ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

പല പ്രശസ്‌ത വിദേശ കമ്പനികളും രാജ്യത്ത് നിക്ഷേപം നടത്തിയതോടെ ഇന്ത്യയിലെ വാഹന വ്യവസായം കഴിഞ്ഞ ദശകത്തിൽ പതിൻമടങ്ങ് വളർച്ച കൈവരിച്ചു. ഇന്ത്യയിൽ ആഢംബര വിപണി രൂപാന്തരപ്പെട്ടതും എല്ലാ പ്രമുഖ ബ്രാൻഡുകളും തങ്ങളുടെ പ്രാധിനിത്യം രാജ്യത്ത് അറിച്ചതും ശ്രദ്ധേയമാണ്.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

ഓരോ വർഷവും ഉപഭോക്താക്കളിൽ മാറിക്കൊണ്ടിരിക്കുന്ന വാങ്ങൽ രീതിയിൽ നിന്ന് പ്രയോജനം നേടുന്നതിനായി കാർ നിർമാതാക്കൾ പുതിയ മോഡലുകൾ പരിചയപ്പെടുത്തുകയും അതോടൊപ്പം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ, പുതുതലമുറ മോഡലുകൾ, പ്രത്യേക പതിപ്പുകൾ എന്നിവ വികസിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

വർഷം തോറും പുതിയ കമ്പനികൾ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതോടെ ആഗോളതലത്തിൽ അതിവേഗം വളരുന്ന വാഹന വിപണികളിൽ ഒന്നായി ഇന്ത്യ മാറി. വരും വർഷങ്ങളിൽ രാജ്യത്ത് കൂടുതൽ ബ്രാൻഡുകൾ ചുവടുവെക്കുന്നതിന് നമ്മൾ സാക്ഷ്യം വഹിക്കും. ഇന്ത്യയിൽ വരാനിരിക്കുന്ന പുത്തൻ കാർ ബ്രാൻഡുകൾ ഏതൊക്കെയെന്ന് നോക്കാം.

MOST READ: ഒറ്റ മോഡലിൽ ആറ് കളറിൽ അണിഞ്ഞൊരുങ്ങി കരോക്ക് എസ്‌യുവി എത്തുന്നു

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

സിട്രൺ

ഇന്ത്യയിൽ ഉൽ‌പ്പന്നങ്ങൾ‌ വികസിപ്പിക്കുന്നതിനും വിൽ‌ക്കുന്നതിനുമായി ഫ്രഞ്ച് വാഹന നിർമാതാക്കളായ പി‌എസ്‌എ ഗ്രൂപ്പ് സി‌കെ ബിർ‌ല ഗ്രൂപ്പുമായി കൈകോർത്തു. 2021-ൽ സിട്രൺ ബ്രാൻഡ് രാജ്യത്ത് അരങ്ങേറ്റം കുറിക്കുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

സിട്രണിൽ നിന്നുള്ള ആദ്യ മോഡൽ 2021-ന്റെ ആദ്യ പാദത്തിൽ വിൽപ്പനക്ക് എത്തും. തമിഴ്‌നാട്ടിൽ വാഹനങ്ങളുടെയും എഞ്ചിനുകളുടെയും നിർമാണത്തിന് പുറമെ പരിസ്ഥിതി സൗഹാർദ്ദമായ പുതിയ ഉൽ‌പ്പന്ന ശ്രേണിക്ക് അത്യാധുനിക സാങ്കേതികവിദ്യ കൊണ്ടുവരാനും പി‌എസ്‌എ ഗ്രൂപ്പ് പദ്ധതിയിടുന്നു.

MOST READ: ഹ്യുണ്ടായി പുതുതലമുറ i20 എത്തുന്നത് കണക്റ്റഡ് ഫീച്ചറുമായി

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

സിട്രൺ C5 എയർക്രോസ് എസ്‌യുവിയുമായാകും ആഭ്യന്തര വിപണിയിൽ ബ്രാൻഡ് ആദ്യം ചുവടുവെക്കുക. CBU യൂണിറ്റായി അവതരിപ്പിക്കുന്ന ഇതിന് ഏകദേശം 30 ലക്ഷം രൂപ വില പ്രതീക്ഷിക്കുന്നു. അടുത്ത വർഷം രണ്ടാം പകുതി മുതൽ കമ്പനി പ്രാദേശികമായി വികസിപ്പിച്ച ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ തുടങ്ങും.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

ഗ്രേറ്റ് വാൾ മോട്ടോർസ്

ചൈനീസ് ബ്രാൻഡായ ഗ്രേറ്റ് വാൾ മോട്ടോർസും ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ചൈനയിലെ ഏറ്റവും വലിയ എസ്‌യുവി, പിക്ക് അപ്പ് നിർമാതാക്കൾ കൂടിയുമാണ് ഇവർ. 2021-22 ഓടെ കമ്പനി രാജ്യത്ത് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണികളിൽ ഹവൽ നെയിംപ്ലേറ്റിന് കീഴിലാണ് കമ്പനി എസ്‌യുവികളെ വിൽക്കുന്നത്.

MOST READ: ഇന്ത്യൻ വിപണിയെ മാറ്റിമറിക്കാൻ കഴിവുള്ള അഞ്ച് പ്രീമിയം ടൊയോട്ട കാറുകൾ

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

ഗ്രേറ്റ് വാൾ മോട്ടോർസിന് പിക്കപ്പ് ട്രക്കുകൾ വിൽക്കുന്ന ഉയർന്ന ബ്രാൻഡായ വെയ് ഉണ്ട്. ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകാൻ മാരുതി സുസുക്കിയിൽ നിന്ന് കൗശിക് ഗാംഗുലിയെ കമ്പനി നിയമിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിന് മുമ്പ് ഗ്രേറ്റ് വാൾ ഒന്നിലധികം പഠനങ്ങൾ നടത്തിയതും ശ്രദ്ധേയമാണ്.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

2020 ഓട്ടോ എക്‌സ്‌പോയിൽ ഗ്രേറ്റ് വാൾ മോട്ടോർസ് തങ്ങളുടെ എസ്‌യുവികളും ഇലക്ട്രിക് കാറുകളും പ്രദർശിപ്പിച്ചിരുന്നു. ദ്വിവത്സര പരിപാടിയിൽ H എസ്‌യുവി ആശയം കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഗ്രേറ്റ് വാൾ എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ഹോണ്ടയുടെ കോംപാക്‌‍ട് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിലേക്ക്

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

FAW ഹൈമ

ചൈനീസ് വാഹന നിർമാതാക്കളായ FAW ഹൈമ ഓട്ടോമൊബൈൽ കമ്പനി ഇന്ത്യൻ വാഹന വിപണിയിൽ പ്രവേശിക്കാനുള്ള പദ്ധതി അടുത്തിടെ പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രവർത്തനങ്ങൾക്കായി ബി‌എം‌ഡബ്ല്യു, മിനി എന്നിവയുടെ അംഗീകൃത പങ്കാളിയായ ബേർഡ് ഓട്ടോമോട്ടീവുമായി കമ്പനി സഹകരിക്കും.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

2020 ഓട്ടോ എക്‌സ്‌പോയിൽ ഹൈമ 7X, ഹൈമ 8S, ബേർഡ് E1 എന്നീ മൂന്ന് പുതിയ മോഡലുകൾ കമ്പനി പ്രദർശിപ്പിച്ചിരുന്നു. അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഈ മോഡലുകൾ രാജ്യത്ത് അവതരിപ്പിക്കാൻ കഴിയും.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

ചെറി

ചൈനീസ് ബ്രാൻഡായ ചെറിയുടേതാണ് അടുത്ത ഊഴം. രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്ന ഇവർക്ക് വളരെയധികം മത്സരമുള്ള ആഭ്യന്തര വിപണിയിൽ സുഗമമായ പ്രവർത്തനത്തിന് ടാറ്റ മോട്ടോസ് സഹായിക്കുമെന്ന് റിപ്പോർട്ടുണ്ട്.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

2012-ൽ ചെറി ടാറ്റയുടെ ഉടമസ്ഥതയിലുള്ള JLR ഉം ആയി സംയുക്ത സംരംഭത്തിൽ ഏർപ്പെട്ടിരുന്നു. ചെറി ജെ‌എൽ‌ആർ കമ്പനി ചൈനയിൽ ജാഗ്വർ, ലാൻഡ് റോവർ വാഹനങ്ങൾ നിർമിക്കുന്നതിൽ പങ്കാളികളാണ്. വാ‌സ്‌തവത്തിൽ ടാറ്റ മോട്ടോർസ് അതിന്റെ വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവിയെ ചെറി ടിഗോ 5X എസ്‌യുവിയുമായി മത്സരിക്കും.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

ടെസ്‌ല

പ്രശസ്‌ത ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ല അടുത്ത വർഷം മോഡൽ 3 സെഡാനിലൂടെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. 2016 മാർച്ച് 31 ന് ലോസ് ഏഞ്ചൽസിൽ ടെസ്‌ല മോഡൽ 3 ലോക അരങ്ങേറ്റം നടത്തിയിരുന്നു. ഇന്നുവരെ ധാരാളം ബുക്കിംഗുകൾ നടത്തിയിട്ടുള്ള ഇവി ആഗോളതലത്തിൽ വളരെ ജനപ്രിയമായ ഒരു ഇലക്ട്രിക് കാറാണ്.

ഇന്ത്യയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുന്ന പുത്തൻ കാർ ബ്രാൻഡുകൾ

ഇലക്ട്രിക് കാർ നിർമാതാവിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന വാഹനമാണിതെന്ന് ശ്രദ്ധേയമാണ്. പുതിയ ടെസ്‌ല ഇലക്ട്രിക് സെഡാന്റെ നിർമാണം നെവാഡയിലെ കമ്പനിയുടെ ജിഗാഫാക്ടറിയിൽ നടക്കുന്നു. ടെസ്‌ല തുടക്കത്തിൽ മോഡൽ 3 CBU റൂട്ടിലൂടെയാകും ഇന്ത്യയിൽ കൊണ്ടുവരിക. അതിനാൽ ഉയർന്ന സെസ് ആയി നൽകുമെന്നതിനാൽ അതിന്റെ വില 40-50 ലക്ഷത്തിൽ കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
New car brands to enter the Indian market. Read in Malayalam
Story first published: Monday, May 4, 2020, 16:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X