പുത്തൻ i20 ഹാച്ച്ബാക്കിലും iMT ഗിയർബോക്‌സ് ഒരുക്കാൻ ഹ്യുണ്ടായി

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഈ വർഷം വിപണിയിൽ നിരവധി പുതിയ മോഡലുകളാണ് അവതരിപ്പിക്കുന്നത്. ഇതുവരെ ഓറ കോംപാക്‌ട് സെഡാൻ, ഫെയ്‌സ്‌ലിഫ്റ്റ് വേർണ, ട്യൂസോൺ, വെന്യുവിന്റെ iMT ഗിയർബോക്‌സ് വേരിയന്റ് തുടങ്ങിയവ എത്തിച്ചിട്ടുണ്ട്.

പുത്തൻ i20 ഹാച്ച്ബാക്കിലും iMT ഗിയർബോക്‌സ് ഒരുക്കാൻ ഹ്യുണ്ടായി

ഇവ കൂടാതെ i20-യുടെ മൂന്നാംതലമുറ ആവർത്തനവും ഉടൻ തന്നെ ഇന്ത്യൻ നിരത്തുകളിൽ ഇടംപിടിക്കും. എന്നാൽ വെന്യുവിൽ പരിചയപ്പെടുത്തിയ iMT ഗിയർബോക്‌സ് വരാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിലും ഹ്യുണ്ടായി അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

പുത്തൻ i20 ഹാച്ച്ബാക്കിലും iMT ഗിയർബോക്‌സ് ഒരുക്കാൻ ഹ്യുണ്ടായി

മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്താണ് 2020 പതിപ്പിനെ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. ആക്രമണാത്മക കട്ടുകളും ക്രീസുകളും ഉൾപ്പെടുത്തി മെനഞ്ഞെടുത്ത പുറംമോടി ആരെയും ആകർഷിക്കും.

MOST READ: ഉത്സവ സീസണ്‍ അഘോഷമാക്കാം; ഓഫറുകളുമായി ഡാറ്റ്സനും നിസാനും

പുത്തൻ i20 ഹാച്ച്ബാക്കിലും iMT ഗിയർബോക്‌സ് ഒരുക്കാൻ ഹ്യുണ്ടായി

അതിൽ സ്‌പോർട്ടിയർ ഗ്രിൽ, പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽ ലാമ്പുകൾ, വീലുകൾ എന്നിവ ഉപയോഗിച്ച് സ്വീകരിച്ച സ്ലൈക്കർ ഡിസൈൻ ഭാഷ്യം തന്നെ ഒരു യൂറോപ്യൻ ഭാവമാണ് വാഹനത്തിന് സമ്മാനിക്കുന്നത്.

പുത്തൻ i20 ഹാച്ച്ബാക്കിലും iMT ഗിയർബോക്‌സ് ഒരുക്കാൻ ഹ്യുണ്ടായി

കൂടാതെ പുതുതലമുറയിലേക്ക് എത്തുമ്പോൾ ഷാർക്ക്ഫിൻ ആന്റിന, 15 ഇഞ്ച് ഫോർ-സ്‌പോക്ക് അലോയ് വീലുകൾ, എൽഇഡി ലൈറ്റിംഗ് തുടങ്ങിയവ പ്രധാന സവിശേഷതകളായി കമ്പനി ഉയർത്തിപ്പിടിക്കും.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളുമായി ടൊയോട്ട

പുത്തൻ i20 ഹാച്ച്ബാക്കിലും iMT ഗിയർബോക്‌സ് ഒരുക്കാൻ ഹ്യുണ്ടായി

അതോടൊപ്പം ഒരു സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബോസ് ഓഡിയോ സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ , ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും ഫീച്ചറുകൾ പുതിയ ഹ്യുണ്ടായി i20 വാഗ്‌ദാനം ചെയ്യും.

പുത്തൻ i20 ഹാച്ച്ബാക്കിലും iMT ഗിയർബോക്‌സ് ഒരുക്കാൻ ഹ്യുണ്ടായി

ഹ്യുണ്ടായി വെന്യു കോംപാക്‌ട് എസ്‌യുവിയുടെ അതേ എഞ്ചിൻ ഓപ്ഷനാകും 2020 ഹ്യുണ്ടായി i20 മുന്നോട്ടു കൊണ്ടുപോവുക. അതിനാൽ iMT ഗിയർബോക്‌സും അവതരിപ്പിക്കാൻ കമ്പനിക്ക് എളുപ്പമാകും.

MOST READ: സ്കോഡ റാപ്പിഡ് TSI മോണ്ടെ കാർലോ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

പുത്തൻ i20 ഹാച്ച്ബാക്കിലും iMT ഗിയർബോക്‌സ് ഒരുക്കാൻ ഹ്യുണ്ടായി

1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ത്രീ-പോട്ട് ടർബോ പെട്രോൾ എന്നിവയായിരിക്കും ഹാച്ചിന്റെ ഹൃദയം. ഇതിലെ 1.0 ലിറ്റർ ടർബോ പെട്രോൾ‌ എഞ്ചിനുമായാകും ആറ് സ്പീഡ് iMT ജോടിയാക്കുക. ഇതേ സാങ്കേതികവിദ്യയാണ് കിയ സോനെറ്റിലും ഉപയോഗിക്കുന്നതെന്ന് ശ്രദ്ധേയം.

പുത്തൻ i20 ഹാച്ച്ബാക്കിലും iMT ഗിയർബോക്‌സ് ഒരുക്കാൻ ഹ്യുണ്ടായി

വിപുലമായ ശ്രേണിയിൽ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ തുടങ്ങിയ ശക്തരായ എതിരാളികളുമായാണ് 2020 ഹ്യുണ്ടായി i20 വിപണിയിൽ മാറ്റുരയ്ക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New 2020 Hyundai Elite i20 Could Get iMT Transmission. Read in Malayalam
Story first published: Thursday, September 10, 2020, 9:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X