ഓട്ടോ എക്സ്പോ 2020: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്കും ചുവടുവെക്കാൻ എംജി മോട്ടോർസ്

മോറിസ് ഗാരേജസ് ഇന്ത്യ ഒടുവിൽ MG3 പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയിൽ പ്രദർശിപ്പിച്ചു. നോയിഡയിൽ നടന്നുകൊണ്ടിരിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ വാഹന മാമാങ്കമായ ഓട്ടോ എക്സ്പോയിലാണ് പുതിയ ഹാച്ച്ബാക്കിനെ കമ്പനി അവതരിപ്പിച്ചത്.

ഓട്ടോ എക്സ്പോ 2020: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്കും ചുവടുവെക്കാൻ എംജി മോട്ടോർസ്

നിലവിൽ യുകെ, ചൈന, തായ്‌ലൻഡ് തുടങ്ങിയ വിപണികളിൽ വിൽപ്പനക്കെത്തുന്ന മോഡലാണ് MG3. ഇന്ത്യയിലെത്തിയാൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ് എന്നീ മോഡലുകളുമായാകും എംജിയുടെ പ്രീമിയം ഹാച്ച്ബാക്ക് മത്സരിക്കുക.

ഓട്ടോ എക്സ്പോ 2020: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്കും ചുവടുവെക്കാൻ എംജി മോട്ടോർസ്

MG3 എക്സ്ക്രോസ് എന്ന് വിളിക്കുന്ന ക്രോസ്ഓവർ പതിപ്പിലാണ് ആഗോള വിപണിയിൽ കാർ എത്തുന്നത്. എക്സ്പോയിൽ നിന്നും ലഭിക്കുന്ന പ്രതികരണത്തിന് അനുസരിച്ചായിരിക്കും വാഹനത്തെ ആഭ്യന്തര വിപണിയിൽ എത്തിക്കണോ എന്ന കാര്യത്തെ കുറിച്ച് കമ്പനി ചിന്തിക്കുകയുള്ളൂവെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റ് രാജീവ് ചബ പറഞ്ഞു.

ഓട്ടോ എക്സ്പോ 2020: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്കും ചുവടുവെക്കാൻ എംജി മോട്ടോർസ്

3,999 മില്ലീമീറ്റർ നീളവും 1,728 മില്ലീമീറ്റർ വീതിയും 1,517 മില്ലീമീറ്റർ ഉയരവുമുള്ള MG3ഹാച്ചിന് 2,520 മില്ലിമീറ്റർ വീൽബേസുണ്ട്. മുൻവശത്തേക്ക് നോക്കുമ്പോൾ ഒരു ഹണി‌കോമ്പ് ഗ്രില്ലും വലിയ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളും ഒരു ആക്രമണാത്മക ഫ്രണ്ട് ബമ്പറും ഒരു വലിയ എയർഡാമും ഇരുവശത്തും വലിയ എയർ ഇന്റേക്കുകളും വാഹനത്തിന് ലഭിക്കുന്നു.

ഓട്ടോ എക്സ്പോ 2020: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്കും ചുവടുവെക്കാൻ എംജി മോട്ടോർസ്

പിൻഭാഗത്ത് നീളമുള്ള ലംബമായി അടുക്കിയിരിക്കുന്ന ടെയിൽ‌ലാമ്പുകളുമായാണ് ഹാച്ച്ബാക്ക് വരുന്നത്. താഴത്തെ പകുതിയിൽ പ്ലാസ്റ്റിക് ക്ലാഡിംഗ് ഉള്ള വലിയ ബമ്പറും MG3യെ മനോഹരമാക്കുന്നു.

ഓട്ടോ എക്സ്പോ 2020: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്കും ചുവടുവെക്കാൻ എംജി മോട്ടോർസ്

ആഗോളതലത്തിൽ MG3പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. അതിൽ 1.3 ലിറ്റർ, 1.5 ലിറ്റർ എന്നിവ ഉൾപ്പെടുന്നു.

ഓട്ടോ എക്സ്പോ 2020: പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്കും ചുവടുവെക്കാൻ എംജി മോട്ടോർസ്

ആദ്യത്തേത് 92 bhp കരുത്തും 118 Nm torque ഉം ആണ് നിർമ്മിക്കുന്നത്. 1.5 ലിറ്റർ മോട്ടോർ 105 bhp പവറിൽ 137 Nm torque ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമേറ്റഡ് മാനുവൽ ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

Most Read Articles

Malayalam
English summary
Auto Expo 2020: MG3 premium hatch back Unveiled
Story first published: Saturday, February 8, 2020, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X