മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ വാനോളമെത്തിച്ച് ക്രെറ്റയും സെൽറ്റോസും; വിൽപ്പനയിൽ 65 ശതമാനം വളർച്ച

ഇന്ത്യൻ വിപണിയിലെ ഏറ്റവും ജനപ്രിയമായ സെഗ്മെന്റുകളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവി ശ്രേണിയുടേത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വിരളമായിരുന്ന ഈ വിഭാഗത്തിലേക്ക് ഇന്ന് നിരവധി ബ്രാൻഡുകളാണ് കണ്ണുവെക്കുന്നത്.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ വാനോളമെത്തിച്ച് ക്രെറ്റയും സെൽറ്റോസും; വിൽപ്പനയിൽ 65 ശതമാനം വളർച്ച

കൂടാതെ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെത്തി തരംഗ സൃഷ്ടിച്ച മോഡലുകളും ഇവിടെയുണ്ട് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 2020 ഓഗസ്റ്റ് മാസത്തിൽ ഈ സെഗ്മെന്റിന്റെ മൊത്തത്തിലുള്ള വിൽപ്പനയിൽ 65 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ വാനോളമെത്തിച്ച് ക്രെറ്റയും സെൽറ്റോസും; വിൽപ്പനയിൽ 65 ശതമാനം വളർച്ച

അടുത്തിടെ പുറത്തിറക്കിയ 2020 ഹ്യുണ്ടായി ക്രെറ്റ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മിഡ് സൈസ് എസ്‌യുവിയായി മാറി. ഈ മാസം മൊത്തം 11,758 യൂണിറ്റുകളാണ് കൊറിയൻ ബ്രാൻഡ് നിരത്തിലെത്തിച്ചത്. കൂടാതെ 2019 ഓഗസ്റ്റിൽ വിറ്റ 6,001 യൂണിറ്റിനെ അപേക്ഷിച്ച് നോക്കുമ്പോൾ 96 ശതമാനം വളർച്ച കൈവരിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ വാനോളമെത്തിച്ച് ക്രെറ്റയും സെൽറ്റോസും; വിൽപ്പനയിൽ 65 ശതമാനം വളർച്ച

കഴിഞ്ഞ മാസം കിയ 10,655 യൂണിറ്റ് വിൽപ്പനയുമായി ശ്രേണിയിൽ രണ്ടാം സ്ഥാനത്താണ് കിയ സെൽറ്റോസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ വിപണിയിലെത്തിയത്. തുടർന്ന് ഈ ഒരു വർഷ കാലയളവിനുള്ളിൽ സെൽറ്റോസിന്റെ മാത്രം ഒരു ലക്ഷം യൂണിറ്റ് വിറ്റഴിക്കാനും കൊറിയൻ കമ്പനിക്ക് സാധിച്ചു എന്നത് വൻ നേട്ടമായി.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ വാനോളമെത്തിച്ച് ക്രെറ്റയും സെൽറ്റോസും; വിൽപ്പനയിൽ 65 ശതമാനം വളർച്ച

കൂടാതെ 2019 ഓഗസ്റ്റിൽ വിറ്റ 6,236 യൂണിറ്റുകളിൽ നിന്ന് വിൽപ്പനയിൽ 71 ശതമാനം വർധനയുണ്ടായതും കിയയുടെ നേട്ടത്തിൽ ചേർക്കാൻ സാധിക്കുന്ന പൊൻതൂവലാണ്. എന്നിരുന്നാലും ക്രെറ്റയോടുള്ള മത്സരത്തിൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത് സെൽറ്റോസിന് തിരിച്ചടിയായിട്ടുണ്ട്.

MOST READ: ടി-റോക്ക് പൂർണമായും വിറ്റഴിച്ച് ഫോക്‌സ്‌വാഗൺ; ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചു

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ വാനോളമെത്തിച്ച് ക്രെറ്റയും സെൽറ്റോസും; വിൽപ്പനയിൽ 65 ശതമാനം വളർച്ച

രണ്ട് കൊറിയൻ മിഡ്-സൈസ് എസ്‌യുവികളുമായി വിൽപ്പനയിൽ കിടപിടിക്കാൻ രാജ്യത്ത് മറ്റൊരു മിഡ്-സൈസ് എസ്‌യുവി ഇല്ല എന്നതു തന്നെയാണ് യാഥാർഥ്യം. മൂന്നാം സ്ഥാനത്തുള്ള മഹീന്ദ്ര സ്കോർപിയോയ്ക്ക് വെറും 3,327 യൂണിറ്റുകൾ മാത്രമാണ് കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ വിറ്റഴിക്കാൻ സാധിച്ചത്.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ വാനോളമെത്തിച്ച് ക്രെറ്റയും സെൽറ്റോസും; വിൽപ്പനയിൽ 65 ശതമാനം വളർച്ച

എം‌ജി ഹെക്ടറും മാരുതി സുസുക്കി എസ്-ക്രോസുമാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്. ഇവ ഓഗസ്റ്റ് മാസത്തിൽ യഥാക്രമം 2,732, 2,527 യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിച്ചു. ടാറ്റ ഹാരിയറിന് 1,694 യൂണിറ്റുകൾ മാത്രമേ നിരത്തിലെത്തിക്കാൻ സാധിച്ചുള്ളൂവെങ്കിലും എസ്‌യുവിയുടെ വിൽപ്പന 167 ശതമാനം ഉയർന്നത് ശ്രദ്ധേയമായി.

MOST READ: ബൊലേറോയ്ക്ക് പുതിയ പ്രാരംഭ പതിപ്പ് സമ്മാനിച്ച് മഹീന്ദ്ര; വില 7.64 ലക്ഷം രൂപ

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ വാനോളമെത്തിച്ച് ക്രെറ്റയും സെൽറ്റോസും; വിൽപ്പനയിൽ 65 ശതമാനം വളർച്ച

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 635 ഹാരിയറുകൾ മാത്രമാണ് രാജ്യത്ത് വിറ്റത്. അടുത്ത സ്ഥാനം മഹീന്ദ്ര XUV500 എസ്‌യുവിക്കുള്ളതാണ്. അത് 919 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2020 ഓഗസ്റ്റിൽ യഥാക്രമം 477, 468, 227, 192 യൂണിറ്റുകൾ വിറ്റഴിച്ച് അടുത്ത നാല് സ്ഥാനങ്ങൾ റെനോ ഡസ്റ്റർ, ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗൺ ടി-റോക്ക്, നിസാൻ കിക്‌സ് എന്നിവ നേടി.

മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിനെ വാനോളമെത്തിച്ച് ക്രെറ്റയും സെൽറ്റോസും; വിൽപ്പനയിൽ 65 ശതമാനം വളർച്ച

പൂർണ ഇലക്ട്രിക് മിഡ്-സൈസ് എസ്‌യുവികളായ എം‌ജി EZ ഇവി, ഹ്യുണ്ടായി കോന എന്നീ മോഡലുകൾ യഥാക്രമം 119 യൂണിറ്റും 26 യൂണിറ്റുമാണ് ഓഗസ്റ്റിൽ വിറ്റഴിച്ചത്.

Most Read Articles

Malayalam
English summary
Mid-Size SUV Segment Sales Increased By 65 Per Cent In August 2020. Read in Malayalam
Story first published: Thursday, September 10, 2020, 14:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X