ഭാവം മാറാൻ ഹ്യുണ്ടായി കോന, ഒപ്പം കൂടുതൽ സ്പോർട്ടിയർ N ലൈൻ വേരിയന്റും

പുതിയ കോന, കോന N ലൈൻ വേരിയന്റുകളുടെ ടീസർ ചിത്രങ്ങൾ പുറത്തിറക്കി ഹ്യുണ്ടായി. ആഗോളതലത്തിൽ ബ്രാൻഡ് സ്വീകരിച്ച 'സെൻസസ് സ്പോർട്ടിനെസ്' സ്റ്റൈലിംഗ് ഭാഷ്യത്തെയാണ് പുത്തൻ മോഡലുകൾ പിന്തുടരുന്നത്.

ഭാവം മാറാൻ ഹ്യുണ്ടായി കോന, ഒപ്പം കൂടുതൽ സ്പോർട്ടിയർ N ലൈൻ വേരിയന്റും

അടുത്ത കാലത്തായി മികച്ച വിജയമാണ് അന്താരാഷ്ട്ര വിപണികളിൽ നിന്ന് കോന ക്രോസ്ഓവർ നേടുന്നത്. ഈ സ്വീകാര്യത മുതലെടുക്കാനാണ് പുതിയ സ്പോർട്ടിയർ വേരിയന്റുമായി കൊറിയൻ കമ്പനി എത്തുന്നത്. കോന ഇലക്‌ട്രിക് പതിപ്പിലൂടെ ഇന്ത്യയിലും ഈ പേര് സുപരിചിതമാണ്.

ഭാവം മാറാൻ ഹ്യുണ്ടായി കോന, ഒപ്പം കൂടുതൽ സ്പോർട്ടിയർ N ലൈൻ വേരിയന്റും

നിലവിലുള്ള മോഡലിന്റെ ആയുസ് വർധിപ്പിക്കാൻ സഹായിക്കുന്ന പുതിയ ഡിസൈൻ ബിറ്റുകളുടെ സാന്നിധ്യം പുതിയ ടീസർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. 2021 ഹ്യുണ്ടായി കോനയിൽ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുടെ സാന്നിധ്യവും പുതിയ ടീസറിലൂടെ വ്യക്തമാകുന്നുണ്ട്.

MOST READ: റാപ്‌റ്റർ ശൈലിയിൽ പരുക്കൻ ഭാവത്തിലൊരുങ്ങി ഫോർഡ് ഇക്കോസ്‌പോർട്ട്

ഭാവം മാറാൻ ഹ്യുണ്ടായി കോന, ഒപ്പം കൂടുതൽ സ്പോർട്ടിയർ N ലൈൻ വേരിയന്റും

നിലവിലുള്ള മോഡലിനെക്കാൾ കോനയുടെ മുൻവശം ഷാർപ്പ് ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് മൊത്തത്തിലുള്ള പ്രൊഫൈൽ വർധിപ്പിക്കുന്ന വിശാലമായ നിലപാടാണ് നൽകുന്നത്. അതോടൊപ്പം പുതിയ ഫ്രണ്ട്, റിയർ ബമ്പറുകളും ഫ്രണ്ട് സ്‌കിഡ് പ്ലേറ്റും പുതിയ കോനയ്ക്ക് കൂടുതൽ സ്പോർട്ടിയർ രൂപമാണ് സമ്മാനിക്കുന്നത്.

ഭാവം മാറാൻ ഹ്യുണ്ടായി കോന, ഒപ്പം കൂടുതൽ സ്പോർട്ടിയർ N ലൈൻ വേരിയന്റും

N ലൈൻ വേരിയൻറ് കോനയുടെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ ചെലവേറിയതായിരിക്കും. കൂടാതെ നിരവധി കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും ഹ്യുണ്ടായി പുറംമോടിയിലേക്ക് ചേർക്കുന്നുണ്ട്. സ്‌പോർട്ടിയർ ഫ്രണ്ട് ബമ്പർ, കോർണർ ഫിനുകൾ, പ്രമുഖ ക്രീസ് ലൈനുകൾ എന്നിവ എയർ ഇൻലെറ്റിനൊപ്പം സജ്ജീകരിച്ചിരിക്കുന്നു.

MOST READ: ബിഎസ് VI മറാസോ അവതരിപ്പിച്ച് മഹീന്ദ്ര; വില 11.25 ലക്ഷം രൂപ

ഭാവം മാറാൻ ഹ്യുണ്ടായി കോന, ഒപ്പം കൂടുതൽ സ്പോർട്ടിയർ N ലൈൻ വേരിയന്റും

2021 കോന N ലൈൻ എൻ ബ്രാൻഡിന് ആകർഷകമായ എൻട്രി പോയിന്റ് നൽകുന്നുവെന്നും ഇത് ലോകമെമ്പാടുമുള്ള വിശാലമായ പ്രേക്ഷകരിലേക്ക് എത്താൻ സഹായിക്കുമെന്നും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി പറയുന്നു.

ഭാവം മാറാൻ ഹ്യുണ്ടായി കോന, ഒപ്പം കൂടുതൽ സ്പോർട്ടിയർ N ലൈൻ വേരിയന്റും

ബാഹ്യ മാറ്റങ്ങൾ ക്രോസ്ഓവറിന്റെ എയറോഡൈനാമിക് ഡിസൈൻ വർധിപ്പിക്കുമെന്നും പ്രശംസിക്കുന്നു. വരാനിരിക്കുന്ന കോനയെയും കോന N ലൈനിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഹ്യുണ്ടായി വരും ആഴ്ചകളിൽ വെളിപ്പെടുത്തും.

MOST READ: 2021 മെർസിഡീസ് ബെൻസ് S-ക്ലാസിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഭാവം മാറാൻ ഹ്യുണ്ടായി കോന, ഒപ്പം കൂടുതൽ സ്പോർട്ടിയർ N ലൈൻ വേരിയന്റും

ട്രിപ്പിൾ-അറേ എൽഇഡി ഹെഡ്‌ലാമ്പുകളും ഡി‌ആർ‌എല്ലുകളും മൊത്തത്തിലുള്ള രൂപകൽപ്പനയിൽ മികച്ചതാണ്. കാരണം ഹ്യുണ്ടായി ബാഡ്ജ് സാധാരണ മോഡലിൽ ഗ്രില്ലിന് മുകളിൽ ഒരു കോണാകൃതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഭാവം മാറാൻ ഹ്യുണ്ടായി കോന, ഒപ്പം കൂടുതൽ സ്പോർട്ടിയർ N ലൈൻ വേരിയന്റും

പുതിയ ഹ്യുണ്ടായി കോനയും കോന N ലൈനും ഈ വർഷം അവസാനം അന്താരാഷ്ട്രതലത്തിൽ വിൽപ്പനയ്‌ക്ക് എത്തും. പിന്നീട് ആഭ്യന്തര തലത്തിലേക്കും എത്താൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New 2021 Hyundai Kona And Kona N Line Teased. Read in Malayalam
Story first published: Wednesday, August 26, 2020, 11:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X