പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍

2020 ഓട്ടോ എക്‌സ്‌പോയിലാണ് ഗൂര്‍ഖ എസ്‌യുവിയുടെ പുതുയ പതിപ്പിനെ ഫോഴ്‌സ് അവതരിപ്പിക്കുന്നത്. പിന്നാലെ നിരവധി ഘട്ടങ്ങളില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍

ഇപ്പോഴിതാ വീണ്ടും പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. മൂടിക്കെട്ടലുകള്‍ ഒന്നും ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. മുഖ്യഎതിരാളിയായ ഥാര്‍ കഴിഞ്ഞ ദിവസം വിപണിയില്‍ എത്തി.

പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍

ഗൂര്‍ഖയുടെ അരങ്ങേറ്റവും അധികം വൈകില്ലെന്നാണ് റിപ്പോര്‍ട്ട്. സ്‌പൈ ഇമേജുകളില്‍ കാണുന്നത് പോലെ, പുതുതലമുറ ഫോഴ്‌സ് ഗൂര്‍ഖ നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനേക്കാള്‍ വിശാലമാണ്, പിന്നിലെ പ്രൊഫൈല്‍ ഫീച്ചര്‍ ചെയ്യുന്ന ചിത്രത്തില്‍ നിന്ന് ഇത് വ്യക്തമാണ്.

MOST READ: പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍

സ്‌കിഡ് പ്ലേറ്റ്, രണ്ട് സ്ലാറ്റ് ഗ്രില്‍ എന്നിവ പോലുള്ള ഒന്നിലധികം പുതിയ ഘടകങ്ങളുള്ള ഒരു പുതിയ ഡിസൈന്‍ അവതരിപ്പിക്കുന്നു. പിന്‍ഭാഗത്ത്, പുതിയ ഗൂര്‍ഖയുടെ ടെയില്‍ ലാമ്പുകള്‍ ബമ്പറില്‍ നിന്ന് ബോഡിയിലേക്ക് മാറ്റി സ്ഥാപിച്ചിരിക്കുന്നു.

പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍

മുകളിലായി സ്റ്റോപ്പ് ലാമ്പ് കാണാന്‍ സാധിക്കും. എന്നാല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച മോഡലില്‍ ഇത് ഇല്ലായിരുന്നു. ഗൂര്‍ഖയില്‍ ഒരു പുതിയ ലാഡര്‍-ഫ്രെയിം ചാസിയും കോയില്‍ സ്പ്രിഗുകളും ഇടംപിടിക്കുന്നു.

MOST READ: കാലം എത്ര കഴിഞ്ഞാലും ക്വാളിസ് എന്നും കിങ് തന്നെ

പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍

വലിയ വീല്‍ ആര്‍ച്ചുകളും ക്ലാഡിംഗുകളും പുതിയ ഗൂര്‍ഖയെ മനോഹരമാക്കും. പുതിയ ഗ്രില്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും ബമ്പറുകളും, 16 ഇഞ്ച് അലോയി വീലുകളും പുതിയ സവിശേഷതകളാണ്.

പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍

നിലവിലെ ക്രാഷ്-ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഒരു പുതിയ ചാസിയും ബോഡി ശൈലിയും വാഹനത്തിന് ലഭിക്കും. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

MOST READ: മോഡലുകള്‍ക്ക് ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഡാറ്റ്‌സനും നിസാനും

പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍

2020 ഫോഴ്സ് ഗൂര്‍ഖയില്‍ ഡ്യുവല്‍ ടോണ്‍ തീം, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പവര്‍ വിന്‍ഡോകള്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വൃത്താകൃതിയിലുള്ള എയര്‍ വെന്റുകള്‍ എന്നിവ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍

ബിഎസ് VI നിലവാരത്തിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2020 ഫോഴ്സ് ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

MOST READ: മിനുക്കിയ രൂപം, പുത്തൻ ഭാവം; ആഘോഷമായി 2020 മഹീന്ദ്ര ഥാർ വിപണിയിൽ

പരീക്ഷണയോട്ടവുമായി ഫോഴ്‌സ് ഗൂര്‍ഖ എസ്‌യുവി; അവതരണം ഉടന്‍

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. ലോക്ക് ചെയ്യാവുന്ന ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍ വീല്‍ ഡ്രൈവ് പണ്ടേ വാഹനത്തിന്റെ പ്രത്യേകതയാണ്. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

Source: Forum AutoCarIndia

Most Read Articles

Malayalam
English summary
New-gen Force Gurkha SUV Spotted Testing. Read in Malayalam.
Story first published: Monday, August 17, 2020, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X