പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്, പുതുതലമുറ i20 എന്നീ രണ്ട് പുതിയ മോഡലുകള്‍ വരും മാസങ്ങളില്‍ പുറത്തിറക്കാന്‍ ഹ്യുണ്ടായി പദ്ധതിയിട്ടിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അതുണ്ടാകില്ലെന്നാണ് സൂചന.

പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

2020 ഒക്ടോബര്‍ മാസത്തില്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന i20 വിപണിയില്‍ എത്തുന്നത് വൈകും. 2020 സെപ്തംബര്‍ മാസത്തോടെ മാത്രമേ വാഹനം വിപണിയില്‍ എത്തുകയുള്ളുവെന്നാണ് സൂചന.

പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

പ്രധാനമായും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് അരങ്ങേറ്റം വൈകിപ്പിക്കുന്നതെന്നാണ് സൂചന. ഒന്നാമതായി നിലവിലെ സാഹചര്യത്തിലും രണ്ടാം തലമുറ ക്രെറ്റയും, വേര്‍ണ ഫേയ്‌സ്‌ലിഫ്റ്റും മികച്ച വില്‍പ്പനയാണ് സ്വന്തമാക്കുന്നത്.

MOST READ: പുത്തൻ ഹോണ്ട സിറ്റിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും

പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

കോംപാക്ട് എസ്‌യുവി പുറത്തിറങ്ങി ഏകദേശം ഒരു മാസം പിന്നിട്ടപ്പോള്‍ തന്നെ 30,000 -ലധികം ബുക്കിങ് സ്വന്തമാക്കി. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ ഈ മോഡലുകളുടെ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ പദ്ധതി.

പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

2020 മെയ് മാസത്തിലെ വില്‍പ്പന പട്ടികയില്‍ ക്രെറ്റ ഒന്നാംസ്ഥാന പിടിച്ചെടുക്കുകയും ചെയ്തു. വേര്‍ണ ഫെയ്‌സ്‌ലിഫ്റ്റിന്റെ വില്‍പ്പനയും വരും മാസങ്ങളില്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയാണ് നിര്‍മ്മാതാക്കള്‍ക്ക്. 9.30 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: മോട്ടോജിപി വേഷമണിഞ്ഞ് സുസുക്കി GSX-R125 വിപണിയിൽ

പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

രണ്ടാമതായി, കൊവിഡ്-19 പോസിറ്റിവ് കേസുകള്‍ വര്‍ധിച്ചതോടെ ചെന്നൈ, തിരുവല്ലൂര്‍, ചെങ്ങല്‍പുട്ടു, കാഞ്ചീപുരം എന്നീ ചില അയല്‍ ജില്ലകളിലും വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് വില്‍പ്പനയെ ബാധിക്കും എന്ന കണക്കുകൂട്ടലിലാണ് കമ്പനി.

പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

അതോടൊപ്പം തന്നെ ഹ്യുണ്ടായിയുടെ ശ്രീപെരുമ്പത്തൂര്‍ ആസ്ഥാനമായുള്ള (കാഞ്ചീപുരം ജില്ലയിലെ) ഉത്പാദന കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കാമെന്നാണ് സൂചന. ഇതോടെയാണ് പുതുതലമുറ i20 -യുടെ അരങ്ങേറ്റം ഒരു മാസത്തേക്ക് മാറ്റിവെച്ചിരിക്കുന്നത്.

MOST READ: ബിഎസ് VI ഹോണ്ട ഗ്രാസിയ 125; പ്രധാന മറ്റങ്ങള്‍ ഇതൊക്കെ

പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

പുതുതലമുറ i20 -യിലേക്ക് വരുകയാണെങ്കില്‍ മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് മൂന്നാം തലമുറ വിപണിയിലേക്ക് എത്തുന്നത്. മുന്‍ഭാഗമാണ് ഒരു പ്രധാന ഡിസൈന്‍ നവീകരണത്തിന് വിധേയമായിരിക്കുന്നത്.

പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്.

MOST READ: ഡ്രൈവറില്ലാ കാറുകളുമായി മെര്‍സിഡീസ്; കൂട്ടിന് അമേരിക്കന്‍ ടെക് കമ്പനി എന്‍വീഡിയ

പുതുതലമുറ i20-യുടെ അരങ്ങേറ്റം വൈകും; കാരണം വ്യക്തമാക്കി ഹ്യുണ്ടായി

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai i20 Launch Postponed. Read in Malayalam.
Story first published: Friday, June 26, 2020, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X