ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

മിക്കവാറും എല്ലാ വ്യവസായങ്ങളും ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ പ്രതിസന്ധി നേരിടുകയാണിപ്പോൾ. ഈ പ്രതികൂല സാഹചര്യത്തിൽ വളരെയധികം തിരിച്ചടി നേരിട്ട ഒരു വിഭാഗമാണ് വാഹന വ്യവസായം.

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

വിൽ‌പന ഇടിയുന്നു, നഷ്ടം വർദ്ധിക്കുന്നു, ഇതിനനുസരിച്ച് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകാണ് നിരവധി വാഹന നിർമ്മാതാക്കൾ.

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

1.3 ബില്യൺ ഡോളറിന്റെ നഷ്ടം റിപ്പോർട്ട് ചെയ്ത ജപ്പാനിലെ മിത്സുബിഷി ഉൽ‌പാദനം കുറയ്ക്കാനും ജീവനക്കാരുടെ എണ്ണം വെട്ടി ചുരുക്കാനും ലാഭമല്ലാത്ത ഡീലർഷിപ്പുകൾ അടയ്ക്കാനും തീരുമാനിച്ചിരിക്കുകയാണ്.

MOST READ: 2020 മാരുതി എസ്-ക്രോസിന് പ്രതീക്ഷിക്കാവുന്ന വില; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് സൂചന

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

ജപ്പാനിലെ ആറാമത്തെ വലിയ വാഹന നിർമാതാക്കളായ മിത്സുബിഷി തങ്ങളുടെ പജേറോ എസ്‌യുവി വിപണിയിൽ നിന്ന് പിൻവലിക്കാനൊരുങ്ങുകയാണ്. ജപ്പാനിൽ എസ്‌യുവി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം നിർത്താൻ തീരുമാനിച്ചതിനാലാണ് വാഹനത്തിന്റെ നിർമാണം നിർത്തുന്നത്.

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

പുനരുധാരണ പദ്ധതിയുടെ ഭാഗമായി, മിത്സുബിഷി വടക്കേ അമേരിക്ക, യൂറോപ്പ്, ലാഭമല്ലാത്ത മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലെ സാന്നിധ്യം കുറയ്ക്കുകയും ഏഷ്യൻ വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

MOST READ: കിയയുടെ താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവിയായി മാറാൻ സെൽറ്റോസ് ഇവി

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

മോണ്ടെറോ എന്നറിയപ്പെടുന്ന നിലവിലെ തലമുറ മിത്സുബിഷി പജെറോയ്ക്ക് 2015 -ലാണ് അവസാനമായി ഫെയ്‌സ്‌ലിഫ്റ്റ്‌ ലഭിച്ചത്. ഇപ്പോഴും ഓസ്‌ട്രേലിയ പോലുള്ള വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നു.

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

തെക്ക്-കിഴക്കൻ ഏഷ്യൻ വിപണികളിൽ അടുത്തിടെ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പായ പജെറോ സ്‌പോർട്ടുമായി ഇത് തെറ്റിദ്ധരിക്കരുത്.

MOST READ: ഡെലിവറികൾ ആരംഭിക്കുന്നതിന് മുന്നോടിയായി അവസാന ഘട്ട പരിശോധനയ്ക്കൊരുങ്ങി ബുഗാട്ടി ഡിവോ

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

പുതുക്കിയ ഏഷ്യ തന്ത്രത്തിൽ ഇന്ത്യയെ ഫോക്കസ് മാർക്കറ്റുകളിലൊന്നായി ഉൾപ്പെടുത്താൻ മിത്സുബിഷി തീരുമാനിച്ചാൽ ഇന്ത്യയിൽ അവതരിപ്പിക്കാവുന്ന മോഡലുകളിൽ ഒന്നാണ് 2020 പജേറോ സ്പോർട്ട്.

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

പുതിയ മിറ്റ്സുബിഷി പജെറോ സ്പോർട്ട് മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. രണ്ട് 2WD ഓപ്പ്ഷനുകളും ഏറ്റവും ഉയർന്ന പതിപ്പിന് 4WD ഓപ്പ്ഷനും ലഭ്യമാണ്. എല്ലാ വേരിയന്റുകളിലും 2.5 ലിറ്റർ, ടർബോഡീസൽ, നാല് സിലിണ്ടർ എഞ്ചിനാണ് വരുന്നത്.

MOST READ: ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാവാൻ അഞ്ച് റാഫേൽ വിമാനങ്ങൾ നാളെ എത്തും

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

ഇത് 3,500 rpm -ൽ 181 bhp കരുത്തും 2,500 rpm -ൽ 430 Nm torque ഉം പുറപ്പെടുവിക്കുന്നു. 4WD വേരിയന്റിന് ഒരു AWD സിസ്റ്റം ലഭിക്കുന്നു, ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കുന്നു.

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

2020 പജെറോ സ്‌പോർട്ടിന് വൈദ്യുത നിയന്ത്രിത റിയർ ഡിഫറൻഷ്യൽ ലോക്ക് ലഭിക്കുന്നു, ഇത് ചലനത്തിലായിരിക്കുമ്പോൾ 2H മുതൽ 4H വരെ മാറാം, കൂടാതെ 4HLc അല്ലെങ്കിൽ 4LLc മോഡുകളും ലഭിക്കും.

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

സുരക്ഷയുടെ കാര്യത്തിൽ, 2020 പജെറോ സ്‌പോർട്ടിന് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ പാർക്കിംഗ് ബ്രേക്ക്, ബ്രേക്ക് ഓട്ടോ ഹോൾഡ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട്, ലെയ്ൻ-ചേഞ്ച് അസിസ്റ്റിനൊപ്പം ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഫോർവേഡ് കൊളീഷൻ മിറ്റിഗേഷൻ സംവിധാനം, അൾട്രാസോണിക് മിസാക്സിലറേഷൻ മിറ്റിഗേഷൻ സംവിധാനം എന്നിവ ലഭിക്കുന്നു.

ഐതിസാഹിക മോഡലായ പജേറോയെ പിൻവലിക്കാനൊരുങ്ങി മിത്സുബിഷി

ക്യാബിനകത്ത് മൂന്ന് നിര സീറ്റുകൾ ഉണ്ട്, ഇൻസ്ട്രുമെന്റേഷനായി 8.0 ഇഞ്ച് കളർ എൽസിഡി ഡിസ്പ്ലേ, ശുദ്ധീകരണ നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്യുവൽ-സോൺ എയർകണ്ടീഷനിംഗ് എന്നിവ നാനോ വലുപ്പത്തിലുള്ള ജലകണങ്ങൾ സൃഷ്ടിക്കുകയും വായുവിനെ ശുദ്ധീകരിക്കുകയും ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi Plans To Call Off Legendary Pajero SUV By 2021. Read in Malayalam.
Story first published: Tuesday, July 28, 2020, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X