പുത്തൻ ഹോണ്ട സിറ്റി ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും, കരുത്ത് പകരാൻ പെട്രോൾ, ഡീസൽ എഞ്ചിനുകൾ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ അഞ്ചാം തലമുറ ഹോണ്ട സിറ്റി 2020 ജൂലൈയിൽ വിപണിയിലെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കമ്പനി. വരാനിരിക്കുന്ന പ്രീമിയം സെഡാന്റെ ബാഹ്യ, ഇന്റീരിയർ, സവിശേഷതകളും ബ്രാൻഡ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

പുത്തൻ ഹോണ്ട സിറ്റി ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും, കരുത്ത് പകരാൻ പെട്രോൾ, ഡീസൽ എഞ്ചിനുകൾ

അലക്സാ റിമോട്ട് ബന്ധിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ കാറായിരിക്കും പുതിയ സിറ്റിയെന്ന് ഹോണ്ട സ്ഥിരീകരിച്ചു. കൂടാതെ ബ്രാൻഡിന്റെ പുതിയ ആംബിഷ്യസ് സെഡാൻ ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് 2020 സിറ്റിയുടെ ഡിസൈൻ ഒരുക്കിയിരിക്കുന്നതെന്നും ഹോണ്ട വ്യക്തമാക്കി.

പുത്തൻ ഹോണ്ട സിറ്റി ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും, കരുത്ത് പകരാൻ പെട്രോൾ, ഡീസൽ എഞ്ചിനുകൾ

ഈ ഡിസൈൻ പുരാതന സമുറായികൾ ഉപയോഗിച്ചിരുന്ന ജാപ്പനീസ് കറ്റാന ബ്ലേഡിനെയാണ് സൂചിപ്പിക്കുന്നത്. പുതുതലമുറ മോഡലിൽ ക്രോം ഫ്രണ്ട് ഗ്രില്ലിനൊപ്പം പരിചിതമായ സോളിഡ് വിംഗ് ഫെയ്സ്, ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, 9 എൽഇഡി അറകളുള്ള ഇൻലൈൻ ഷെൽ ഉള്ള പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎൽ, എൽ ഷേപ്പ്ഡ് എൽഇഡി ടേൺ സിഗ്നൽ എന്നിവ ഉൾക്കൊള്ളുന്നു.

MOST READ: റാങ്ലര്‍ അണ്‍ലിമിറ്റഡ് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജീപ്പ്

പുത്തൻ ഹോണ്ട സിറ്റി ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും, കരുത്ത് പകരാൻ പെട്രോൾ, ഡീസൽ എഞ്ചിനുകൾ

അതോടൊപ്പം എൽഇഡി സൈഡ് മാർക്കർ ലാമ്പുകളുള്ള Z ആകൃതിയിലുള്ള 3D റാപ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പും ഹോണ്ട സിറ്റിയുടെ പ്രധാന ആകർഷണമാണ്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലും കാറിന്റെ വശങ്ങളെ മനോഹരമാക്കുന്നു.

പുത്തൻ ഹോണ്ട സിറ്റി ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും, കരുത്ത് പകരാൻ പെട്രോൾ, ഡീസൽ എഞ്ചിനുകൾ

പുതിയ ഹോണ്ട സിറ്റിയുടെ നീളം 4,549 മില്ലീമീറ്ററും, വീതി 1,748 മില്ലീമീറ്ററും, ഉയരം 1,489 മില്ലീമീറ്ററും, വീൽബേസ് 2,600 മില്ലീമീറ്ററുമാണ്. സി-സെഗ്മെന്റ് സെഡാൻ വിഭാഗത്തിലെ ഏറ്റവും വലിപ്പമേറിയ മോഡലായി ഇനി 2020 ഹോണ്ട സിറ്റി മാറുമെന്ന് ചുരുക്കം.

MOST READ: മെർസിഡീസ് ബെൻസ് GLS എസ്‌യുവി ഇനി ഇന്ത്യയിലും, വില 99.90 ലക്ഷം

പുത്തൻ ഹോണ്ട സിറ്റി ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും, കരുത്ത് പകരാൻ പെട്രോൾ, ഡീസൽ എഞ്ചിനുകൾ

ആമ്പിറ്റിയസ് ബ്യൂട്ടി ഡിസൈൻ തീമിനെ അടിസ്ഥാനമാക്കിയുള്ളതാണ് 2020 ഹോണ്ട സിറ്റിയുടെ ഇന്റീരിയർ. ഇത് ഉയർന്ന ദൃശ്യതീവ്രതയും നൂതന ടെക്സ്ചറുകളും കൂടുതൽ എളുപ്പത്തിൽ പ്രവർത്തനക്ഷമമാക്കാനും സാധിക്കുന്നതാണ്. സെഡാനിൽ ഡ്യുവൽ-ടോൺ ബ്ലാക്ക്, ബീജ് ഇന്ററർ സ്കീമിലാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ഡാഷ്‌ബോർഡിലും സോഫ്റ്റ് പാഡും വുഡി അലങ്കാരവും പുതുതായി സ്റ്റൈൽ ചെയ്ത ഇൻസ്ട്രുമെന്റ് കൺസോളും ഇടംപിടിച്ചിരിക്കുന്നു.

പുത്തൻ ഹോണ്ട സിറ്റി ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും, കരുത്ത് പകരാൻ പെട്രോൾ, ഡീസൽ എഞ്ചിനുകൾ

കൂടാതെ പുതിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റെഡ് / ബ്ലൂ ലെറ്റുകളുള്ള പുതിയ എസി ഡയൽ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഷിഫ്റ്റ് ലിവർ, ലൈവ് ഫ്യുവൽ ഇക്കോണമി, ജി-മീറ്റർ തുടങ്ങിയ മൾട്ടി-ഫംഗ്ഷൻ ഡ്രൈവർ ഇൻഫർമേഷൻ ഇന്റർഫേസിനായി സെഡാന് 7 ഇഞ്ച് ഫുൾ HD കളർ ടിഎഫ്ടി മീറ്റർ എന്നിവയും ലഭിക്കുന്നു.

MOST READ: ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

പുത്തൻ ഹോണ്ട സിറ്റി ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും, കരുത്ത് പകരാൻ പെട്രോൾ, ഡീസൽ എഞ്ചിനുകൾ

ഭാരം കുറഞ്ഞതും സുരക്ഷിതവുമാണെന്ന് അവകാശപ്പെടുന്ന ഹോണ്ട പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിറ്റി. മികച്ച ഹാൻഡിലിംഗിനും സ്ഥിരതയ്ക്കും സവാരി സുഖത്തിനും വേണ്ടി സംഘർഷം കുറച്ചുകൊണ്ട് സസ്പെൻഷൻ കമ്പനി അവകാശപ്പെടുന്നു.

പുത്തൻ ഹോണ്ട സിറ്റി ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും, കരുത്ത് പകരാൻ പെട്രോൾ, ഡീസൽ എഞ്ചിനുകൾ

വേരിയബിൾ വാൽവ് ടൈമിംഗ് ഉപയോഗിച്ച് പുതുതായി വികസിപ്പിച്ച 1.5 ലിറ്റർ i-VTEC DOHC പെട്രോൾ എഞ്ചിനും, 1.5 ലിറ്റർ i-DTEC ഡീസൽ യൂണിറ്റുമാണ് എഞ്ചിൻ ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്. ഗിയർബോക്സ് ഓപ്ഷനിൽ ആറ് സ്പീഡ് മാനുവൽ ഏഴ് സ്പീഡ് സിവിടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New Gen Honda City To Launch in July 2020. Read in Malayalam
Story first published: Thursday, June 18, 2020, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X