Just In
- 12 min ago ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- 43 min ago ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- 1 hr ago ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- 1 hr ago ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
Don't Miss
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- Movies ജാസ്മിന് നന്നായി വളച്ചൊടിച്ചു, ഗബ്രി നന്നായി കളിക്കുന്നുവെന്ന ഭയം; ജാസ്മിന് 916 ഫേക്ക്!
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കോമ്പസ് ഫെയ്സ്ലിഫ്റ്റ് അടുത്ത വർഷം എത്തും; പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2021 ജീപ്പ് കോമ്പസ് ഫെയ്സ്ലിഫ്റ്റിനെ ഫിയറ്റ് ക്രൈസ്ലർ അടുത്തിടെ നടന്ന ചൈനയിലെ ഗ്വാങ്ഷോ ഇന്റർനാഷണൽ ഓട്ടോമൊബൈൽ എക്സിബിഷനിലാണ് അവതരിപ്പിക്കുന്നത്. പുതുക്കിയ മിഡ്-സൈസ് എസ്യുവി ഏതാനും ദിവസങ്ങൾക്കുള്ളിൽ ചൈനീസ് വിപണിയിലെത്തും.
ഇതിനുശേഷം യൂറോപ്പിലെ അന്താരാഷ്ട്ര വിപണികളിലും വാഹനം എത്തും. ഇന്ത്യൻ വാഹന പ്രേമികളും എസ്യുവിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്. ഏതാനും മാസങ്ങളായി വാഹനത്തിന്റെ സജീവ പരീക്ഷണയോട്ടത്തിലാണ് കമ്പനി.
ഘട്ട് എന്ന പരിശോധനയ്ക്ക് വിധേയമാക്കുന്ന പുതിയ ജീപ്പ് കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ചിത്രങ്ങളും റഷ്ലൈൻ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. കാറിന്റെ റൈഡിംഗ് ഡൈനാമിക്സ് മനസിലാക്കാനും അതിനനുസരിച്ച് സസ്പെൻഷൻ ട്യൂൺ ചെയ്യാനും സഹായിക്കുന്ന വളരെ നിർണായകമായ ഒരു പരീക്ഷണ ഘട്ടമാണിത്.
MOST READ: നോ ഹെൽമെറ്റ് നോ പെട്രോൾ നിയമം ഡിസംബർ 8 മുതൽ വീണ്ടും നിലവിൽ വരുന്നു
ഇത് സ്റ്റിയറിംഗ് സജ്ജീകരണത്തെക്കുറിച്ചും അതിന്റെ ഫീഡ്ബാക്കിനെക്കുറിച്ചും കമ്പനിക്ക് വ്യക്തമായ ആശയവും നൽകുന്നു. റോഡിലെ കാറിന്റെ പിടിക്ക് അത്യന്താപേക്ഷിതമായ ടയർ പ്രൊഫൈലും ക്രോസ്-സെക്ഷനുമാണ് മറ്റൊരു നിർണായക ഘടകം.
കൂടാതെ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ പോലുള്ള ചില ഇലക്ട്രോണിക് ഉപകരണങ്ങളും അവയുടെ ഫലപ്രാപ്തിക്കായി പരിശോധിച്ചേക്കാം. ഒരുപിടി കോസ്മെറ്റിക് പരിഷ്ക്കരണങ്ങളും പുതുക്കിയ ഇന്റീരിയറുമാകും പുതിയ കോമ്പസിൽ വാഗ്ദാനം ചെയ്യുക.
MOST READ: മോഡലുകളില്‍ ഓഫറുകളും വര്‍ഷാവസാന ആനുകൂല്യങ്ങളുമായി ഡാറ്റ്സന്‍
നിലവിലെ മോഡലിന്റെ മൊത്തത്തിലുള്ള രൂപഘടന നിലനിർത്തിക്കൊണ്ടിരിക്കുമ്പോൾ പുതിയതായി രൂപകൽപ്പന ചെയ്ത ഏഴ് സ്ലാറ്റ് ഗ്രിൽ ക്രോം ഇൻസേർട്ടുകളും സിൽവർ ആക്സന്റുകളും ഹണികോമ്പ് മെഷിൽ ലഭിക്കും. പുനർനിർമിച്ച ഹെഡ്ലൈറ്റ് ക്ലസ്റ്ററാണ് മറ്റൊരു ശ്രദ്ധേയമായ മാറ്റം.
ഫ്രണ്ട് ബമ്പറാണ് കൂടുതൽ ശ്രദ്ധേയമായ മറ്റൊരു പുനരവലോകനം. പുതിയ ബമ്പറിൽ ഇപ്പോൾ എൽഇഡി ഡിആർഎല്ലുകൾക്കായി ഒരു പ്രത്യേക ഹൗസിംഗ് അവതരിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമായ മാറ്റമാണ്. അതിനർത്ഥം അവ ഹെഡ്ലൈറ്റ് ക്ലസ്റ്ററുകളിലേക്ക് ഇവ സംയോജിപ്പിക്കുമെന്നാണ്.
MOST READ: വർഷാവസാനം മോഡൽ നിരയിലുടനീളം വൻ ഓഫറുകളുമായി ടാറ്റ
എസ്യുവിയുടെ വശങ്ങളിലെ മാറ്റങ്ങൾ പുതുക്കിയ അലോയ് വീൽ ഡിസൈനിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. പിൻവശവും അതിന്റെ മുൻഗാമിയോട് ഏതാണ്ട് സമാനമാണ്. അതോടൊപ്പം നിലവിലുള്ള അതേ എഞ്ചിൻ ഓപ്ഷനുകളും ജീപ്പ് കോമ്പസ് ഫെയ്സ്ലിഫ്റ്റ് മുമ്പോട്ടുകൊണ്ടുപോകും.
അതിൽ 1.4 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റും 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനും ഉൾപ്പെടുന്നു. രണ്ട് യൂണിറ്റുകളിലും ആറ് സ്പീഡ് മാനുവൽ സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. പെട്രോളിൽ ഏഴ് സ്പീഡ് ഡിസിടിയും ഡീസൽ യൂണിറ്റുകളിൽ ഒമ്പത് സ്പീഡ് ടോർഖ് കൺവെർട്ടറും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.