Just In
- 10 hrs ago
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- 13 hrs ago
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- 15 hrs ago
ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
- 1 day ago
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
Don't Miss
- News
ആത്മാഭിമാനമില്ലെന്ന് തെളിയിച്ച അച്ഛനും മകനും; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജ്യോതികുമാര്‍ ചാമക്കാല
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Movies
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹോണ്ട ഫിറ്റിന്റെ പ്ലാറ്റ്ഫോമിൽ പുതിയ HR-V ഒരുങ്ങും; ഇന്ത്യയിലേക്ക് എത്താൻ സാധ്യത കുറവ്
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട അടുത്തിടെ ഇന്ത്യയിലും തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും പുതിയ സിറ്റി സെഡാൻ അവതരിപ്പിച്ചു. ഇതിനൊപ്പം ബ്രാൻഡ് പുതുതലമുറ സിവിക്, HR-V, CR-V മോഡലുകളുടെ പണിപുരയിലുമാണ്.

വരാനിരിക്കുന്ന സിവിക് എക്സിക്യൂട്ടീവ് സെഡാന്റെ പ്രോട്ടോടൈപ്പ് ഇതിനകം തന്നെ കമ്പനി അനാവരണം ചെയ്തിരുന്നു. അതിനുശേഷം വാഹന പ്രേമികൾ കാത്തിരിക്കുന്ന അരങ്ങേറ്റമാണ് HR-V എസ്യുവിയുടേത്.

2021 മാർച്ചിൽ അവതരിപ്പിക്കാനിരിക്കുന്ന ക്രോസ്ഓവറിന്റെ നിലവിലെ മോഡലിന്റെ ഉത്പാദനം ഫെബ്രുവരിയിൽ ഹോണ്ട അവസാനിക്കുകയും ചെയ്യും. പുതിയ ഹോണ്ട HR-V നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ പരിഷ്ക്കരിച്ച പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
MOST READ: വർഷാവസാനം മോഡലുകൾക്ക് വമ്പിച്ച ഡിസ്കൗണ്ടുമായി ഹോണ്ട

ഇത് പുതുതലമുറ ഫിറ്റ് ഹാച്ച്ബാക്കിനും അടിവരയിടുന്നു എന്നത് ശ്രദ്ധേയമാണ്. ഈ കൂടുമാറ്റത്തിലൂടെ പ്ലാറ്റ്ഫോമിന് ഉയർന്ന കാഠിന്യവും ഭാരം കുറയ്ക്കുകയും ചെയ്യും. നിലവിലെ 2,610 മില്ലിമീറ്ററിൽ നിന്ന് എസ്യുവിയുടെ വീൽബേസ് 50 mm വർധിപ്പിച്ച് 2,660 മില്ലിമീറ്ററായി ഉയർത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എസ്യുവി വലിപ്പത്തിൽ കേമനായിരിക്കും. തൽഫലമായി വരാനിരിക്കുന്ന മോഡലിന് ഏകദേശം 4.4 മീറ്റർ നീളമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂപ്പെ-എസ്യുവി സ്റ്റൈലിംഗായിരിക്കും 2021 ഹോണ്ട HR-V മോഡലിന് ഉണ്ടായിരിക്കുകയെന്ന് പരീക്ഷണ ചിത്രങ്ങൾ സൂചന നൽകുന്നുണ്ട്.
MOST READ: വീണ്ടും മാരുതിയുടെ ആധിപത്യം; നവംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ കാറുകൾ

ഹോണ്ടയുടെ ഈ പുതുതലമുറ മോഡൽ ജീപ്പ് കോമ്പസിനും ടൊയോട്ട കൊറോള ക്രോസിനും എതിരാളിയാകും. പുതിയ HR-V 4.4 മീറ്റർ നീളവും 1.79 മീറ്റർ വീതിയും 1.59 മീറ്റർ ഉയരവും അളക്കുമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഫിറ്റ് ഹാച്ച്ബാക്കിൽ ഇതിനകം കണ്ട ശക്തമായ ഹൈബ്രിഡ് സംവിധാനവും എസ്യുവിയുടെ മാറ്റുകൂട്ടും.രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനിൽ ഇത് ഘടിപ്പിക്കും. ഇലക്ട്രിക് മോട്ടോർ മാത്രം ഉപയോഗിച്ച് ഹാച്ച്ബാക്ക് 80 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്തമാണ്.
MOST READ: ഉപഭോക്താക്കള്‍ക്കായി 'മിഡ്നൈറ്റ് സര്‍പ്രൈസസ്' കാമ്പെയ്നുമായി ഫോര്‍ഡ്

1.5 ലിറ്റർ VTEC പെട്രോൾ എഞ്ചിൻ, 1.8 ലിറ്റർ പെട്രോൾ എഞ്ചിൻ എന്നിവയും സ്റ്റാൻഡേർഡ് മോഡലിന് ലഭിക്കും. പുതിയ മോഡലിന് ഡീസൽ പതിപ്പി ലഭിക്കാൻ സാധ്യതയില്ല എന്നതാണ് ശ്രദ്ധേയം. മുമ്പത്തെപ്പോലെ ഹോണ്ടയുടെ ആഗോള നിരയിൽ HR-V CR-V താഴെയായി സ്ഥാപിക്കും.

ഏഴ് വർഷങ്ങൾക്കു മുമ്പ് അതായത് 2013-ലാണ് ഹോണ്ട തങ്ങളുടെ കോംപാക്ട് ക്രോസ്ഓവറായ HR-V ജപ്പാനിൽ അവതരിപ്പിക്കുന്നത്. തുടർന്ന് നിലവിൽ പ്രചാരത്തിലുള്ള ഹോണ്ട HR-V ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഉയർന്ന ചെവല് കാരണം ഹോണ്ട പദ്ധതി റദ്ദാക്കുകയായിരുന്നു.