അരങ്ങേറ്റത്തിന് സജ്ജമായി ഷെവർലെ ഗ്രോവ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ നിന്നും പിൻമാറിയ അമേരിക്കൻ വാഹന നിർമാതാക്കളായ ഷെവർലെ പുതിയ ഗ്രോവ് എസ്‌യുവിയുമായി ആഗോളതലത്തിൽ പിടിമുറുക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി ചൈനീസ് വിപണിയിലാണ് വാഹനത്തെ കമ്പനി ആദ്യം പരിചയപ്പെടുത്തിയത്.

അരങ്ങേറ്റത്തിന് സജ്ജമായി ഷെവർലെ ഗ്രോവ്, കൂടുതൽ വിവരങ്ങൾ പുറത്ത്

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ഷെവർലെ എത്തിക്കുന്ന ഗ്രോവ് വളർന്നുവരുന്ന ഏഷ്യ, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ 40 ലധികം രാജ്യാന്തര വിപണികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

അരങ്ങേറ്റത്തിന് സജ്ജമായി ഷെവർലെ ഗ്രോവ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ഷെവർലെ ട്രാക്കറിന് താഴെയായി സ്ഥാപിക്കുന്ന ഗ്രോവ് അതിന്റെ വിഭാഗത്തിലെ ഏറ്റവും താങ്ങാവുന്ന എസ്‌യുവിയാകും. അടുത്ത രണ്ട് മാസത്തിനുള്ളിൽ വാഹനം ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്.

അരങ്ങേറ്റത്തിന് സജ്ജമായി ഷെവർലെ ഗ്രോവ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ട്രാക്കർ എസ്‌യുവിയുടെ മുൻ തലമുറയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഷെവർലെ ഗ്രോവിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഇത് അടിസ്ഥാനപരമായി ബയോജുൻ 510 ന്റെ റീ-ബാഡ്ജ് പതിപ്പാണ്. ഇത് ഇന്ത്യയിലും ഇിനോടകം പരിശോധന നടത്തിയിട്ടുണ്ട്.

അരങ്ങേറ്റത്തിന് സജ്ജമായി ഷെവർലെ ഗ്രോവ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ചില ലാറ്റിൻ, ഏഷ്യൻ രാജ്യങ്ങളിൽ ബയോജുൻ 530 എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള ക്യാപ്റ്റിവ എസ്‌യുവിയും ഷെവർലെ വിൽക്കുന്നത് ശ്രദ്ധേയമാണ്. വിലകുറഞ്ഞ ചൈനീസ് എസ്‌യുവി നിർമാതാവാണ് ബയോജുൻ. വാസ്തവത്തിൽ എം‌ജി ഹെക്ടറും വുലിംഗ് അൽമാസും ബയോജുൻ 530 എസ്‌യുവിയുടെ റീ ബാഡ്ജ് പതിപ്പാണ്.

അരങ്ങേറ്റത്തിന് സജ്ജമായി ഷെവർലെ ഗ്രോവ്, കൂടുതൽ വിവരങ്ങൾ പുറത്ത്

സ്റ്റൈലിംഗിനെക്കുറിച്ച് പറയുമ്പോൾ ഷെവർലെ ഗ്രോവ് ബയോജുൻ 510 ന് സമാനമാണ്. എന്നിരുന്നാലും ഇതിന് അമേരിക്കൻ ബ്രാൻഡിന്റേതായ ഫ്രണ്ട് ഗ്രിൽ, വ്യത്യസ്ത കളർ ഓപ്ഷനുകൾ, പുതിയ കളർ തീം ഉപയോഗിച്ച് പുതുക്കിയ ഇന്റീരിയർ എന്നിവ ലഭിക്കുന്നു.

അരങ്ങേറ്റത്തിന് സജ്ജമായി ഷെവർലെ ഗ്രോവ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ഗ്രോവിന് 4,220 മില്ലീമീറ്റർ നീളവും 1,740 മില്ലീമീറ്റർ വീതിയും 1,625 മില്ലീമീറ്റർ ഉയരവും 2,550 മില്ലീമീറ്റർ വീൽബേസുമാണ് ഒരുക്കിയിരിക്കുന്നത്. ലാറ്റിനമേരിക്കയിൽ, ഗ്രോവ് റെനോ ക്യാപ്ച്ചർ, നിസാൻ കിക്സ്, ഹ്യുണ്ടായി ക്രെറ്റ തുടങ്ങിയ മോഡലുതൾക്കെതിരെയാണ് മത്സരിക്കുന്നത്.

അരങ്ങേറ്റത്തിന് സജ്ജമായി ഷെവർലെ ഗ്രോവ്, കൂടുതൽ വിവരങ്ങൾ പുറത്ത്

എൽഇഡി ഹെഡ്‌ലാമ്പുകൾ, പനോരമിക് സൺറൂഫ്, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 4 എയർബാഗുകൾ, ട്രാക്ഷൻ, സ്റ്റെബിലിറ്റി കൺട്രോളുകൾ തുടങ്ങിയ സവിശേഷതകളും എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നത് സ്വാഗതാർഹമാണ്.

അരങ്ങേറ്റത്തിന് സജ്ജമായി ഷെവർലെ ഗ്രോവ്, കൂടുതൽ വിവരങ്ങൾ പുറത്ത്

1.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഷെവർലെ ഗ്രോവ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഇത് 105 bhp പവറും 135 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് സിവിടി ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ എന്നിവ ഗിയർബോക്സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
English summary
New Chevrolet Groove New Details Revealed. Read in Malayalam.
Story first published: Friday, July 10, 2020, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X