Just In
- 49 min ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 53 min ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 1 hr ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
- 2 hrs ago
മൈക്രോ എസ്യുവിയിൽ ക്രൂയിസ് കൺട്രോളും, ടാറ്റ HBX മോഡലിന്റെ പുതിയ ചിത്രങ്ങൾ കാണാം
Don't Miss
- News
ഓക്സിജന്‍ വേണ്ടി കാത്ത് നിൽക്കാൻ നിങ്ങൾ രോഗികളോട് പറയുമോ? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
- Movies
അച്ഛന്റെ ഓർമയും ചിത്രങ്ങളും പങ്കുവെയ്ക്കാറില്ല, കാരണം തുറന്ന് പറഞ്ഞ് ഇർഫാൻഖാന്റെ മകൻ ബാബിൽ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Finance
കൊറോണ വ്യാപനത്തിനിടയിലും എണ്ണ വില കൂടുന്നു; കാരണം ഇതാണ്...
- Sports
IPL 2021: ആദ്യ ആറു ബോള്‍, ഞാന്‍ കാരണം സിഎസ്കെ തോല്‍ക്കുമെന്നു കരുതി!- തുറന്നുപറഞ്ഞ് ധോണി
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുന്‍ഗണന ഉപഭോക്താക്കളുടെ സുരക്ഷ; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് മിനി
ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് മിനി ഇന്ത്യ. നിലവിലെ സാഹചര്യവും ഉപഭോക്താക്കളുടെ സുരക്ഷയും കണക്കിലെടുത്ത് മിക്ക നിര്‍മ്മാതാക്കളും ഇതിനോടകം തന്നെ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ചു കഴിഞ്ഞു.

ഇതിന് തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ മിനിയും ഈ രംഗത്തേക്ക് എത്തിയിരിക്കുന്നത്. shop.mini.in വെബ്സൈറ്റ് സന്ദര്‍ശിച്ച് ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ ഒരു മിനി വാഹനം വളരെ വേഗത്തില്‍ സ്വന്തമാക്കാം.

മിനി മോഡലുകളുടെ മുഴുവന്‍ ശ്രേണികളും പ്ലാറ്റ്ഫോമില്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. കൂടാതെ കമ്പനി വാഗ്ദാനം ചെയ്യുന്ന ഓപ്ഷണല്‍ ആക്സസറികളുടെ ഒരു ഹോസ്റ്റായി നിങ്ങളുടെ മുന്‍ഗണനയുമായി പൊരുത്തപ്പെടുന്നതിന് ക്രമീകരിക്കാനും കഴിയും.
MOST READ: സെഗ്മെന്റിലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് മോഡലാകാൻ ഒരുങ്ങി സ്കോഡ റാപ്പിഡ്

'സര്‍ഗ്ഗാത്മകവും ശുഭാപ്തിവിശ്വാസവുമുള്ള, മിനി എപ്പോഴും പുതിയതായിരിക്കും. ഡിജിറ്റലൈസേഷന് നമ്മുടെ ലോകത്തെ പരിവര്‍ത്തനം ചെയ്യുന്നു, ഇപ്പോള്‍ മൊത്തത്തിലുള്ള ഉപഭോക്തൃ യാത്രയുടെ അവിഭാജ്യ ഘടകമായി മാറുകയാണെന്ന് കമ്പനി വക്താവ് പറഞ്ഞു.

ഒരു പുരോഗമന ബ്രാന്‍ഡ് എന്ന നിലയില്‍ മിനി ഉപഭോക്താക്കളുമായും ആരാധകരുമായും ഇടപഴകുന്നതില്‍ എല്ലായ്പ്പോഴും വ്യത്യസ്തത പുലര്‍ത്തുന്നു. ഇന്ത്യയില്‍ മിനി ഓണ്‍ലൈന്‍ ഷോപ്പ് ആരംഭിക്കുന്നതിലൂടെ, രാജ്യത്തുടനീളം ഞങ്ങളുടെ കാല്‍പ്പാടുകള്‍ മെച്ചപ്പെടുത്താനും പുതിയ ഉപഭോക്താക്കളിലേക്ക് പ്രവേശനം നല്‍കാനും മിനി ഉപയോഗിച്ചുള്ള യാത്ര വളരെ സുരക്ഷിതവും എളുപ്പവുമാക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

നിങ്ങളുടെ കോണ്ഫിഗറേഷന് സംരക്ഷിക്കുന്നതിനും നിങ്ങള്‍ ആഗ്രഹിക്കുന്ന മിനി കാര്‍ വാങ്ങുന്നത് തുടരുന്നതിനും ഷോപ്പില്‍ രജിസ്റ്റര്‍ ചെയ്യാനും ഓണ്‍ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്ഫോം നിങ്ങളെ അനുവദിക്കുന്നു.

ഉപയോക്താക്കള്‍ക്ക് ഏത് സമയത്തും ലോഗിന്‍ ചെയ്യാനും അവരുടെ കോണ്ഫിഗറേഷന് കാണാനും, വാങ്ങാനും കഴിയും. നിങ്ങളുടെ ലൊക്കേഷനെ അടിസ്ഥാനമാക്കി ലഭ്യമായ അംഗീകൃത മിനി ഡീലറില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ പ്ലാറ്റ്ഫോം അനുവദിക്കുന്നു.
MOST READ: അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് പ്യുവര്‍ ഇവി

ഉപഭോക്താവിന്റെ മുന്‍ഗണന അനുസരിച്ച് അവര്‍ക്ക് ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നതിന് അഭ്യര്‍ത്ഥിക്കാനും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ അവസരമുണ്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന വാഹനത്തിന്റെ ഇഎംഐ ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്.

ഒരു പുതിയ കാര്‍ വാങ്ങുന്നതുപോലെ തന്നെ ഈ പ്ലാറ്റ്ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പഴയ വാഹനം വില്‍ക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയാനും സാധിക്കും.
MOST READ: തലമുറ മാറ്റത്തിനൊരുങ്ങി മാരുതി ആൾട്ടോ; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഒരു മോഡല്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ തുടര്‍ന്നുള്ള വിവരങ്ങളും ഫിനാന്‍സ് വിവരങ്ങളും അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പിലെ ഡീലര്‍മാര്‍ വിളിച്ച് അറിയിക്കും.

വാങ്ങല്‍ തയ്യാറായി കഴിഞ്ഞാല്‍, ഉപഭോക്താക്കള്‍ക്ക് ബുക്ക് ഓണ്‍ലൈന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ഘട്ടങ്ങള്‍ പാലിച്ച് ബുക്കിംഗ് സ്ഥിരീകരിക്കാം. സുരക്ഷിത പേയ്മെന്റുകള്‍ക്കായി ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമായ നിരവധി പേയ്മെന്റ് ഓപ്ഷനുകളില്‍ നിന്ന് അവര്‍ക്ക് തെരഞ്ഞെടുക്കാന്‍ കഴിയും.

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഉടമസ്ഥാവകാശ അനുഭവം നല്‍കുന്നതിന് ഓരോ മിനി ഒരു സമ്പൂര്‍ണ്ണ ശുചിത്വ പ്രക്രിയയ്ക്ക് വിധേയമാക്കും. സമ്മതിച്ച സമയപരിധി അനുസരിച്ച് ഇത് ഉപഭോക്താവിന്റെ വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുകയും ചെയ്യും.