പുതുതലമുറ ഹോണ്ട HR-V എസ്‌യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

ആഗോളതലത്തിൽ പുതുതലമുറ മോഡലുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ജാസ്, സിറ്റി തുടങ്ങിയ മോഡലുകൾക്ക് ഇതിനകം തന്നെ തലമുറ മാറ്റം ലഭിച്ചപ്പോൾ മറ്റ് ജനപ്രിയ കാറുകൾക്കും ഉടൻ തന്നെ പരിഷ്ക്കാരങ്ങൾ കാണാം.

പുതുതലമുറ ഹോണ്ട HR-V എസ്‌യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

HR-V, സിവിക് സെഡാൻ എന്നീ മോഡലുകളുടെ പുതുആവർത്തനങ്ങളാകും വിപണി അടുത്തതായി കാണുക. ഹോണ്ട ഇതിനകം തന്നെ എക്സിക്യൂട്ടീവ് സെഡാന്റെ പ്രോട്ടോടൈപ്പിനെ പരിചയപ്പെടുത്തിയിരുന്നു.

പുതുതലമുറ ഹോണ്ട HR-V എസ്‌യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

അതിനാൽ തന്നെ വാഹന പ്രേമികളെല്ലാം HR-V എസ്‌യുവിയുടെ പുതുമോഡലിന്റെ അരങ്ങേറ്റത്തിനാണ് കാത്തിരിക്കുന്നത്. വലിപ്പത്തിൽ മുൻഗാമിയേക്കാൾ സമ്പന്നനായിരിക്കും വരാനിരിക്കുന്ന മോഡൽ. അതോടൊപ്പം പുതിയ ഹൈബ്രിഡ് സംവിധാനവും വാഹനത്തിന്റെ മാറ്റുകൂട്ടും.

MOST READ: കാമ്രി ഹൈബ്രിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കി ടൊയോട്ട

പുതുതലമുറ ഹോണ്ട HR-V എസ്‌യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

ഒന്നിലധികം തവണ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയ 2021 HR-V അടുത്ത വർഷം മാർച്ചിൽ ജപ്പാനിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഹോണ്ടയുടെ പുതിയ ഗ്ലോബൽ പ്ലാറ്റ്‌ഫോമിന്റെ അരങ്ങേറ്റവും പുതിയ മോഡൽ അടയാളപ്പെടുത്തുമെന്ന് അനുമാനിക്കപ്പെടുന്നു.

പുതുതലമുറ ഹോണ്ട HR-V എസ്‌യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

എന്നിരുന്നാലും HR-V ഫിറ്റിന്റെ പ്ലാറ്റ്ഫോമായിരിക്കും ഉപയോഗിക്കുകയെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഫിറ്റിനായി ഹോണ്ട ഈ പ്ലാറ്റ്ഫോം അടുത്തിടെ പരിഷ്ക്കരിച്ചിരുന്നു. പുതിയ ക്രോസ്ഓവറിനും സമാനമായ നവീകരണങ്ങൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: സബ്സ്ക്രിപ്ഷൻ പദ്ധതി നാല് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് മാരുതി

പുതുതലമുറ ഹോണ്ട HR-V എസ്‌യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

അപ്‌ഡേറ്റുചെയ്‌ത ഫിറ്റ് പ്ലാറ്റ്ഫോം ശക്തിയേറിയതും ഭാരം കുറഞ്ഞതുമാണ്. ഇത് എസ്‌യുവിയുടെ കാര്യക്ഷമതയും പ്രകടനവും മൊത്തത്തിൽ മെച്ചപ്പെടുത്താൻ ഹോണ്ടയെ സഹായിക്കും. കാറിന്റെ വീൽബേസ് ഏകദേശം 50 മില്ലിമീറ്റർ വർധിപ്പിക്കും.

പുതുതലമുറ ഹോണ്ട HR-V എസ്‌യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

അതോടൊപ്പം ഒരു കൂപ്പെ ശൈലിയും വാഹനത്തിന് ഉണ്ടാകും. ഏഴ് വർഷങ്ങൾക്കു മുമ്പ് അതായത് 2013-ലാണ് ഹോണ്ട തങ്ങളുടെ കോംപാക്‌ട് ക്രോസ്ഓവറായ HR-V ജപ്പാനിൽ അവതരിപ്പിക്കുന്നത്.

MOST READ: പെട്രോള്‍ പമ്പുകളിലും ചാര്‍ജിംഗ് പോയിന്റുകള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

പുതുതലമുറ ഹോണ്ട HR-V എസ്‌യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

പുതുതലമുറയിലേക്ക് കടക്കുന്ന മോഡലിനെ ഈ വർഷം തന്നെ വിൽപ്പനക്ക് എത്തിക്കാൻ ജാപ്പനീസ് ബ്രാൻഡ് തയാറായിരുന്നുവെങ്കിലും കൊറോണ വൈറസ് വ്യാപനം പദ്ധതിയെ ബാധിക്കുകയായിരുന്നു. കൂടാതെ 2021 HR-V-യിൽ 1.0 ലിറ്റർ ടർബോ പെട്രോളും മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉൾപ്പെടെ ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളും ലഭിക്കും.

പുതുതലമുറ ഹോണ്ട HR-V എസ്‌യുവിയുടെ അരങ്ങേറ്റം അടുത്ത വർഷം മാർച്ചിൽ

മുമ്പത്തെപ്പോലെ ഹോണ്ടയുടെ ആഗോള നിരയിൽ HR-V CR-V താഴെയായി സ്ഥാപിക്കും. നിലവിൽ പ്രചാരത്തിലുള്ള ഹോണ്ട HR-V ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പദ്ധതി പിന്നീട് റദ്ദാക്കുകയായിരുന്നു. എന്നാൽ ഒരു കോംപാക്‌ട് എസ്‌യുവി മോഡലിനെയാണ് ഇന്ത്യക്കായി ഹോണ്ട ഇപ്പോൾ പരിഗണിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
New Gen Honda HR-V SUV To Launch On 2021 March. Read in Malayalam
Story first published: Wednesday, November 25, 2020, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X