Just In
- 13 min ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 1 hr ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 2 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 2 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- News
രാമസേതുവിന്റെ ഉത്പത്തി കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍, സമുദ്ര ഗവേഷണത്തിനൊരുങ്ങുന്നു!!
- Finance
ആക്സെഞ്ചറിനെ മറികടന്ന് ടിസിഎസ്, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനി
- Movies
നിറവയറ് പുറംലോകത്തെ കാണിച്ച് കരീനയുടെ അഭ്യാസങ്ങള്‍; ഗര്‍ഭകാലത്തും ഇത്ര തേജസോടെ നില്‍ക്കുന്നത് കരീന മാത്രം
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Sports
IND vs AUS: വാഷിങ്ടണ്‍ സുന്ദര്‍ നേടിയ 22 റണ്‍സ് ഞങ്ങള്‍ക്ക് സ്വര്‍ണ്ണംപോലെ- റിഷഭ് പന്ത്
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുതലമുറ i20 അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഹ്യുണ്ടായി; ബുക്കിംഗ് ആരംഭിച്ചു
പുതുതലമുറ i20-യെ അവതിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഹ്യുണ്ടായി. 2020 നവംബര്‍ 5-ന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഔദ്യോഗിക ടീസര്‍ ചിത്രവും കമ്പനി പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബുക്കിംഗ് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പ് എത്തിയിരിക്കുന്നത്.

വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. 21,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നതെന്നും കമ്പനി അറിയിച്ചു. ഓണ്‍ലൈന്‍ വഴിയും അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയുമാണ് ബുക്കിംഗ് സ്വീകരിക്കുന്നത്.

നേരത്തെ ചില ഡീലര്‍ഷിപ്പുകള്‍ അനൗദ്യോഗികമായി ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ബുക്കിംഗ് തുക വെളിപ്പെടുത്തിയിരുന്നു. മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് മൂന്നാം തലമുറ i20 വിപണിയിലേക്ക് എത്തുന്നത് എന്നാതാണ് പ്രധാന സവിശേഷത.

മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നിവരാണ് വിപണിയിലെ എതിരാളികള്‍. സ്പോര്‍ട്ടി ഡിസൈന്‍, ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എല്‍ഇഡി ഹെഡ്ലാമ്പ്, വിന്‍ഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നിവ മൂന്നാം തലമുറയുടെ സവിശേഷതകളാണ്.
MOST READ: C5 എയർക്രോസ് എസ്യുവിയുമായി സിട്രൺ മെയ് മാസത്തിൽ ഇന്ത്യയിൽ ചുവടുവെക്കും

നവീകരിച്ച കാസ്കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, നേര്‍ത്ത ഹെഡ്ലാമ്പുകള്‍ നല്‍കിയാണ് മുന്‍വശത്തെ മനോഹരമാക്കിരിക്കുന്നത്. പുതിയ ടെയില്‍ ലാമ്പുകള്‍ ബൂട്ട്-ലിഡിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്.
MOST READ: കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക.