XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്, ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി മഹീന്ദ്രയും ആയി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

ഈ പങ്കാളിത്തത്തിന്റെ ഭാഗമായി ഇരുബ്രാന്‍ഡുകളും ഒന്നിച്ച് ഭവിയില്‍ നിരവധി മോഡലുകള്‍ വിപണിയില്‍ എത്തിക്കാനും പദ്ധതിയിട്ടിട്ടുണ്ട്. 2021 -ന്റെ രണ്ടാം പകുതിയില്‍ C-സെഗ്മെന്റ് എസ്‌യുവി ശ്രേണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കുമെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിട്ടുണ്ട്.

XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

ഫോര്‍ഡ്-മഹീന്ദ്ര സംയുക്ത സംരംഭത്തിന് കീഴില്‍ പുറത്തിറക്കുന്ന ആദ്യ മോഡല്‍ കൂടിയാകും ഇത്. 2021-22 കാലയളവില്‍ പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്ര XUV400, ഫോര്‍ഡ് B745 (കോഡ് നെയിം) എന്നീ രണ്ട് പുതിയ മിഡ്-സൈസ് എസ്‌യുവികളും ഇരുവരും ചേര്‍ന്നാകും വികസിപ്പിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഇലക്‌ട്രിക്കിലേക്ക് ചുവടുവെക്കാൻ ടൊയോട്ടയും; ആദ്യ മോഡലിന്റെ ടീസർ കാണാം

XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

2021 -ന്റെ ആദ്യ പാദത്തില്‍ വിപണിയില്‍ എത്തുന്ന പുതുതലമുറ മഹീന്ദ്ര XUV500 -യുടെ അതേ മോണോകോക്ക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ഫോര്‍ഡിന്റെ എസ്‌യുവിയും. പുതുതലമുറ XUV500 ഇതിനകം തന്നെ ഇന്ത്യന്‍ നിരത്തുകളില്‍ നിരവധി തവണ പരീക്ഷണയോട്ടം ആരംഭിച്ചു കഴിഞ്ഞു.

XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

എന്നിരുന്നാലും, ഫോര്‍ഡിന്റെ ഈ പുതിയ വാഹനം പരീക്ഷണ ആവശ്യങ്ങള്‍ക്കായി ഇതുവരെ നിരത്തുകളില്‍ എത്തിയിട്ടില്ല. പ്ലാറ്റ്‌ഫോം മാത്രമല്ല, ഫോര്‍ഡ് എസ്‌യുവി, മഹീന്ദ്ര XUV500 -ല്‍ നിന്നുള്ള നിരവധി ഘടകങ്ങള്‍ പങ്കിടും. മഹീന്ദ്ര XUV-യില്‍ നിന്നുള്ള 75 ശതമാനം ഘടകങ്ങളും പുതിയ മോഡല്‍ പങ്കിടാനാകുമെന്നാണ് സൂചന.

MOST READ: 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ കുതിക്കാന്‍ സിട്രണ്‍ C5 എയര്‍ക്രോസ്; കൂടുതല്‍ വിവരങ്ങള്‍

XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

വരാനിരിക്കുന്ന ഫോര്‍ഡ് എസ്‌യുവികള്‍ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിന്‍ഫറീനരയാകും രൂപകല്‍പ്പന ചെയ്യുക. 2015-ല്‍ മഹീന്ദ്ര ഗ്രൂപ്പ് ഏറ്റെടുത്ത ഇറ്റാലിയന്‍ കാര്‍ ഡിസൈനിംഗ് സ്ഥാപനമാണ് പിനിന്‍ഫറീന എസ്പിഎ. ഫിയറ്റ്‌സ് മുതല്‍ ഫെരാരിസ് വരെയുള്ള നിരവധി വിദേശ കാറുകള്‍ രൂപകല്‍പ്പന ചെയ്തതില്‍ പ്രശസ്തരായ ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനി ഇതുവരെ ഇന്ത്യക്കായി ഒരു ഡിസൈന്‍ ചെയ്തിട്ടില്ല.

XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംസ്റ്റാലിയന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, പുതിയ 2.0 / 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ എത്തിയേക്കും.

MOST READ: കൊച്ചിയിൽ ഒറ്റ ദിവസം പൂർത്തീകരിച്ചത് ഏഴ് യൂണിറ്റ് ഗ്ലോസ്റ്ററിന്റെ ഡെലിവറി

XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

പെട്രോള്‍ എഞ്ചിന്‍ 190 bhp കരുത്തും 330 Nm torque ഉം ഉത്പാദിപ്പിക്കും. ഡീസല്‍ പതിപ്പ് 180 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കും. മാനുവല്‍, ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് തുടങ്ങിയ മോഡലുകളാകും വിപണിയില്‍ ഈ വാഹനത്തിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New Ford SUV Based On 2021 Mahindra XUV500. Read in Malayalam.
Story first published: Tuesday, December 8, 2020, 11:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X