മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾ‌ ഇപ്പോൾ‌ പ്രാബല്യത്തിൽ‌ വരുന്നതിനാൽ‌, ബി‌എസ് IV-കംപ്ലയിൻറ് പവർ‌ട്രെയിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ച് കാറുകളുടെ മൈലേജ് നിലവിൽ വർദ്ധിച്ചിരിക്കുന്നു.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

കാറുകൾ വാങ്ങുമ്പോൾ മൈലേജ് ഇപ്പോഴും ഇന്ത്യക്കാർക്ക് ഒരു പ്രധാന ഘടകമം തന്നെയാണ്. അതിനാൽ തന്ന നിർമ്മാതാക്കൾ തങ്ങളുടെ കാറുകൾ മികച്ച മൈലേജ് നൽകുന്നുവെന്ന് ഉറപ്പാക്കുന്നു.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

മാരുതി സുസുക്കി അടുത്തിടെ രാജ്യത്ത് തങ്ങളുടെ എല്ലാ ഡീസൽ കാറുകളും നിർത്തലാക്കിയിരുന്നു, അതിന്റെ ഫലമായി ഏറ്റവും കൂടുതൽ മൈലേജ്യുള്ള കാറിന്റെ സ്ഥാനം ഹ്യുണ്ടായി ഓറ ബി‌എസ് VI ഡീസൽ പതിപ്പ് നേടിയെടുത്തു.

MOST READ: 15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

എന്നിരുന്നാലും, മാരുതി അടുത്തിടെ 1.2 എൽ ഡ്യുവൽ-ജെറ്റ് VVT എഞ്ചിൻ ഡിസയറിലും ബലേനോയിലും പുറത്തിറക്കിയിരുന്നു. ഇത് പെട്രോൾ യൂണിറ്റാണെങ്കിലും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നു. ഈ ലേഖനത്തിൽ, രാജ്യത്തെ ഏറ്റവും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്ന അഞ്ച് മാരുതി കാറുകളെ നമുക്ക് പരിചയപ്പെടാം.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

1. മാരുതി സുസുക്കി ഡിസൈർ AMT

മാരുതി സുസുക്കി അടുത്തിടെ ഡിസൈറിനായി ഒരു മിഡ് ലൈഫ് ഫെയ്‌സ്ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. വാഹനത്തിന്റെ 1.2 ലിറ്റർ K12B പെട്രോൾ എഞ്ചിന് പകരം 1.2 ലിറ്റർ K12C യൂണിറ്റാണ് നിർമ്മാതാക്കൾ നൽകുന്നത്.

MOST READ: എൺപതുകളുടെ പ്രൗഢിയിൽ ഇന്നും തിളങ്ങി മാർക്ക് IV അംബാസഡർ

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

പുതിയ യൂണിറ്റിന് സ്റ്റാർട്ട്-സ്റ്റോപ്പ് ഫംഗ്ഷനും ലഭിക്കുന്നു. എഞ്ചിൻ 90 bhp കരുത്തും, 113 Nm torque ഉം നിർമ്മിക്കുന്നു. കൂടാതെ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗിയർ‌ബോക്സ് ഓപ്ഷൻ മോഡൽ വാഗ്ദാനം ചെയ്യുന്നു.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

മാനുവൽ പതിപ്പ് ലിറ്ററിന് 23.26 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു, AMT പതിപ്പ് ലിറ്ററിന് ശരാശരി 24.12 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നു.

MOST READ: പൗരാണികതയുടെ പകിട്ട് നിലനിർത്തി റെസ്റ്റോമോഡ് പ്രീമിയർ പദ്മിനി

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

2. മാരുതി സുസുക്കി ബലേനോ

മാരുതി സുസുക്കി ബലേനോയും ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ടൊയോട്ട ഗ്ലാൻസയും ഡിസൈറിന്റെ അതേ 90 bhp കരുത്തും / 113 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ മൈൽഡ്-ഹൈബ്രിഡ് പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. അതേസമയം ഇരു മോഡലുകൾക്കും 12 V ലിഥിയം അയൺ ബാറ്ററിയും ലഭിക്കും.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

രണ്ട് കാറുകളുടേയും മൈൽഡ്-ഹൈബ്രിഡ് പതിപ്പുകൾക്ക് ലിറ്ററിന് 23.87 കിലോമീറ്റർ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. മൈൽഡ്-ഹൈബ്രിഡ് സംവിധാനമില്ലാതെ ഇരു കാറുകളും ലഭ്യമാണ്.

MOST READ: മാർവൽ X എസ്‌യുവിയുടെ പിൻഗാമിയെ പരിചയപ്പെടുത്തി എംജി

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

83 bhp കരുത്തും / 113 Nm torque ഉം 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ മാനുവൽ പതിപ്പിൽ ലിറ്ററിന് 21.01 കിലോമീറ്ററും CVT ഓട്ടോമാറ്റിക്ക് പതിപ്പിൽ 19.56 കിലോമീറ്റർ മൈലേജും വാഗ്ജാനം ചെയ്യുന്നു.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

3. മാരുതി സുസുക്കി ആൾട്ടോ

മാരുതി സുസുക്കി ആൾട്ടോ, ഇന്ന് രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന കാറുകളിൽ ഒന്നാണ്. ഇന്ത്യൻ വിപണിയിൽ അതിന്റെ ജനപ്രീതി സമാനതകളില്ല.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

0.8 ലിറ്റർ പെട്രോൾ എഞ്ചിൻ 48 bhp കരുത്തും 69 Nm torque ഉം പുറപ്പെടുവിക്കുന്നു. ഈ എഞ്ചിന് ലിറ്ററിന് 22.05 കിലോമീറ്റർ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

4. മാരുതി സുസുക്കി വാഗൺആർ

ആൾട്ടോയെപ്പോലെ തന്നെ, വാഗൺആർ രാജ്യത്ത് വളരെ പ്രചാരമുള്ള മറ്റൊരു ഹാച്ച്ബാക്കാണ്. അതിന്റെ ടോൾ ബോയ് രൂപകൽപ്പനയ്ക്കും എക്കൊണോമിക്കൽ എഞ്ചിനുകളുമാണ് വാഹനത്തെ ജനപ്രിയമാക്കിയത്.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

നിലവിലെ തലമുറ മോഡലിൽ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വരുന്നത്. ഇത് 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഈ പവർട്രെയിനിന് ലിറ്ററിന് 21.79 കിലോമീറ്റർ മൈലേജ് നൽകുന്നു.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉൾക്കൊള്ളുന്ന വാഗൺആറിന്റെ ഉയർന്ന പതിപ്പകൾ 83 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുന്നു. ഈ എഞ്ചിൻ ശരാശരി ലിറ്ററിന് 20.52 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

5. മാരുതി സുസുക്കി എസ്-പ്രസ്സോ

കഴിഞ്ഞ വർഷം എസ്-പ്രസ്സോ അവതരിപ്പിച്ചതോടെ മാരുതി സുസുക്കി ഒരു പുതിയ 'മിനി-എസ്‌യുവി' ശ്രേണിക്ക് തുടക്കം കുറിച്ചു. കാറിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും പെപ്പി എഞ്ചിനും മറ്റ് സവിശേഷതകളും എസ്-പ്രസ്സോയെ ജനപ്രിയമാക്കി മാറ്റി.

മികച്ച മൈലേജ് നൽകുന്ന അഞ്ച് ബി‌എസ് VI മാരുതി കാറുകൾ

വാഗൺആർ പോലെ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിനാണ് എസ്-പ്രസ്സോ വാഗ്ദാനം ചെയ്യുന്നത്. 14 ഇഞ്ച് വീലുകളുള്ള ഉയർന്ന പതിപ്പുകളിൽ വാഹനം ലിറ്ററിന് 21.7 കിലോമീറ്റർ മൈലേജ് നൽകുന്നു. 13 ഇഞ്ച് റിമ്മുകളുള്ള താഴ്ന്ന പതിപ്പുകൾ ലിറ്ററിന് 21.4 കിലോമീറ്റർ മൈലേജാണ് അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Most fuel efficient BS6 Maruti Suzuki cars. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X