കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കുകളിലൊന്നാണ് ഹ്യുണ്ടായി i20. സ്റ്റൈലിഷ് ലുക്കും ഫീച്ചർ ലോഡ് ചെയ്ത ക്യാബിനുമായിട്ടാണ് ഹാച്ച്ബാക്ക് എത്തുന്നത്.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

പുതുതലമുറ മോഡലിലൂടെ, കൊറിയൻ ബ്രാൻഡ് വിപണിയിൽ കൂടുതൽ നേട്ടം കൈവരിക്കാൻ ആഗ്രഹിക്കുന്നു. ഹാച്ച്ബാക്ക് മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ടാറ്റ ആൾട്രോസ് എന്നിവയുമായി നേരിട്ട് മത്സരിക്കുന്നു.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

ഈ ലേഖനത്തിൽ, ഞങ്ങൾ പുതിയ i20, ആൾട്രോസ് എന്നീ മോഡലുകളുടെ വിലകൾ, സവിശേഷതകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ താരതമ്യം ചെയ്യുന്നു. 2020 ഹ്യുണ്ടായി i20 Vs ടാറ്റ ആൾട്രോസ് താരതമ്യം- പരിശോധിക്കുക:

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

2020 ഹ്യുണ്ടായി i20 Vs ടാറ്റ ആൾട്രോസ് വില

പുതുതലമുറ ഹ്യുണ്ടായി i20 സെഗ്‌മെന്റ്-മുൻനിര സവിശേഷതകൾ, ഒന്നിലധികം എഞ്ചിൻ-ഗിയർബോക്‌സ് ഓപ്ഷനുകൾ, മികച്ച നിലവാരമുള്ള / ഫിറ്റ് & ഫിനിഷ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ മാറ്റങ്ങൾക്കൊപ്പം, പുതിയ മോഡലിന് മുമ്പത്തെ മോഡലിനെക്കാൾ ഉയർന്ന വിലയുണ്ട്.

Hyundai i20 ₹6.79 Lakh to ₹11.18 Lakh
Tata Altroz ₹5.44 Lakh to ₹9.09 Lakh
കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

പുതിയ i20 -യുടെ 1.2 ലിറ്റർ പതിപ്പ് 6.79 ലക്ഷം മുതൽ 9.70 ലക്ഷം രൂപ വരെ വിലയിൽ ലഭ്യമാണ്, ടർബോചാർജ്ഡ് 1.0 ലിറ്റർ ഹാച്ച്ബാക്കിന്റെ വില 8.80 ലക്ഷത്തിനും 11.18 ലക്ഷത്തിനും ഇടയിലാണ്. ഡീസൽ i20 അടിസ്ഥാന മോഡലിന് 8.20 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 10.60 ലക്ഷം രൂപയുമാണ് വില.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

അതേസമയം ടാറ്റയും ഒന്നിലധികം വേരിയന്റുകളിൽ ആൾട്രോസ് വാഗ്ദാനം ചെയ്യുന്നു. പെട്രോൾ പതിപ്പ് 5.44 ലക്ഷം ആരംഭ വിലയിൽ ലഭ്യമാണ്. ടോപ്പ് എൻഡ് വേരിയന്റിന് 7.89 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. 6.99 ലക്ഷം മുതൽ 9.09 ലക്ഷം രൂപ വരെയാണ് ഡീസൽ ആൾട്രോസിന്റെ വില.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

പുതിയ ഹ്യുണ്ടായി i20 ടാറ്റ ആൾട്രോസ് ഹാച്ച്ബാക്കിനേക്കാൾ വിലയേറിയതാണ്. എന്നിരുന്നാലും, i20 കൂടുതൽ എഞ്ചിൻ-ഗിയർബോക്സ് ഓപ്ഷനുകളും നിരവധി സെഗ്മെൻറ്-മുൻനിര സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

2020 i20 Vs ആൾട്രോസ് സ്പെക്ക്

1.2 ലിറ്റർ, നാല് സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ, നാല് സിലിണ്ടർ ടർബോ-ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ പുതിയ i20 ലഭ്യമാണ്.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

അഞ്ച് സ്പീഡ് മാനുവൽ, CVT ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമാവുന്ന 1.2 ലിറ്റർ NA എഞ്ചിൻ 82 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 1.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ 118 bhp കരുത്തും 172 Nm torque ഉം പുറപ്പെടുവിക്കുന്നു.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

ട്രാൻസ്മിഷൻ ഡ്യൂട്ടികൾക്കായി, ഈ വേരിയന്റിന് iMT -യും (ആറ്-സ്പീഡ് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ) ഏഴ് സ്പീഡ് DCT -യും (ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷൻ) ലഭിക്കും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റർ ഡീസൽ എഞ്ചിന് 99 bhp കരുത്തും 240 Nm torque ഉം വികസിപ്പിക്കുന്നു.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

മറുവശത്ത് 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ, നാല് സിലിണ്ടർ ഡീസൽ എന്നിങ്ങനെ രണ്ട് ബിഎസ് VI കംപ്ലയിന്റ് എഞ്ചിനുകൾക്കൊപ്പം ആൾട്രോസ് പ്രീമിയം ഹാച്ച്ബാക്ക് ലഭ്യമാണ്.

Petrol Specification Hyundai i20 Tata Altroz
Engine 1.2L NA / 1.0L Turbo 1.2L NA
Power 83bhp/ 118bhp 86bhp
Torque 114Nm/ 172Nm 86bhp
Gearbox 5MT, CVT/ 6iMT, 7DCT 5MT
Diesel Specification
Engine 1.5L 4-cylinder 1.5L 4-cylinder
Power 99bhp 90bhp
Torque 240Nm 200Nm
Gearbox 6MT 5MT
കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

ആദ്യത്തേത് 86 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തിയുള്ളതാണ്, ഓയിൽ ബർണർ 90 bhp കരുത്തും, 200 Nm torque ഉം സൃഷ്ടിക്കുന്നു. ഇരു എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് വഴി മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നു.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

2020 ഹ്യുണ്ടായി i20 Vs ടാറ്റ ആൾട്രോസ് മൈലേജ്

ആൾട്രോസ് പെട്രോളിന് ലിറ്റർ 19.05 കിലോമീറ്റർ മൈലേജാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. അതേസമയം, ഡീസൽ ലിറ്ററിന് 25.11 കിലോമീറ്റർ മൈലേജ് നൽകുന്നു.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

പുതിയ ഹ്യുണ്ടായി i20 -യുടെ 1.2 L മാനുവൽ യൂണിറ്റ് ലിറ്ററിന് 21 കിലോമീറ്റർ ARAI സർട്ടിഫൈഡ് മൈലേജ് നൽകുമെന്ന് അവകാശപ്പെടുമ്പോൾ 1.2 L CVT പതിപ്പ് ലിറ്ററിന് 19.65 കിലോമീറ്റർ മൈലേജ് നൽകുന്നു. 1.0L iMT, DCT പതിപ്പുകൾ യഥാക്രമം ലിറ്ററിന് 20, 20.28 കിലോമീറ്റർ മൈലേജ് നൽകും. ഡീസൽ യൂണിറ്റിന് ലിറ്ററിന് 25 കിലോമീറ്റർ മൈലേജ് ARAI സാക്ഷ്യപ്പെടുത്തുന്നു.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

അളവുകൾ

നാല് മീറ്ററിൽ താഴെ നീളം വരുന്ന ആൾട്രോസ് പുതിയ ആൽ‌ഫ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് വരാനിരിക്കുന്ന HBX മൈക്രോ എസ്‌യുവിക്കും അടിസ്ഥാനമാവും.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

അനുപാതത്തിന്റെ അടിസ്ഥാനത്തിൽ, 3,990 mm നീളവും 1,755 mm വീതിയും 1,523 mm ഉയരവുമുള്ള ഹാച്ച്ബാക്കിന് 2,501 mm വീൽബേസ് ഉണ്ട്. 165 mm ഗ്രൗണ്ട് ക്ലിയറൻസുള്ള ആൾട്രോസിന് 345 ലിറ്റർ ബൂട്ട് സ്പേസും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു, പിൻ സീറ്റുകൾ മടക്കിക്കൊണ്ട് 665 ലിറ്ററിലേക്ക് ഇത് വ്യാപിപ്പിക്കാം.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

ഇന്ത്യ-സ്പെക്ക് പുതിയ i20 -യുടെ അളവുകൾ ഗണ്യമായി വർധിപ്പിച്ചു, എന്നിരുന്നാലും വാഹനത്തിന്റെ നീളം ഇപ്പോഴും നാല് മീറ്ററിൽ താഴെയാണ്. പ്രീമിയം ഹാച്ച്ബാക്ക് 3,995 mm നീളവും 1,775 mm വീതിയും 1,505 mm ഉയരവും 2,580 mm വീൽബേസും അളക്കുന്നു. മുമ്പത്തെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇതിന് 10 mm നീളവും 41 mm വീതിയും 10 mm വീൽബേസും അധികമാണ്.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

പുതിയ i20, ആൾട്രോസിനേക്കാൾ 5 mm നീളവും 20 mm വീതിയുമുള്ളതാണ്, എന്നിരുന്നാലും, ആൾട്രോസിന് 18 mm കൂടുതൽ ഉയരമുണ്ട്. പുതിയ i20 -ക്ക് 79 mm വർധിച്ച വീൽബേസുണ്ട്. ഇത് കൂടുതൽ ക്യാബിൻ സ്പെയിസിലെക്ക് വിവർത്തനം ചെയ്യുന്നു, പ്രത്യേകിച്ചും പിൻ നിരയാത്രക്കാർക്ക്.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

പുതിയ i20 310 ലിറ്റർ ബൂട്ട് സ്പെയിസ് വാഗ്ദാനം ചെയ്യുന്നു, ഇത് ആൾട്രോസിന്റെ 345 ലിറ്റർ ബൂട്ടിനേക്കാൾ 35 ലിറ്റർ കുറവാണ്.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

2020 i20 Vs ആൾട്രോസ് സവിശേഷതകൾ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹാർമാൻ സോഴ്‌സ്ഡ് മ്യൂസിക് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കൺട്രോൾ, ഐഡിൾ സ്റ്റാർട്ട്- സ്റ്റോപ്പ് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ്, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവയുമായിട്ടാണ് ആൾട്രോസ് വരുന്നത്.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

സെഗ്മെന്റ്-ഫസ്റ്റ് മീഡിയ നാവിഗേഷൻ മിററിംഗ് സിസ്റ്റവും ആൾട്രോസിന് ലഭിക്കുന്നു. ഇലക്ട്രിക് ടെയിൽ‌ഗേറ്റ് റിലീസ്, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും ഹാച്ച്ബാക്കിലുണ്ട്.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

മറുവശത്ത് സവിശേഷതകളുടെ കാര്യത്തിൽ, പുതിയ i20 അതിന്റെ എല്ലാ എതിരാളികൾക്കും മുകളിലാണ്. നിരവധി സെഗ്‌മെന്റ്-ഫസ്റ്റ് കംഫർട്ട്, സൗകര്യ സവിശേഷതകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാവിഗേഷൻ, വോയ്‌സ് റെക്കഗ്നിഷൻ, ഹ്യുണ്ടായിയുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക് എന്നിവ ഉപയോഗിച്ച് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഹാച്ച്ബാക്കിന് ലഭിക്കുന്നു.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

മൾട്ടി-ഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, വൈറസ് പരിരക്ഷയുള്ള എയർ പ്യൂരിഫയർ, വയർലെസ് ചാർജിംഗ് സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എസി, സൺറൂഫ്, ബോസ് പ്രീമിയം സൗണ്ട് സിസ്റ്റം, റിയർ വ്യൂ ക്യാമറ തുടങ്ങിയവ വാഹനത്തിൽ വരുന്നു. ഫാക്ടറി ഫിറ്റഡ് സൺറൂഫും പുതിയ i20 -ക്ക് ലഭിക്കും.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

i20 Vs ആൾട്രോസ് സുരക്ഷ

ഈ രണ്ട് പ്രീമിയം ഹാച്ച്ബാക്കുകളിൽ മികച്ച സുരക്ഷയും സെക്യൂരിറ്റി സവിശേഷതകളും അടങ്ങിയിരിക്കുന്നു. രണ്ട് മോഡലുകൾക്കും ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ABS+EBD, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ ക്യാമറ, ക്രൂയിസ് കൺട്രോൾ, സ്പീഡ് അലേർട്ട്, സ്പീഡ് സെൻസിംഗ് ഡോർ ലോക്കുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയും ലഭിക്കും.

കേമൻ ആര്? പുതുതലമുറ ഹ്യുണ്ടായി i20 -യും ടാറ്റ ആൾട്രോസും മാറ്റുരയ്ക്കാം

ടോപ്പ്-സ്പെക്ക് മോഡലിൽ ആറ് എയർബാഗുകൾ വരെ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നു. ഫൈവ് സ്റ്റാർ ഗ്ലോബൽ NCAP സുരക്ഷാ റേറ്റിംഗ് ലഭിക്കുന്ന പ്രീമിയം ഹാച്ച് വിഭാഗത്തിലെ ഏക കാറാണ് ആൾട്രോസ്.

Most Read Articles

Malayalam
English summary
New Gen Hyundai I20 Vs Tata Altroz Comparison Specs And Features. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X