Just In
- 5 hrs ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 7 hrs ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 7 hrs ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 8 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
പൊളി ഫിറോസ് പറഞ്ഞ കാര്യങ്ങൾ സത്യമാകുന്നു കിടിലുവിനെ കുറിച്ച്, അശ്വതിയുടെ കുറിപ്പ്
- News
മൂന്നാമത്തെ ലോക്ക് ഡൗൺ: യുകെ യിൽ നിന്നും ചില പാഠങ്ങൾ; മുഖ്യമന്ത്രി മുന്നിൽ വേണം- മുരളി തുമ്മാരുകുടി എഴുതുന്നു
- Sports
IPL 2021: രാജസ്ഥാന് വിജയവഴിയിലേക്ക് വരാന്‍ രണ്ട് മാറ്റം വേണം, മധ്യനിരയും ഓപ്പണിംഗും മാറണം
- Finance
ഫെബ്രുവരിയിൽ ഇപിഎഫ്ഒയുടെ പുതിയ ഗുണഭോക്താക്കൾ ആയത് 12.37 ലക്ഷം പേർ
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തലമുറ മാറ്റത്തിനൊരുങ്ങി മാരുതി ആൾട്ടോ; പരീക്ഷണ ചിത്രങ്ങൾ പുറത്ത്
എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റിൽ ഏറ്റവും പഴക്കമുള്ള പേരാണ് ആൾട്ടോ. 2000 സെപ്റ്റംബർ മുതൽ ഇന്ത്യൻ നിരത്തിൽ അരങ്ങുവാഴുന്ന മോഡലിന് പുതുതലമുറ മോഡൽ ഒരുങ്ങുന്നതായാണ് സൂചന.

ആദ്യ തലമുറ മോഡൽ അഞ്ചാം തലമുറ ജാപ്പനീസ് ആൾട്ടോയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാൽ നിലവിലുള്ള രണ്ടാം തലമുറ പൂർണമായും ഇന്ത്യയ്ക്കായി വികസിപ്പിച്ചെടുത്തതാണ്.

2012 ഒക്ടോബർ മുതൽ വിൽപ്പനയ്ക്കെത്തുന്ന രണ്ടാംതലമുറ ആൾട്ടോ വർഷങ്ങളായി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി തുടരുന്നു എന്നത് യാഥാർഥ്യം തന്നെ. എങ്കിലും ശരിക്കും കാലഹരണപ്പെട്ടതായി തോന്നുന്നതാണ് ഒരു ചുവടുമാറ്റത്തിന് മാരുതിയെ പ്രേരിപ്പിക്കുന്നത്.
MOST READ: 48 കിലോമീറ്റർ മൈലേജ്; ഹൈമോടിവ് ഇലക്ട്രിക്-പെട്രോൾ ക്വിഡിനെ പരിചയപ്പെടാം

നിലവിൽ 2.99 ലക്ഷം മുതൽ 4.87 ലക്ഷം രൂപ വരെയാണ് ഹാച്ച്ബാക്കിന്റെ എക്സ്ഷോറൂം വില. STD, LXi, VXi, VXi പ്ലസ് വേരിയന്റുകളിൽ വിൽക്കുന്ന വാഹനം പെട്രോൾ അല്ലെങ്കിൽ സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന കൂടുതൽ കർശനമായ ബിഎസ്-VI മലിനീകരണ മാനദണ്ഡം കാരണം മാരുതി സുസുക്കി ആൾട്ടോയുടെ K10 പതിപ്പ് നിർത്തലാക്കിയിരുന്നു.1.0 ലിറ്റർ K10B പെട്രോൾ എഞ്ചിനാണ് ഇതിൽ പ്രവർത്തിച്ചിരുന്നത്. ഇത് എസ്-പ്രെസോയ്ക്ക് വഴി മാറുകയാണ് ചെയ്തത്.
MOST READ: ഇനി അധികം വൈകില്ല, അർബൻ ക്രൂയിസർ സെപ്റ്റംബർ 23-ന് വിപണിയിലേക്ക്

താങ്ങാനാവുന്ന ബഹുജന വിപണി വിഭാഗങ്ങളിൽ സാന്നിധ്യം വർധിപ്പിക്കുന്നതിനായി മാരുതി സുസുക്കി പുതിയ മോഡലുകളുടെ ഒരു ശ്രേണിയിൽ പ്രവർത്തിക്കുന്നതായാണ് തോന്നുന്നത്. അതിൽ പുതിയ സെലേറിയോയും മൂന്നാം തലമുറ ആൾട്ടോയും ഉൾപ്പെടും.

അതിൽ ആൾട്ടോ ഇപ്പോൾ പരീക്ഷണയോട്ടത്തിനായി നിരത്തിലിറങ്ങിയ ചിത്രങ്ങൾ ഗാഡിവാഡി പുറത്തുവിട്ടു. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ വരാനിരിക്കുന്ന ആൾട്ടോയ്ക്ക് അൽപ്പം നീളമുള്ള വീൽബേസ് ലഭിക്കുമെന്ന് വ്യക്തമാണ്.
MOST READ: 15-ന്റെ നിറവിലും പഴക്കം ലേശം ഏശാതെ ടൊയോട്ട ക്വാളിസ്

അതേസമയം ഡിസൈൻ ഘടകങ്ങൾ ആദ്യ തലമുറ ആൾട്ടോ K10 ലേക്ക് വിരൽ ചൂണ്ടുന്നു. സൈഡ് ഫെൻഡറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ടേൺ ഇൻഡിക്കേറ്ററുകൾ, പതിവ് ഡോർ ഹാൻഡിലുകൾ, മിററുകൾ, മേൽക്കൂരയിൽ ഘടിപ്പിച്ച സ്പോയിലർ, നവീകരിച്ച ഹെഡ്ലാമ്പുകൾ എന്നിവ ഉപയോഗിച്ച് പരിചിതമായ രൂപഘടന പ്രോട്ടോടൈപ്പ് കാണിക്കുന്നു.

പുതുക്കിയ ടെയിൽ ലാമ്പ് ക്ലസ്റ്ററിന് കൂടുതൽ ചതുരാകൃതിയിലുള്ള രൂപമാണുള്ളത്. കൂടാതെ റിഫ്ലക്ടറുകൾ ചേർത്ത് ബമ്പറും ട്വീക്ക് ചെയ്തിട്ടുണ്ട്. ഇവയോടൊപ്പം ഫ്രണ്ട് ഗ്രില്ലിനും ബമ്പറിനും അതുപോലെ തന്നെ ഇന്റീരിയർ പുനരവലോകനങ്ങളും നമുക്ക് പ്രതീക്ഷിക്കാം.

മെച്ചപ്പെട്ട സുരക്ഷാ ഘടകത്തിനൊപ്പം കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന മെക്കാനിക്കൽ മാറ്റങ്ങളും എഞ്ചിൻ അപ്ഡേറ്റുകളും മാരുതി പരിചയപ്പെടുത്തിയേക്കും.

799 സിസി ത്രീ സിലിണ്ടർ F8D ബിഎസ്-VI പെട്രോൾ എഞ്ചിൻ നിലവിൽ 6,000 rpm-ൽ 47 bhp കരുത്തും 3,500 rpm-ൽ 69 എൻഎം Nm torque ഉം വികസിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് എഎംടി ട്രാൻസ്മിഷൻ ഉപയോഗിച്ച് ഇത് ജോടിയാക്കിയിരിക്കുന്നു.