കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ മിനി തങ്ങളുടെ കണ്‍ട്രിമാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വെളിപ്പെടുത്തി. ചെറിയ ചില പരിഷകരണങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും നവീകരിച്ച പതിപ്പിന്റെ സവിശേഷതയാണ്. എല്‍ഇഡിയാണ് ടെയില്‍ലാമ്പും. ടെയില്‍ ലാമ്പുകളില്‍ യൂണിയന്‍ ജാക്ക് ഡിസൈന്‍ നല്‍കിയിട്ടുണ്ട്.

കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

മുന്നിലെ ഗ്രില്ലിലും ചെറിയ നവീകരണം കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതിയ അലോയി വീല്‍ ഓപ്ഷനുകളുമായാണ് കാര്‍ വരുന്നത്. അകത്തളത്തിലും കമ്പനി നവീകരണം വരുത്തിയിട്ടുണ്ട്.

MOST READ: ചെറിയ ക്രോസ്ഓവര്‍ കൂപ്പെ; നിവസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

പുതിയ 5.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ ഫെയ്‌സ്‌ലിഫ്റ്റില്‍ കമ്പനി ഉള്‍പ്പെടുത്തി. ആഗോള വിപണിയില്‍, 1.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് ത്രീ സിലിണ്ടര്‍ എഞ്ചിനാണ് കണ്‍ട്രിമാന്‍ തുടക്ക പതിപ്പില്‍ ഇടംപിടിക്കുക.

കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

എന്നാല്‍ കൂപ്പര്‍ S വകഭേദത്തില്‍ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ യൂണിറ്റ് ലഭിക്കും. 301 bhp കരുത്തുള്ള ശ്രേണിയിലെ ഏറ്റവും ശക്തമാണ് മോഡലാണിത്. കൂപ്പര്‍ SE പതിപ്പിന് 1.5 ലിറ്റര്‍ എഞ്ചിനും 7.6 kWh ലിഥിയം അയണ്‍ ബാറ്ററിയും ഇലക്ട്രിക് മോട്ടറും ലഭിക്കുന്നു.

MOST READ: ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

നാല് വകഭേദങ്ങളിലും ഓള്‍-വീല്‍ ഡ്രൈവ് ലഭ്യമാണ്. ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലുകള്‍ക്ക് 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും, ഓള്‍-വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ക്ക് 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കും. കൂപ്പര്‍ SE വകഭേദത്തിന് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭിക്കുന്നു.

കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

കണ്‍ട്രിമാന്റെ പരിമിത പതിപ്പിനെ പോയ വര്‍ഷം മിനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ബ്ലാക്ക് എഡിഷന്‍ എന്ന മോഡലിന് 42.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പരിമിത മോഡലായതുകൊണ്ട് 24 യൂണിറ്റ് മോഡലുകള്‍ മാത്രമാണ് വില്‍പ്പനക്കെത്തിയിരുന്നത്.

290 കിലോമീറ്റർ മൈലേജുള്ള ഇലക്ട്രിക് സൈക്കിളിനെ അവതരിപ്പിച്ച് സിക്ലി ഒളിമ്പിയ

കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

അടുത്തിടെ നിര്‍മ്മാതാക്കള്‍ ക്ലബ്മാനെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. പകരം പുതിയ ബിഎസ് VI പതിപ്പിനെ വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് റി്‌പ്പോര്‍ട്ട്.

കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

2016 ഡിസംബര്‍ മാസത്തിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു. എഞ്ചിന്‍ പരിഷ്‌കരണത്തിനൊപ്പം നിരവധി മാറ്റങ്ങളും വാഹനത്തില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini Countryman Facelift Revealed. Read in Malayalam.
Story first published: Friday, May 29, 2020, 13:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X