അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

നീണ്ട നാളത്തെ പ്രതീക്ഷകൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് പുത്തൻ ഹ്യുണ്ടായി i20 വിപണിയിൽ എത്തി. ജർമ്മനിയിൽ അരങ്ങേറ്റം കുറിച്ച പ്രീമിയം ഹാച്ച്ബാക്കിന് 13.6k യൂറോയാണ് പ്രാരംഭ വില. അതായത് ഏകദേശം 12.15 ലക്ഷം രൂപ.

അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

പ്രതീക്ഷിച്ചതുപോലെ നിലവിലെ ആവർത്തനത്തിൽ പുതിയ i20 ക്ക് പുതിയ മൈൽഡ്-ഹൈബ്രിഡ് വേരിയന്റും ലഭിക്കുന്നു. ഈ സാങ്കേതികവിദ്യയുമായി എത്തുന്ന പതിപ്പിന് 18k യൂറോ 16 ലക്ഷം രൂപ മുടക്കേണ്ടതുണ്ട്.

അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

വിപണിയിലേക്ക് എത്തുമ്പോൾ ഏറ്റവും ശ്രദ്ധേയമാകുന്നത് മൂന്നാംതലമുറ മോഡലിൽ ഇടംപിടിച്ചിരിക്കുന്ന പുത്തൻ എഞ്ചിനുകളാണ്. അതിൽ 1.2 ലിറ്റർ MPi നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടൊപ്പം 1.0 ലിറ്റർ ടർബോ ജിഡി യൂണിറ്റും ചേരുന്നു. ഇത് ഇന്ത്യയിലെ വെന്യു, ഓറ, വേർണ എന്നിവയിൽ കാണുന്ന അതേ യൂണിറ്റാണ്.

MOST READ: ഇഗ്നിസിന് ആക്സസറീസ് പാക്കേജ് അവതരിപ്പിച്ച് മാരുതി

അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

6,000 rpm-ൽ‌ 84 bhp കരുത്തും 4,000 rpm-ൽ 118 Nm torque ഉം ഇത്പാദിപ്പിക്കാൻ പ്രാപ്‌തമാണ് 1.2 ലിറ്റർ MPi NA എഞ്ചിൻ. അതേസമയം 1.0 ലിറ്റർ ടർബോ ജിഡി യൂണിറ്റ് പരമാവധി 100 bhp പവറിൽ 172 Nm torque വികസിപ്പിക്കും.

i20 Engine 1.2L MPi 1.2L T-Gdi 1.0L T-GDI 48V 1.0L T-GDI 48V
Type 4-cylinder MPi 3-cylinder Gdi 3-cylinder Gdi 3-cylinder Gdi
Turbocharged No Yes Yes Yes
Hybrid No No Yes, 48V mild-hybrid Yes, 48 V mild-hybrid
Power 84 PS @ 6,000 rpm 100 PS @ 6,000 rpm 100 PS @ 6,000 rpm 120 PS @ 6,000 rpm
Torque 118 Nm @ 4,000 rpm 172 Nm @ 1,500 rpm 172 Nm @ 1,500 rpm 200 Nm @ 2,000 rpm
Transmission 6MT 6 MT / 7 DCT 6 iMT / 7 DCT 6 iMT / 7 DCT
0-100 kmph 13.1 S 10.4 / 11.4 S 10.4 / 11.4 S 10.2 / 10.3 S
അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

1.0 ലിറ്റർ യൂണിറ്റിന് 48V മൈൽഡ്-ഹൈബ്രിഡ് സംവിധാനം ലഭിക്കുമ്പോൾ 6,000 rpm-ൽ 120 bhp കരുത്തും 200 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ഇത് CO2 മലിനീകരണം, ഇന്ധന ഉപഭോഗം 3-4 ശതമാനം വരെ കുറയ്ക്കുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

MOST READ: പുതിയ സബ്‌സ്‌ക്രിപ്‌ഷൻ മൊബിലിറ്റി പദ്ധതികളുമായി ടൊയോട്ട

അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

1.2 ലിറ്റർ യൂണിറ്റിനായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് ലഭിക്കുന്നത്. 1.0 ലിറ്റർ യൂണിറ്റ് വാങ്ങുന്നവർക്ക് ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് അല്ലെങ്കിൽ ആറ് സ്പീഡ് ഐഎംടി ഓപ്ഷൻ തെരഞ്ഞെടുക്കാൻ സാധിക്കും.

അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

2020 ലെ ജനീവ മോട്ടോർ ഷോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാനായിരുന്നു പുതിയ ഹ്യുണ്ടായി i20 പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഷോ റദ്ദാക്കുകയായിരുന്നു. തുടർന്ന് ഓൺലൈനിലൂടെ കമ്പനി പുത്തൻ മോഡലിനെ പരിചയപ്പെടുത്തി.

MOST READ: 2020 മഹീന്ദ്ര ഥാറിന്റെ മുഖഭാവം മാറ്റിമറിക്കുന്ന പുത്തൻ ഗ്രില്ലുകൾ

അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

രൂപകൽപ്പനയെ സംബന്ധിച്ചിടത്തോളം ഹ്യുണ്ടായി വളരെ ആകർഷകമായ സമാപനമാണ് നടത്തിയിരിക്കുന്നത്. പുറംമോടി കൂടുതൽ സ്പോർട്ടി ആയപ്പോൾ അകത്തളം പ്രീമിയം ഫിനിഷിംഗും നേടി.

അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

ബാഹ്യ രൂപകൽപ്പന ഹ്യുണ്ടായിയുടെ ‘സെൻസസ് സ്പോർട്ടി' ഡിസൈൻ ഭാഷ്യത്തെ പിന്തുണയ്ക്കുന്നു. ഒരു പുതിയ സെറ്റ് എൽ‌ഇഡി ഹെഡ്‌ലാമ്പുകളും ഡി‌ആർ‌എൽ‌എസും ഒരു പുതിയ കാസ്കേഡിംഗ് ഗ്രില്ലിനൊപ്പം പൂർ‌ത്തിയാക്കുന്നു. സ്‌പോർട്ടി ലുക്ക് വർധിപ്പിക്കുന്നതിന് ORVM-കൾ ഒരു കറുത്ത നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: ബിഎസ് VI ഇസൂസു മോഡലുകളുടെ വില്‍പ്പന ഉടന്‍ ആരംഭിച്ചേക്കും

അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

ഇന്ത്യയെ സംബന്ധിച്ചിടത്തോളം 1.2 ലിറ്റർ U2 CRDi ഡീസൽ യൂണിറ്റ് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം, കാരണം ഡീസലിന് ഇപ്പോഴും നമ്മുടെ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. പുതിയ തലമുറ i20 ഒക്ടോബറിൽ വിപണിയിലെത്തുമെന്ന സൂചനയുണ്ട്. എന്നാൽ ഹൈബ്രിഡ് സജ്ജീകരണം രാജ്യത്ത് അവതരിപ്പിക്കാൻ സാധ്യതയില്ല.

അരങ്ങേറ്റം കുറിച്ച് പുത്തൻ ഹ്യുണ്ടായി i20, ഇന്ത്യയിലേക്കും ഈ വർഷം തന്നെ എത്തും

5.5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാകും പുത്തൻ മോഡലിന് വിലയായി ഹ്യുണ്ടായി നിശ്ചയിക്കുക. ഇന്ത്യൻ വിപണിയിലെത്തുമ്പോൾ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ് മോഡലുകളാകും 2020 ഹ്യുണ്ടായി i20-യുടെ പ്രധാന എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New 2020 Hyundai i20 Launched In Germany. Read in Malayalam
Story first published: Thursday, August 20, 2020, 10:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X