ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

2020 ഫെബ്രുവരി മാസത്തിലാണ്, ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി തങ്ങളുടെ ക്ലബ്മാന്റെ ഇന്ത്യന്‍ സമ്മര്‍ റെഡ് എഡിഷന്‍ പതിപ്പിനെ അവതരിപ്പിച്ചത്. 44.9 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.

ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

ഇത്തവണ, ബ്രിട്ടീഷ് നിര്‍മ്മാതാക്കള്‍ മിനി ക്ലബ്മാന്‍ കൂപ്പര്‍ S എന്നൊരു പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 41.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. മൂണ്‍വാക്ക് ഗ്രേ മെറ്റാലിക് കളര്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.

ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

അതേസമയം ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍, ചില്ലി റെഡ്, മെലിറ്റിംഗ് സില്‍വര്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, പെപ്പര്‍ വൈറ്റ്, സ്റ്റാര്‍ലൈറ്റ് ബ്ലു, തണ്ടര്‍ ഗ്രേ, വൈറ്റ് സില്‍വര്‍ തുടങ്ങിയ കളര്‍ ഓപ്ഷനുകളിലും വാഹനം ലഭ്യമാകും. എങ്കിലും ഈ നിറങ്ങള്‍ക്കായി ഉപഭോക്താക്കള്‍ 63,000 രൂപ അധികമായി ചെലവഴിക്കണം.

MOST READ: സീരീസ് വൺ; 450 X കളക്ടേർസ് എഡിഷൻ പുറത്തിറക്കി ഏഥർ

ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

1.30 ലക്ഷം രൂപ അധിക വിലയ്ക്ക് എന്‍ജിമാറ്റിക് ബ്ലാക്ക് കളര്‍ ഓപ്ഷന്‍ ലഭ്യമാണ്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ പതിപ്പിന്റെ കരുത്ത്. ഈ എഞ്ചിന്‍ 189 bhp കരുത്തും 280 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

ഏഴ് സ്പീഡ് ഡബിള്‍ ക്ലച്ച് സ്റ്റെപ്‌ട്രോണിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു. 7.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് കഴിയും.

MOST READ: ടാറ്റ ആൾട്രോസ് ടർബോ എത്തുന്നത് നാല് വേരിയന്റുകളിൽ

ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

ക്ലബ്മാന്‍ കൂപ്പര്‍ S 13.79 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു. സുരക്ഷയുടെ കാര്യത്തില്‍, വാഹനത്തിന് ഫ്രണ്ട് എയര്‍ബാഗുകള്‍, ബ്രേക്ക് അസിസ്റ്റ്, ക്രാഷ് സെന്‍സര്‍, എബിഎസ്, റണ്‍ഫ്‌ലാറ്റ് ഇന്‍ഡിക്കേറ്റര്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കുന്നു.

ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

ബോഡി-കളര്‍ റൂഫ്, മിറര്‍ ക്യാപ്‌സ്, ബ്ലാക്ക് റൂഫ് & മിറര്‍ ക്യാപ്‌സ്, വൈറ്റ് റൂഫ് & മിറര്‍ ക്യാപ്‌സ് എന്നിവയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. പുതിയ ക്ലബ്മാന്‍ കൂപ്പര്‍ S സില്‍വര്‍, വെന്റ് സ്പോക്ക്, 17 ഇഞ്ച് അലോയ് വീലുകള്‍, നെറ്റ് സ്പോക്ക് എന്നിവയും ലഭ്യമാകും.

MOST READ: ഇനി എർട്ടിഗയുടെ ഊഴം; ടൊയോട്ട ബാഡ്‌ജിലേക്ക് മാറുന്ന മൂന്നാമത്തെ മോഡലാകാൻ ഇന്നോവയുടെ എതിരാളി

ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, റിയര്‍ ഫോഗ് ലാമ്പുകള്‍, മൊബൈല്‍ സെന്‍സറുകള്‍, വൈറ്റ് ടേണ്‍ ഇന്‍ഡിക്കേറ്റര്‍ ലൈറ്റുകള്‍, റണ്‍ഫ്‌ലാറ്റ് ടയറുകള്‍, ക്രോം-പ്ലേറ്റഡ് ഡബിള്‍ എക്സ്ഹോസ്റ്റ് ടെയില്‍പൈപ്പ് ഫിനിഷര്‍ എന്നിവയും വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.

ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം, പുതിയ മിനി ക്ലബ്മാന്‍ കൂപ്പര്‍ S -ന് രണ്ട് ഇന്റീരിയര്‍ ഉപരിതല കളര്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡ്രൈവര്‍, ഓട്ടോമാറ്റിക് എസി, മിനി ഡ്രൈവിംഗ് മോഡുകള്‍, ബ്ലൂടൂത്ത് ഹാന്‍ഡ്‌സ് ഫ്രീ, ലൈറ്റ്‌സ് പാക്കേജ്, സെന്റര്‍ ആംസ്‌ട്രെസ്റ്റ്, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, സ്‌മോക്കേഴ്സ് പാക്കേജ്, സ്പോര്‍ട്സ് സീറ്റുകള്‍, വെലോര്‍ ഫ്‌ലോര്‍ മാറ്റുകള്‍, സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ് പാക്കേജ് എന്നിവയും സവിശേഷതകളാണ്.

MOST READ: നിരത്തുകളില്‍ സജീവമായി പുതുതലമുറ മഹീന്ദ്ര XUV500; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ക്ലബ്മാന്‍ കൂപ്പര്‍ S പതിപ്പിനെ അവതരിപ്പിച്ച് മിനി; വില 41.90 ലക്ഷം രൂപ

സ്റ്റാന്‍ഡേര്‍ഡ് ഫീച്ചര്‍ ലിസ്റ്റിനുപുറമെ, മിനി എപ്പോഴും നിരവധി കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അലോയ് വീലുകള്‍, അപ്‌ഹോള്‍സ്റ്ററി, എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള നിരവധി ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Clubman Cooper S Introduced in India. Read in Malayalam.
Story first published: Saturday, September 26, 2020, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X