ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

ലാൻസർ, പജേറോ മോഡലുകളിലൂടെ ഇന്ത്യൻ വാഹന പ്രേമികളുടെ മനസിൽ ഇടംപിടിച്ച ബ്രാൻഡാണ് മിത്സുബിഷി. 1998-ൽ ഇന്ത്യൻ നിർമാതാക്കളായ ഹിന്ദുസ്ഥാനുമായി സഹകരിച്ചായിരുന്നു ആഭ്യന്തര വിപണിയിലേക്കുള്ള ജാപ്പനീസ് കമ്പനിയുടെ ചുവടുവെയ്പ്പ്.

ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

ദീർഘ കാലമായി ഇന്ത്യയിൽ സേവനമനുഷ്ഠിക്കുന്ന കമ്പനികളിലൊന്നാണെങ്കിലും വിപണിയിൽ കാര്യമായ വിഹിതം നിലനിർത്തുന്നതിൽ മിത്സുബിഷി പരാജയപ്പെട്ടു. ജാപ്പനീസ് വാഹന നിർമാതാക്കളിൽ നിന്ന് വിൽപ്പനയ്ക്ക് എത്തിയ ലാൻസർ സെഡാൻ, പജേറോ എസ്‌യുവി, ഔട്ട്‌ലാൻഡർ എന്നിവ ഇന്ത്യൻ നിരത്തിലെ ഐതിഹാസിക മോഡലുകളായാണ് അറിയപ്പെടുന്നത്.

ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

സമീപകാലത്ത് പുത്തൻ മോഡലുകൾ ഒന്നും ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിയാതിരുന്ന മിത്സുബിഷി ഇന്ത്യയിൽ നിന്ന് പിൻമാറിയെന്നുവരെ അനുമാനിക്കപ്പെട്ടു. എന്നാൽ ബ്രാൻഡ് ആഭ്യന്തര വിപണിയിൽ പുത്തൻ കാറുകളുമായി എത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

MOST READ: പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

ജംഷദ്പൂർ-ഝാർഖണ്ഡ്, ആസ്ഥാനമായുള്ള കമ്പനിയുമായി മിത്സുബിഷി ഇന്ത്യ പങ്കാളിത്തത്തിൽ ഏർപ്പെടാൻ ഒരുങ്ങുകയാണെന്ന് എക്സ്പ്രസ് ഡ്രൈവ്സ് പറയുന്നു. എന്നാൽ നിക്ഷേപകന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ നിക്ഷേപകൻ അറിയപ്പെടുന്ന ബ്രാൻഡാണെന്നും ഇന്ത്യയിലെ വൻകിട വാഹന നിർമാതാക്കൾക്ക് പാർട്സുകൾ വിതരണം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

ആസ്തികളും ബാധ്യതകളും പരിശോധിക്കുന്നതിനായി നിലവിൽ മിത്സുബിഷി ഇന്ത്യ ഹിന്ദുസ്ഥാൻ മോട്ടോർ കോർപ്പറേഷൻ ലിമിറ്റഡുമായി പ്രവർത്തിച്ചുവരികയാണ്. ഈ പ്രക്രിയ 2020 ജൂൺ അവസാനത്തോടെ പൂർത്തിയാക്കാൻ സാധ്യതയുണ്ട്. ജപ്പാനിലെ മിത്സുബിഷി ആസ്ഥാനത്തു നിന്നാണ് പുതിയ പങ്കാളിത്തത്തിന് അന്തിമ അനുമതി ലഭിക്കുക.

MOST READ: പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

പുതിയ നിക്ഷേപമായി ഏകദേശം 500 കോടി രൂപ ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജംഷദ്‌പൂരിൽ പുതിയ അസംബ്ലി ലൈൻ സ്ഥാപിക്കാൻ ഈ നിക്ഷേപം മിത്സുബിഷിയെ സഹായിക്കും. കമ്പനി തുടക്കത്തിൽ ഇന്ത്യയിൽ സമ്പൂർണ്ണ ബിൽറ്റ് യൂണിറ്റുകൾ (CBU) ആരംഭിക്കും.

ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

മിത്സുബിഷി രണ്ട് പുതിയ എസ്‌യുവികൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്. ടൊയോട്ട ഫോർച്യൂണറിന് എതിരാളിയായി ഒരു ഫുൾ-സൈസ് എസ്‌യുവിയും, ഹ്യുണ്ടായി ക്രെറ്റയും കിയ സെൽറ്റോസും അരങ്ങുവാഴുന്ന മിഡ്-സൈസ് ശ്രേണിയിലേക്കുമാണ് പുതിയ മോഡലുകളെ ജാപ്പനീസ് ബ്രാൻഡ് അവതരിപ്പിക്കുക.

MOST READ: മലേഷ്യൻ പൊലീസ് പടയിൽ അംഗമായി പുതിയ ഹോണ്ട സിവിക്ക്

ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

കമ്പനിക്ക് ഇന്ത്യയിൽ മിത്സുബിഷി എക്ലിപ്സ്, എക്ലിപ്സ് ക്രോസ് എന്നിവ പരിചയപ്പെടുത്താനും സാധിക്കും. അതോടൊപ്പം ഇന്തോനേഷ്യ ഉൾപ്പെടെയുള്ള തെരഞ്ഞെടുത്ത ഏഷ്യൻ വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന എക്‌സ്‌പാന്റർ ക്രോസും മിത്സുബിഷിക്ക് അവതരിപ്പിക്കാനാകും.

ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

വരാനിരിക്കുന്ന മിത്സുബിഷി എസ്‌യുവികൾ പുതിയ 1.3 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാകും വാഗ്‌ദാനം ചെയ്യുക. അത് റെനോ ഡസ്റ്റർ, നിസാൻ കിക്‌സ് എന്നിവയ്ക്ക് കരുത്ത് പകരുന്ന അതേ യൂണിറ്റാണ്.

MOST READ: എസ്റ്റേറ്റ് സ്റ്റൈലിൽ ഒരുങ്ങി സ്കോഡ ഒക്‌ടാവിയ സ്കൗട്ട്

ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

ഈ എഞ്ചിന് 154 bhp കരുത്തും 256 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. ബി‌എസ്‌-VI കംപ്ലയിന്റ് ഡീസൽ പതിപ്പും ശ്രേണിയിൽ ഉണ്ടാകും. ജപ്പാനിൽ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് എക്ലിപ്സ് ക്രോസ് ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

പ്രാദേശിക ഹോമോലോഗേഷൻ ഇല്ലാതെ 2,000 കാറുകൾ വരെ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന ഇന്ത്യൻ സർക്കാർ തീരുമാനത്തിന്റെ പ്രയോജനത്തിനായി മിത്സുബിഷി CBU റൂട്ടിനു കീഴിൽ പുതിയ ഉൽപ്പന്നങ്ങൾ എത്തിക്കാനും സാധ്യതയുണ്ട്. പ്രാദേശിക അസംബ്ലി അല്ലെങ്കിൽ ഉത്പാദനം ആരംഭിക്കുന്നതിന് മുമ്പ് മിത്സുബിഷി തുടക്കത്തിൽ ഈ വഴി ഉപയോഗിച്ചേക്കാം.

ഇന്ത്യയിൽ പുതിയ ഇന്നിംഗ്‌സിന് ഒരുങ്ങി മിത്സുബിഷി, ഒരുങ്ങുന്നത് രണ്ട് എസ്‌യുവികൾ

കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമാക്കി എസ്‌യുവികൾ പെട്രോൾ, ഡീസൽ മോഡലുകൾ വാഗ്ദാനം ചെയ്യും. പുതിയ ഉൽപ്പന്നങ്ങൾ മാത്രമല്ല മിത്സുബിഷി അവരുടെ ഡീലർഷിപ്പുകളുടെ എണ്ണവും വർധിപ്പിക്കും. നിലവിൽ ഇന്ത്യയിലുടനീളം 11 ഡീലർഷിപ്പുകൾ മാത്രമാണ് കമ്പനിക്ക് ഉള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi Plans To Launch New Models In India Soon. Read in Malayalam
Story first published: Friday, June 12, 2020, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X