ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് ഇവിയുടെ ഉത്പാദനം തായ്‌ലൻഡിലെ ലാം ചബാംഗ് ഫാക്ടറിയിൽ ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ച് മിത്സുബിഷി മോട്ടോർസ്.

ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

ആദ്യത്തെ പ്രാദേശിക മോഡലായ ഔട്ട്‌ലാൻഡർ PHEV പതിപ്പിന്റെ സ്മരണയ്ക്കായി ജാപ്പനീസ് ബ്രാൻഡ് അടുത്തിടെ ഒരു ചടങ്ങ് നടത്തിയിരുന്നു. അടുത്ത വർഷം ജനുവരിയിൽ വാഹനം ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ കമ്പനിയുടെ പദ്ധതി.

ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

തായ് വാഹന വിപണിയിലെ വളർച്ചയ്ക്ക് സാധ്യതയുള്ളതിനാൽ ഔട്ട്‌ലാൻഡറിന്റെ PHEV മോഡലിന്റെ ആദ്യ വിദേശ ഉത്പാദനം തായ്‌ലൻഡിൽ ആരംഭിക്കാൻ മിത്സുബിഷി തീരുമാനിക്കുകയായിരുന്നു.

MOST READ: ജനുവരി മുതൽ മാഗ്നൈറ്റിന് വില കൂടും; പ്രാരംഭ വില ഇനി 5.54 ലക്ഷം രൂപ

ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

ലാംചാബാംഗ് പ്ലാന്റിന്റെ ഉയർന്ന ഉത്പാദന ശേഷി, വൈദ്യുത മൊബിലിറ്റിയിലേക്കുള്ള വിപണിയുടെ ചായ്‌വ് തുടങ്ങിയ മറ്റ് കാര്യങ്ങളും കാർ നിർമാതാവ് പരിഗണിച്ചിട്ടുണ്ട്. മുൻനിര പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവി 2020-ൽ നടന്ന 37-ാമത് തായ്‌ലൻഡ് ഇന്റർനാഷണൽ മോട്ടോർ എക്‌സ്‌പോയിലാണ് ആദ്യം അവതരിപ്പിച്ചത്.

ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

മിത്സുബിഷിയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സൗഹാർദ പരിഹാരത്തിന് സംഭാവന നൽകുന്നതിനായി 2030 ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ അനുപാതം മൊത്തം വിൽപ്പനയിൽ 50 ശതമാനമായി ഉയർത്താനാണ് കമ്പനി ഇപ്പോൾ ലക്ഷ്യമിടുന്നത്.

MOST READ: ടാറ്റ ആള്‍ട്രോസ് ടര്‍ബോയുടെ അവതരണം ജനുവരിയോടെ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ആഗോള അവബോധത്തെ അടിസ്ഥാനമാക്കിയാണ് മിത്സുബിഷി മോട്ടോർസ് ആസിയാൻ മേഖലയിലേക്ക് PHEV നൽകുന്നതെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടകാവോ കതോ പറഞ്ഞു.

ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

കൂടാതെ പ്രാദേശികമായി ഉത്‌പാദിപ്പിക്കുന്ന ഔട്ട്‌ലാൻഡർ എസ്‌യുവിയെ തായ്‌ലൻഡിലെ ഉപഭോക്താക്കൾക്ക് പുതിയതായി എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

MOST READ: ഹോട്ട് ഹാച്ചിന് പിന്നാലെ യാരിസ് GR-S സെഡാനും പുറത്തിറക്കി ടൊയോട്ട

ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

2.4 ലിറ്റർ DOHC MIVEC ഇൻ-ലൈൻ 4-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തായ്-സ്പെക്ക് മിത്സുബിഷി ഔട്ട്ലാൻഡറിന്റെ കരുത്ത്. ഫ്രണ്ട്, റിയർ ആക്‌സിലുകളിൽ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളും 13.8 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയും ഉപയോഗിച്ചാണ് എഞ്ചിൻ പ്രവർത്തിക്കുന്നത്.

ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

മാത്രമല്ല ഇന്റീരിയർ ക്യാബിൻ ഇടം വർധിപ്പിക്കുന്നതിന് കമ്പനി ലിഥിയം അയൺ ബാറ്ററി ഫ്ലോറിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഡ്രൈവ് ബാറ്ററി റീചാർജ് ചെയ്യുന്നതിനും ആവശ്യമുള്ളപ്പോൾ മോട്ടോറുകളെ സഹായിക്കുന്നതിനും എസ്‌യുവിയിലെ ജനറേറ്റർ എഞ്ചിൻ പവറിനെ ഇലക്ട്രിക്കാക്കി മാറ്റുന്നു.

ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

പൂർണമായി ചാർജ് ചെയ്യുമ്പോൾ ഔട്ട്‌ലാൻഡർ PHEV, EV മോഡിൽ 55 കിലോമീറ്റർ മൈലേജാണ് എസ്‌യുവി വാഗ്‌ദാനം ചെയ്യുന്നത്. അതിനുശേഷം വാഹനം പരിധികളില്ലാതെ അതിന്റെ പെട്രോൾ എഞ്ചിനിൽ നിന്ന് പവർ എടുക്കാൻ തുടങ്ങും.

ഔട്ട്‌ലാൻഡർ പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പിന്റെ ഉത്പാദനം ആരംഭിച്ച് മിത്സുബിഷി

ഔട്ട്ലാൻഡറിന്റെ പുതുതലമുറ മോഡലിനെ ബ്രാൻഡ് 2021 ഫെബ്രുവരിയിൽ അവതരിപ്പിക്കും. റെനോ-നിസാൻ സഖ്യത്തിന്റെ CMF-C/D പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi Begins Outlander PHEV Production In Thailand. Read in Malayalam
Story first published: Wednesday, December 23, 2020, 12:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X