പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

അന്താരാഷ്ട്ര വിപണികളിലെ വിറ്റാര എസ്‌യുവി, ആൾട്ടോ, വാഗൺആർ ഹാച്ച്ബാക്ക് എന്നിങ്ങനെ മൂന്ന് ജനപ്രിയ മോഡലുകളിൽ മാറ്റം വരുത്താൻ തയാറെടുത്തു കഴിഞ്ഞു സുസുക്കി മോട്ടോർസ്.

പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

മൂന്ന് മോഡലുകളും 2021 അവസാനത്തോടെ ജാപ്പനീസ് വിപണിയിൽ വിൽപ്പനയ്ക്കെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ ആൾട്ടോയുടെ ആഗോള അരങ്ങേറ്റം 2020 ഡിസംബറിൽ നടക്കാനിരിക്കെ പുതിയ സുസുക്കി വിറ്റാര 2021 ജനുവരിയിൽ പ്രത്യക്ഷപ്പെട്ടേക്കും.

പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിലെ പരിഷ്‌കരിച്ച പതിപ്പിലായിരിക്കും പുതിയ സുസുക്കി വിറ്റാര ഒരുങ്ങുക. അഞ്ചാം തലമുറ എസ്‌യുവിയിൽ ഡിസൈൻ മാറ്റങ്ങളിൽ കൂടുതൽ സവിശേഷതകളുള്ള ഇന്റീരിയർ, പുതിയ എഞ്ചിൻ ഓപ്ഷനുകൾ എന്നിവ ഇടംപിടിക്കും.

MOST READ: സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

മിക്ക കോസ്മെറ്റിക് പരിഷ്ക്കരങ്ങളും മുൻവശത്ത് ഒതുക്കാനും സാധ്യതകൾ കാണുന്നുണ്ട്. എങ്കിലും നിലവിലെ മോഡലിനേക്കാൾ വലിപ്പവും വിശാലവുമായിരിക്കും വരാനിരിക്കുന്ന വിറ്റാര എസ്‌യുവി. എന്നിരുന്നാലും അതിന്റെ വീൽബേസ് മാറ്റമില്ലാതെ തുടരും.

പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

ജപ്പാനിൽ പുതിയ വിറ്റാര എസ്‌യുവി 1.4 ലിറ്റർ ഇൻലൈൻ 4 ബൂസ്റ്റർജെറ്റ് പെട്രോൾ എഞ്ചിൻ, മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ എന്നിവ വാഗ്ദാനം ചെയ്യും. ഗ്യാസോലിൻ യൂണിറ്റ് 130 bhp കരുത്തിൽ 253 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

MOST READ: പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ അവതരണം വൈകും

പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

പെട്രോൾ എഞ്ചിൻ 48V ലിഥിയം അയൺ ഇലക്ട്രിക് ബാറ്ററിയുള്ള മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കും. പുതിയ തലമുറ സുസുക്കി ആൾട്ടോയെക്കുറിച്ച് പറയുമ്പോൾ ഹാച്ച്ബാക്കിന്റെ ഒമ്പതാം തലമുറ മോഡൽ ഭാരം കുറഞ്ഞ പ്ലാറ്റ്ഫോമിൽ തന്നെയായിക്കും രൂപകൽപ്പന ചെയ്യുക.

പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

2021 മോഡിൽ പുതിയ R06D തരം 658 സിസി ടർബോചാർജ്ഡ് എഞ്ചിനാകും ഇടംപിടിക്കുക. അടുത്ത വർഷം ഒക്ടോബറിൽ വെളിപ്പെടുത്താനിടയുള്ള ഹാച്ച്ബാക്കിന്റെ സ്‌പോർട്ടിയർ പതിപ്പിലും ജാപ്പനീസ് ബ്രാൻഡ് പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

MOST READ: റൂഫ് റെയിലുകളും, ബ്ലാക്ക് ക്ലാഡിംഗും; പരീക്ഷണയോട്ടം നടത്തി ടാറ്റ ടിയാഗൊ ടര്‍ബോ

പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

പുതുതലമുറ ആൾട്ടോ ഇന്ത്യയിൽ എത്തുമെങ്കിലും വിറ്റാര മിഡ്-സൈസ് എസ്‌യുവി ആഭ്യന്തര വിപണിയിൽ എത്താനുള്ള സാധ്യതകളൊന്നുമില്ല. പകരം ടൊയോട്ടയുമായി ചേർന്ന് ഒരു പുതിയ എസ്‌യുവിയാകും മാരുതി നിർമിക്കുക.

പുതുതലമുറ ആൾട്ടോ, വിറ്റാര എസ്‌യുവി മോഡലുകൾ അടുത്ത വർഷം അവസാനത്തോടെ വിൽപ്പനയ്ക്ക് എത്തും

അത് ഇന്ത്യൻ വിപണിയിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസിനുമെതിരെയാകും മാറ്റുരയ്ക്കുക. ടൊയോട്ടയുടെ റൈസ് ഡൈഹത്‌സു ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (DNGA) പ്ലാറ്റ്‌ഫോമിലാകും വികസിപ്പിക്കുക. അടുത്ത വർഷത്തോടെ പുതുതലമുറ ആൾട്ടോ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

Most Read Articles

Malayalam
English summary
New Gen Alto And Suzuki Vitara SUV Global Debut In Next Year. Read in Malayalam
Story first published: Sunday, September 27, 2020, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X