ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

ടാറ്റ മോട്ടോർസ് ഈ വർഷം ആദ്യം നെക്‌സോണിന്റെ അപ്‌ഡേറ്റ് ചെയ്ത ബിഎസ് VI പതിപ്പ് പുറത്തിറക്കിയിരുന്നു. നിലവിൽ ഗ്ലോബൽ NCAP -ൽ ഫൈവ്-സ്റ്റാർ റേറ്റിംഗുള്ള രാജ്യത്തെ ഏറ്റവും സുരക്ഷിതമായ എസ്‌യുവിയാണിത്.

ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, അടുത്തിടെ പുറത്തിറക്കിയ കിയ സോനെറ്റ് തുടങ്ങിയ കാറുകളുമായി ഇത് മത്സരിക്കുന്നു. ശ്രേണിയിലെ കടുത്ത മത്സരം നേരിടാൻ ടാറ്റ തങ്ങളുടെ എസ്‌യുവികളിൽ നിരന്തരമായി സവിശേഷതകൾ അപ്‌ഡേറ്റ് ചെയ്യുന്നു.

ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

പുതിയ XMS വേരിയന്റിന്റെ കൂട്ടിച്ചേർക്കലാണ് നെക്സോണിന് സമീപകാലത്ത് ലഭിച്ച അപ്‌ഡേറ്റുകളിൽ ഒന്ന്. ചില അധിക സവിശേഷതകളോടെ XM വേരിയന്റിന്റെ എല്ലാ സവിശേഷതകളും ഇത് വാഗ്ദാനം ചെയ്യുന്നു. ഈ വകഭേദത്തിൽ എന്തെല്ലാം ഓഫർ ചെയ്യുന്നു എന്ന് കാണിക്കുന്ന ഒരു വീഡിയോ ഇവിടെ പങ്കുവയ്ക്കുന്നു.

MOST READ: 295 കിലോമീറ്റർ മൈലേജുമായി 2021 ക്വിഡ് ഇലക്ട്രിക് അവതരിപ്പിച്ച് റെനോ

ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

തരുൺ ഷാൻഡില്യ എന്ന വ്യക്തി തന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഡീലർഷിപ്പുകളിൽ എക്ട്രാ ആക്‌സസറികൾ ഘടിപ്പിച്ചിരിക്കുന്ന ടാറ്റ നെക്‌സോൺ XMS ട്രിം വീഡിയോ കാണിക്കുന്നു.

ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

വീഡിയോയിൽ കാണുന്ന കാറിന് അലോയി വീലുകൾ, ഡോർ വൈസർ, ഡോർ ഹാൻഡിൽ ക്രോം ഗാർണിഷ്, പാർസൽ ട്രേ തുടങ്ങിയ ആക്‌സസറികൾ ലഭിക്കുന്നു. വീഡിയോയിൽ കാണുന്നതുപോലെ ഈ ആക്‌സസറികളുടെ മൊത്തത്തിലുള്ള വില ഏകദേശം 43,000 രൂപയാണ്.

MOST READ: ‘മേക്ക്-ഇറ്റ്-യുവർസ്' 3D കോൺഫിഗറേറ്റർ അപ്ലിക്കേഷൻ അവതരിപ്പിച്ച് റോയൽ എൻ‌ഫീൽഡ്

ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

തുടർന്ന് വ്ലോഗർ കാർ പുറത്തു നിന്ന് കാണിക്കുന്നു. എല്ലാ ആക്സസറികളും നീക്കംചെയ്താൽ ഇത് ഒരു സാധാരണ XM ട്രിം നെക്സോണാണ്. ഇതിന് എൽ‌ഇഡി ഡി‌ആർ‌എല്ലിനൊപ്പം ഒരൊറ്റ പ്രൊജക്ടർ ഹെഡ്‌ലാമ്പും ബമ്പറിന്റെ താഴത്തെ ഭാഗത്ത് ടേൺ ഇൻഡിക്കേറ്ററുകളും ലഭിക്കും.

XM‌S -ന് ഫോഗ് ലാമ്പുകൾ ലഭിക്കുന്നില്ല, എന്നാൽ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ ഇത് ഒരു ആക്സസറിയായി ഇൻസ്റ്റോൾ ചെയ്യാൻ കഴിയും. സൈഡ് പ്രൊഫൈൽ ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള കറുത്ത ORVM- കൾ, ഡോർ വൈസറുകൾ, ഡ്യുവൽ ടോൺ അലോയി വീലുകൾ എന്നിവ കാണിക്കുന്നു.

MOST READ: ഹാർലിയുടെ പിൻമാറ്റം; രാജ്യത്ത് പുത്തൻ അവസരങ്ങൾ മുന്നിൽ കണ്ട് ഇന്ത്യൻ മോട്ടോർസൈക്കിൾ

ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പുകൾ, നെക്സോൺ ബാഡ്ജിംഗ്, പാർക്കിംഗ് സെൻസറുകൾ എന്നിവയടങ്ങുന്ന മറ്റ് ട്രിമ്മുകൾക്ക് സമാനമായ പിൻഭാഗമാണ് ഇതിലും വരുന്നത്. പവർ വിൻഡോകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള റെഗുലർ മ്യൂസിക് സിസ്റ്റം, മൈക്രോഫോൺ തുടങ്ങിയ സവിശേഷതകൾ നെക്‌സോണിന് ലഭിക്കും.

ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

ഇതിന് ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ORVM -കളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫാബ്രിക് സീറ്റുകൾ, മാനുവൽ എസി തുടങ്ങിയ നോർമ്മൽ സവിശേഷതകളും ലഭിക്കുന്നു.

MOST READ: പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

ഇവ കൂടതെ ഒരു സൺറൂഫ് ഇതിനൊപ്പം വരുന്നു എന്നതാണ് നെക്‌സോൺ XMS -നെ കൂടുതൽ സവിശേഷമാക്കുന്നത്. ഇത് രാജ്യത്തെ സൺറൂഫ് വാഗ്ദാനം ചെയ്യുന്ന വിഭാഗത്തിലെ ഏറ്റവും വിലകുറഞ്ഞ എസ്‌യുവിയായ ടാറ്റ നെക്‌സോണിനെ മാറ്റുന്നു.

ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

ടാറ്റ നെക്സോൺ ബിഎസ് VI കംപ്ലയിന്റ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് പെട്രോൾ പതിപ്പിന് കരുത്ത് പകരുന്നത്.

ടാറ്റ നെക്‌സോൺ XMS; സൺറൂഫുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോംപാക്ട് എസ്‌യുവി

ഡീസൽ പതിപ്പിന് 1.5 ലിറ്റർ യൂണിറ്റ് ലഭിക്കും. പെട്രോളും ഡീസലും വേരിയന്റുകളെ ആശ്രയിച്ച് ഒരു മാനുവൽ, AMT ഗിയർബോക്സ് ഓപ്ഷൻ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Most Affordable Sunroof Equipped Tata Nexon XMS Variant. Read in Malayalam.
Story first published: Saturday, October 17, 2020, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X