ഫോർഡ് എൻ‌ഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും

ഫോർഡ് ഇന്ത്യ പുതിയ എൻ‌ഡവർ സ്പോർട്ട് വേരിയൻറ് അടുത്തയാഴ്ച പുറത്തിറക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് 2020 സെപ്റ്റംബർ 22 ന് ആകും എസ്‌യുവിയുടെ അരങ്ങേറ്റം നടക്കുക.

ഫോർഡ് എൻ‌ഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും

ഡീലർമാർ ഇതിനകം തന്നെ പുതിയ എൻ‌ഡവർ സ്പോർട്ടിനായുള്ള അനൗദ്യോഗിക പ്രീ-ബുക്കിംഗ്‌ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും സ്പോർട്ടി ഭാവവുമായി എത്തുന്ന വാഹനത്തിനായുള്ള ഔദ്യോിക ബുക്കിംഗ് ഫോർഡ് ഉടൻ ആരംഭിക്കുമെന്നാണ് സൂചന.

ഫോർഡ് എൻ‌ഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും

ഫോർഡ് ഫ്രീസ്റ്റൈൽ ഫ്ലെയർ പതിപ്പിന് സമാനമായിരിക്കും എൻ‌ഡവർ സ്പോർട്ട്. ബ്ലാക്ക് എക്സ്റ്റീരിയർ കളറിനൊപ്പം നിരവധി സ്റ്റൈലിംഗ് അപ്‌ഡേറ്റുകളുമായാണ് എസ്‌യുവി വിപണയിൽ ഇടംപിടിക്കാൻ ഒരുങ്ങുന്നത്. അത് കൂടുതൽ സ്‌പോർട്ടി നിലപാടിലേക്ക് എസ്‌യുവിയെ എത്തിക്കുന്നു.

MOST READ: പെർഫോമൻസ് ശ്രേണിയിൽ പുതുയുഗം കുറിക്കാൻ ഹ്യുണ്ടായി i30 N; ടീസർ ചിത്രങ്ങൾ പുറത്ത്

ഫോർഡ് എൻ‌ഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും

എൻ‌ഡവറിന്റെ പുതിയ ടോപ്പ് എൻഡ് വേരിയന്റായി ഇത് വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനർത്ഥം ഇതിന് 4x4 സംവിധാനം സ്റ്റാൻഡേർഡായി ലഭിക്കുമെന്ന് സാരം. ക്യാബിനെ സംബന്ധിച്ചിടത്തോളം അത് മാറ്റമില്ലാതെ തുടരും.

ഫോർഡ് എൻ‌ഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും

ബീജ് അപ്ഹോൾസ്റ്ററിയോടുകൂടിയ അതേ ബീജ്, ബ്ലാക്ക് ഡ്യുവൽ-ടോൺ ഇന്റീരിയറുമായി സ്പോർട്ട് പതിപ്പ് തുടരും. കൂടാതെ എസ്‌യുവിക്ക് ഓൾ-ബ്ലാക്ക് മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീലും ലഭിക്കും. കൂടാതെ എൻ‌ഡവർ‌ സ്പോർ‌ട്ട് ബാഡ്‌ജിംഗ് ഒരുപക്ഷേ സ്കഫ് പ്ലേറ്റുകളിലും പ്രദർശിപ്പിക്കാൻ‌ സാധ്യതയുണ്ട്.

MOST READ: അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

ഫോർഡ് എൻ‌ഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും

സവിശേഷതകളുടെ കാര്യത്തിൽ പനോരമിക് സൺറൂഫ്, ഓട്ടോ പാർക്ക് അസിസ്റ്റുള്ള റിയർ പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫോർഡിന്റെ SYNC3, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിൽ തുടരും.

ഫോർഡ് എൻ‌ഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും

മറ്റ് സവിശേഷതകളിൽ ഫോർഡിന്റെ മൊബിലിറ്റി, കണക്റ്റിവിറ്റി സൊല്യൂഷൻ ഫോർഡ്പാസ് എന്നിവയും ഫോർഡ് എൻ‌ഡവർ അവതരിപ്പിക്കുന്നു. 2.0 ലിറ്റർ ഇക്കോബ്ലൂ ഡീസൽ എഞ്ചിനാകും എസ്‌യുവിയുടെ പുതിയ സ്പോർട്ടി വേരിയന്റിന് കരുത്തേകുക.

MOST READ: എസ്‌യുവി ക്രോസ്ഓവര്‍ ഭാവത്തില്‍ പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഈ വര്‍ഷം

ഫോർഡ് എൻ‌ഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും

ഇത് പരമാവധി 168 bhp പവറും 420 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഫോർഡിന്റെ 10 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി വിപണിയൊന്ന് കൊഴുപ്പിക്കാനാണ് ഇതിലൂടെ കമ്പനി പദ്ധതിയിടുന്നത്.

ഫോർഡ് എൻ‌ഡവർ സ്പോർട്ട് സെപ്റ്റംബർ 22 ന് വിപണിയിൽ എത്തിയേക്കും

പ്രീമിയം സെവൻ സീറ്റർ എസ്‌യുവിയുടെ പുതിയ സ്പോർട്ടി മോഡലിനെ ഫോർഡ് ഇതിനോടകം തന്നെ കമ്പനി ഡീലർഷിപ്പുകളിലേക്ക് എത്തിച്ചു തുടങ്ങിയിട്ടുണ്ട്. വിപണിയിൽ പുതിയ എൻഡവറിന്റെ പ്രാഥമിക എതിരാളി ടൊയോട്ട ഫോർച്യൂണറിന്റെ ടിആർഡി വകഭേദമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New Ford Endeavour Sport To Launch On 2020 September 22. Read in Malayalam
Story first published: Friday, September 18, 2020, 10:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X