വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകളുടെ സാധുത 2021 മാര്‍ച്ച് 31 വരെ നീട്ടിയതായി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു.

വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. വാഹനങ്ങളുടെ പെര്‍മിറ്റ് അടക്കമുള്ള രജിസ്‌ട്രേഷന്‍ നടപടികളുടെ കാലാവധി 2021 മാര്‍ച്ച് 31 വരെയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

മോട്ടോര്‍ വാഹന നിയമം, 1988 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധിയാണ് 2021 മാര്‍ച്ച് 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചത്.

MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന റെനോ എസ്‌യുവിയാവാനൊരുങ്ങി കിഗർ

വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

മോട്ടോര്‍ വാഹന നിയമം,1988 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള രേഖകളുടെ സാധുത നീട്ടുന്നത് സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തീയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.

വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

എല്ലാ തരത്തിലുമുള്ള പെര്‍മിറ്റുകള്‍, ഫിറ്റ്‌നസ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ സംബന്ധിച്ച രേഖകളും മറ്റ് രേഖകളും 2021 മാര്‍ച്ച് 31 വരെ സാധുവായി കണക്കാക്കും.

MOST READ: പുതുവര്‍ഷം കളറാക്കാന്‍ ടാറ്റ; മറീന ബ്ലൂ കളറില്‍ തിളങ്ങി ആള്‍ട്രോസ് ടര്‍ബോ

വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

ഫെബ്രുവരി ഒന്നിന് സാധുത അവസാനിച്ച എല്ലാ രേഖകളും മാര്‍ച്ച് 31 വരെ സാധുവായി കണക്കാക്കും. നിലവിലെ കൊവിഡ് സ്ഥിതിഗതികള്‍ കണക്കിലെടുത്താണ് ഗതാഗത വകുപ്പിന്റെ നടപടി.

വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫെബ്രുവരി മുതല്‍ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിന് സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചിരുന്നു. മാര്‍ച്ച് 30-നാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

MOST READ: പേര് മാറ്റത്തിനൊരുങ്ങി പുതുതലമുറ സ്‌കോര്‍പിയോ; കൂടുതല്‍ വിവരങ്ങള്‍

വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

എന്നാല്‍, കൊവിഡ് വ്യാപനം തുടര്‍ന്ന സാഹചര്യത്തില്‍ വാഹന മേഖലയിലെ കടുത്ത പ്രതിസന്ധി പരിഗണിച്ച് രേഖകള്‍ പുതുക്കുന്നതിനുള്ള സമയം ഡിസംബര്‍ 30 വരെ നീട്ടി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും നീട്ടി നല്‍കിയിരിക്കുന്നത്.

വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

അതേസമയം പുതിയ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് ഗതാഗതമന്ത്രാലയം. ദേശീയ പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കുമ്പോഴും ഫാസ്ടാഗ് വിവരങ്ങള്‍ നല്‍കണമെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

MOST READ: പരീക്ഷണയോട്ടം നടത്തി എംജി ZS പെട്രോള്‍; അരങ്ങേറ്റം 2021-ഓടെ

വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

എല്ലാ പുതിയ വാഹനങ്ങളുടെയും ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിക്കണമെന്നാവശ്യപ്പെട്ട് നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, വിവിധ സംസ്ഥാനങ്ങള്‍ എന്നിവര്‍ക്ക് മന്ത്രാലയം കത്തയച്ചിരുന്നു. നാഷനല്‍ ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍ വാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

ഈ മാറ്റം ഇപ്പോള്‍ ഇന്ത്യയിലുടനീളം ബാധകമാണ്. വാഹനങ്ങളുടെ VIN / VRN വഴി ഫാസ്ടാഗുകളെക്കുറിച്ചുള്ള ആവശ്യമായ എല്ലാ വിവരങ്ങളും വഹാന്‍ സിസ്റ്റത്തിന് ഇപ്പോള്‍ ലഭിക്കും.

വാഹനരേഖകള്‍ പുതുക്കാന്‍ കൂടുതല്‍ സമയം; നടപടി കൊവിഡ് പശ്ചാത്തലത്തില്‍

ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ ഫാസ്ടാഗ് വിവരങ്ങള്‍ ശേഖരിച്ചതായി ഉറപ്പുവരുത്താന്‍ എന്‍ഐസിക്കു പ്രത്യേക നിര്‍ദേശം നല്‍കി. ഫാസ്ടാഗുകള്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നുവെന്നും ഉറപ്പു വരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ഏപ്രില്‍ ഒന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കാനും ഫാസ്ടാഗ് വേണം.

Most Read Articles

Malayalam
English summary
MoRTH Extends Validity Of Motor Vehicle Documents Till 2021 March 31. Read in Malayalam.
Story first published: Monday, December 28, 2020, 9:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X