പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

പുതുതലമുറ മഹീന്ദ്ര ഥാർ അരങ്ങേറ്റം കുറിച്ചതു മുതൽ ഏവരും കാത്തിരിക്കുന്നത് എസ്‌യുവിയുടെ വില പ്രഖ്യാപനമാണ്. ആരെയും മയക്കുന്ന രൂപവുമായി എത്തിയതോടെ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരും ഏറെയാണെന്നതിൽ സംശയമൊന്നുമില്ല.

പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

എന്നാൽ ഇപ്പോൾ ഓൺലൈനിൽ വാഹനത്തിന്റെ വില വിരങ്ങൾ ചേർന്നതായാണ് സൂചനകൾ. പുതിയ രേഖകൾ പ്രകാരം പുതിയ 2020 മഹീന്ദ്ര ഥാറിന് 9.75 ലക്ഷം രൂപ മുതൽ 12.25 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വിലയെന്ന് വ്യക്തമാകുന്നു.

പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

AX മാനുവൽ ഫിക്സഡ് സോഫ്റ്റ് ടോപ്പ്, AX മാനുവൽ ഓപ്റ്റ് കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പ്, LX മാനുവൽ ഹാർഡ് ടോപ്പ്, LX ഓട്ടോ ഹാർഡ് ടോപ്പ് വേരിയന്റ് എന്നിങ്ങനെ നാല് മോഡലുകളിലായാകും ഥാർ വിപണിയിൽ ഇടംപിടിക്കുക. പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ കണക്കിലെടുക്കുമ്പോൾ ഓഫ്-റോഡറിന്റെ പെട്രോൾബേസ് മോഡലിന് 9.75 ലക്ഷം രൂപയാകും മുടക്കേണ്ടി വരിക.

MOST READ: പുത്തൻ i20 ഹാച്ച്ബാക്കിലും iMT ഗിയർബോക്‌സ് ഒരുക്കാൻ ഹ്യുണ്ടായി

പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

അതേസമയം ഏറ്റവും ഉയർന്ന വേരയന്റായ LX ഓട്ടോ ഫോർ സീറ്റർ ഹാർഡ് ടോപ്പ് പെട്രോൾ വേരിയന്റിന് 12.49 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും. എന്നാൽ AX ഓപ്ഷണൽ കൺവേർട്ടിബിൾ സോഫ്റ്റ് ടോപ്പിന്റെ പെട്രോളിന് 10.25 ലക്ഷവും ഇതിന്റെ തന്നെ ഡീസൽ വകഭേദത്തിന് 10.99 ലക്ഷം രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

LX മാനുവൽ ഹാർഡ് ടോപ്പിന്റെ ഡീസൽ എഞ്ചിൻ മോഡലിന് 11.20 ലക്ഷം രൂപയാണ് വില. സെപ്റ്റംബർ 20 ന് ശേഷം ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കുള്ള ആമുഖ വിലകളാണ് ഇവ എന്നത് ശ്രദ്ധേയമാണ്. ഒക്ടോബർ രണ്ടാം വാരത്തിലാകും പുതിയ മഹീന്ദ്ര ഥാറിനായുള്ള ഡെലിവറി കമ്പനി ആരംഭിക്കുക.

MOST READ: തന്റെ പ്രിയപ്പെട്ട ജിപ്സി മൃഗക്ഷേമ സംഘടനയ്ക്ക് സമ്മാനിച്ച് ജോൺ എബ്രഹാം

പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

നാല് മീറ്റർ നീളത്തിൽ നിർമിച്ചിരിക്കുന്ന 2020 ഥാറിന് 1,844 മില്ലിമീറ്റർ ഉയരവും 2,450 മില്ലീമീറ്റർ വീൽബേസുമാണ് നൽകിയിരിക്കുന്നത്. ഫ്യുവൽ ടാങ്ക് ശേഷി 57 ലിറ്ററാണ്. അതേസമയം 228 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസിലാണ് ഓഫ്-റോഡ് എസ്‌യുവി കമ്പനി ഒരുക്കിയിരിക്കുന്നത്. എസ്‌യുവിയുടെ ഉയർന്ന വേഗത 165 കിലോമീറ്റർ വേഗതയാണെന്നും മഹീന്ദ്ര അവകാശപ്പെടുന്നു.

പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

2.2 ലിറ്റർ നാല് സിലിണ്ടർ ഡീസലും പുതിയ 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോചാർജ്ഡ്, ഡയറക്ട് ഇഞ്ചെക്റ്റ് പെട്രോൾ എഞ്ചിനുകളും ഥാറിൽ മഹീന്ദ്ര വാഗ്‌ദാനം ചെയ്യും. രണ്ട് യൂണിറ്റുകളും രണ്ടും ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സിൽ തെരഞ്ഞെടുക്കാം.

MOST READ: ആഗോളതലത്തിൽ ഇവി നിര വ്യാപിപ്പിക്കാനൊരുങ്ങി മഹീന്ദ്ര ഇലക്ട്രിക്

പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

ഡീസൽ എഞ്ചിൻ 130 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കുമ്പോൾ ഗ്യാസോലിൻ യൂണിറ്റ് 150 bhp പവറും 320 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഇത് 4×4 ട്രാൻസ്ഫർ കേസ് ഉപയോഗിച്ച് മെക്കാനിക്കൽ ഡിഫറൻഷ്യൽ ലോക്ക് സ്റ്റാൻഡേർഡായി ലഭ്യമാക്കിയിട്ടുണ്ട് എന്നതും ആകർഷകമാണ്.

പുത്തൻ മഹീന്ദ്ര ഥാറിന്റെ വില വിവരങ്ങൾ പുറത്ത്; പ്രാരംഭ വില 9.75 ലക്ഷം രൂപ

ഉപഭോക്താക്കളുടെ വ്യത്യസ്ത ആവശ്യങ്ങൾ കണക്കിലെടുത്ത് AX (അഡ്വഞ്ചർ), LX (ലൈഫ് സ്റ്റൈൽ) വേരിയന്റുകളിൽ ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എംഐഡിയുള്ള സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ക്രൂയിസ് കൺട്രോൾ, കീ-ലെസ് എൻട്രി, മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് മൗണ്ട് കൺട്രോളുകൾ, റോൾ ഓവർ മിറ്റിഗേഷൻ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, ടിപിഎംഎസ് തുടങ്ങിയവ ഫീച്ചർ പട്ടികയിൽ മഹീന്ദ്ര ഉൾപ്പെടുത്തിയിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New 2020 Mahindra Thar Prices Leaked. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X