പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതുതലമുറ i20 -യെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായി. 90-ാമത് ജനീവ മോട്ടോര്‍ ഷോയില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം ഉണ്ടാകുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്.

പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജനീവ മോട്ടോര്‍ ഷോ റദ്ദാക്കിയതോടെ അതിന് കാത്ത് നില്‍ക്കാതെ വാഹനത്തെ ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഇതിനിടയിലാണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ ക്യാമറ കണ്ണില്‍ കുടുങ്ങിയത്. ഡല്‍ഹിയില്‍ പരീക്ഷണയോട്ടം നടത്തുന്ന പുതുതലമുറ i20 -യുടെ ചിത്രങ്ങളാണ് റഷ്‌ലൈന്‍ പങ്കുവെച്ചിരിക്കുന്നത്.

MOST READ: പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പനയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി; 43 ശതമാനത്തിന്റെ ഇടിവുമായി ടാറ്റ

പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ചിത്രത്തില്‍ കാണുന്നതുപോലെ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ക്ക് പകരമായി ഹാലൊജെന്‍ ഹെഡ്‌ലാമ്പുകളാണ് നല്‍കിയിരിക്കുന്നത്. പുതുതലമുറ മോഡല്‍ അതിന്റെ യൂറോപ്യന്‍-സ്‌പെക്കിനോട് സാമ്യമുള്ളതാണ്. മുന്‍ മോഡലിനെ പൂര്‍ണമായും ഉടച്ചുവാര്‍ത്ത ഡിസൈനിലാണ് i20 മൂന്നാം തലമുറ വിപണിയിലേക്ക് എത്തുന്നത്.

പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

മുന്‍ഭാഗമാണ് ഒരു പ്രധാന ഡിസൈന്‍ നവീകരണത്തിന് വിധേയമായിരിക്കുന്നത്. പുതിയ ബമ്പറും, പുതിയ കാസ്‌കേഡിംഗ് ഗ്രില്‍, വലിയ എയര്‍ഡാം, മെലിഞ്ഞ പുത്തന്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവ മുന്‍വശത്തെ മനോഹരമാക്കും.

MOST READ: രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഡ്യുവല്‍ ടോണിലുള്ള അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്. C-പില്ലറിലെ ക്രോം ഘടകങ്ങളും വശങ്ങളെ മനോഹരമാക്കും. പുതിയ ടെയില്‍ ലാമ്പുകള്‍ ബൂട്ട്-ലിഡിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.

പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: മഹീന്ദ്ര ഫോര്‍ഡ് കൂട്ടുകെട്ടില്‍ പിറക്കുന്നത് 9 എസ്‌യുവികള്‍; മുടക്കുന്നത് 4,300 കോടി രൂപ

പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ക്രൂയിസ് കണ്‍ട്രോള്‍, ഓപ്ഷണല്‍ പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ആംബിയന്റ് ലൈറ്റിങ് എന്നീ ഫിച്ചറുകള്‍ അകത്തളത്തെ മനോഹരമാക്കും. നോര്‍മല്‍, ഇക്കോ, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിങ്ങ് മോഡുകളും വാഹനത്തിലുണ്ട്.

പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്.

MOST READ: ഇലക്ട്രിക് അംബാസഡറിന്റെ അരങ്ങേറ്റം വൈകും; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക.

പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത പ്രോഗ്രാം, കൂട്ടിയിടി നിരീക്ഷണ സംവിധാനമുള്ള കമ്പനിയുടെ സ്മാര്‍ട്ട്‌സെന്‍സ് ഡ്രൈവിങ് അസിസ്റ്റ് സിസ്റ്റം ഉള്‍പ്പെടെ നിരവധി സുരക്ഷാ സവിശേഷതകളാണ് മൂന്നാം തലമുറ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതുതലമുറ ഹ്യുണ്ടായി i20 അരങ്ങേറ്റം ഉടന്‍; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

6 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം. മാരുതി ബലേനോ, ടാറ്റ ആള്‍ട്രേസ്, ടൊയോട്ട ഗ്ലാന്‍സ്, ഹോണ്ട ജാസ് തുടങ്ങിയവരാണ് i20 -യുടെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Next-Generation Hyundai i20 Spied Testing Ahead Of India Launch. Read in Malayalam.
Story first published: Wednesday, June 24, 2020, 14:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X