ടോ എക്സ്പോ 2020: ക്രെറ്റയുടെയും സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ZS എസ്‌യുവിയുമായി എംജി

പുനസ്ഥാപിച്ച ഫോഗ് ലാമ്പുകൾ, സെൻട്രൽ എയർഡാം എന്നിവ ഉപയോഗിച്ച് ബമ്പർ നവീകരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ പെട്രോൾ ZS നെ അതിന്റെ ഇലക്ട്രിക്ക് പതിപ്പിൽ നിന്നും വ്യത്യസ്തവും ആധുനികവുമാക്കുന്നു. എങ്കിലും വാഹനത്തിന്റെ അളവുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പെട്രോൾ വകഭേദത്തിന്റെ വീൽബേസും (2585 mm ) eZS ന് സമാനമാണ്.

ഓട്ടോ എക്സ്പോ 2020: ക്രെറ്റയുടെയും സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ZS എസ്‌യുവിയുമായി എംജി

ZS എസ്‌യുവിക്ക് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു. ഒന്നാമത്തേത് 1.3 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റാണ്. ഇത് 160 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ടാമത്തെ 1.5 ലിറ്റർ 120 bhp പവറിൽ 150 Nm torque നിർമ്മിക്കും.

ഓട്ടോ എക്സ്പോ 2020: ക്രെറ്റയുടെയും സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ZS എസ്‌യുവിയുമായി എംജി

ഒരു സിവിടി ഉപയോഗിച്ച് 1.5 ലിറ്റർ എഞ്ചിൻ ലഭ്യമാകുമ്പോൾ, 1.3 ലിറ്റർ യൂണിറ്റ് 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഉപയോഗിച്ച് മാത്രം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ, 1.3 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ് മാത്രം വാഗ്ദാനം ചെയ്യാനാണ് സാധ്യത.

ഓട്ടോ എക്സ്പോ 2020: ക്രെറ്റയുടെയും സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ZS എസ്‌യുവിയുമായി എംജി

ഫീച്ചറുകളുടെ കാര്യത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം പനോരമിക് സൺറൂഫ്, പുഷ്-ബട്ടൺ സ്റ്റാർട്ട്, ആറ് എയർബാഗുകൾ, ഓട്ടോ എസി, 10.1-ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ZS വാഗ്ദാനം ചെയ്യുന്നു. കണക്റ്റുചെയ്‌ത സാങ്കേതിക സവിശേഷതകളായ റിമോട്ട് ലോക്ക് / അൺലോക്ക്, വോയ്‌സ് കമാൻഡുകൾ എന്നിവ ഹെക്ടറിലും ഇസഡ് ഇവിയിലും മുമ്പ് കണ്ടതാണ്.

ഓട്ടോ എക്സ്പോ 2020: ക്രെറ്റയുടെയും സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ZS എസ്‌യുവിയുമായി എംജി

പുത്തൻ പെട്രോൾ എസ്‌യുവിയെ എന്ന് വിപണിയിൽ എത്തിക്കുമെന്ന് എം‌ജി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2021 ന്റെ തുടക്കത്തിൽ മോഡൽ വിപണിയിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷ.

ഓട്ടോ എക്സ്പോ 2020: ക്രെറ്റയുടെയും സെൽറ്റോസിന്റെയും വിപണി പിടിക്കാൻ ZS എസ്‌യുവിയുമായി എംജി

ആഭ്യന്തര വിപണിയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മിഡ്-സൈസ് എസ്‌യുവികളായ ടാറ്റ ഹാരിയർ തുടങ്ങിയ മോഡലുകളുമായി മത്സരിക്കാൻ ZS ന് സാധിക്കും. 12 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Auto Expo 2020: MG ZS Unveiled. Read in Malayalam
Story first published: Thursday, February 6, 2020, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X