തലയെടുപ്പുമായി പുത്തൻ ഥാര്‍, പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

ജനപ്രിയ മോഡലായ ഥാർ എസ്‌യുവിയുടെ പുതുതലമുറ മോഡൽ ഒരുങ്ങുകയാണ് മഹീന്ദ്രയുടെ അണിയറയിൽ. സമീപകാല ഇന്ത്യൻ വാഹന വ്യവസായത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് പരീക്ഷണ ഘട്ടത്തിന് വിധേയമായ ഉൽപ്പന്നം കൂടിയാണിത് എന്നത് ശ്രദ്ധേയമാണ്.

തലയെടുപ്പുമായി പുത്തൻ ഥാര്‍, പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

ലോക്ക്ഡൗൺ ഭാഗികമായി പിൻവലിച്ചതോടെ 2020 ഥാറിന്റെ പരീക്ഷണയോട്ടം പുനരാരംഭിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം വാഹന ബ്രാൻഡായ മഹീന്ദ്ര. എസ്‌യുവിയുടെ പ്രോട്ടോടൈപ്പുകളുടെ സ്പൈ ചിത്രങ്ങൾ ഏകദേശം മൂന്ന് വർഷമായി ഇന്റർനെറ്റിൽ എത്തിക്കൊണ്ടിരിക്കുകയാണ്.

തലയെടുപ്പുമായി പുത്തൻ ഥാര്‍, പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

റഷ്‌ലൈൻ പുറത്തുവിട്ട പുതിയ പരീക്ഷണയോട്ട ചിത്രങ്ങൾ ജീപ്പ് റാങ്ക്ലറുമായി സാമ്യം തോന്നിക്കുന്ന തലയെടുപ്പാണ് പുതുതലമുറ ഥാറിനെന്ന സൂചനയാണ് നൽകുന്നത്. എല്ലാ സംവിധാനങ്ങളുമുള്ള തികഞ്ഞൊരു വാഹനമായിരുന്നു ഥാര്‍ എങ്കിലും ഹാര്‍ഡ് ടോപ്പ് പതിപ്പിന്റെ അഭാവം വാഹനത്തില്‍ നിഴലിച്ചിരുന്നു.

MOST READ: നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ മൈലേജ് വര്‍ധിപ്പിക്കാനൊരുങ്ങി ടാറ്റ

തലയെടുപ്പുമായി പുത്തൻ ഥാര്‍, പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

പലരും അവകാശപ്പെടുന്നതുപോലെ 2020 മഹീന്ദ്ര ഥാർ ഒരു "കില്ലർ പ്രൊഡക്‌ട്" ആയിരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കാരണം ഇത് അതിന്റെ മുൻഗാമികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പുതിയ മോഡൽ തികച്ചും ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മുൻ മോഡലിൽ നിന്ന് വിപരീതമായി അതിന്റെ മിക്ക ഘടകങ്ങളും മഹീന്ദ്ര സ്കോർപിയോയുമായി പങ്കിടുന്നു.

തലയെടുപ്പുമായി പുത്തൻ ഥാര്‍, പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

എന്നാൽ ഇത്തവണ അടിമുടി മാറ്റങ്ങളുമായി എത്തുമ്പോൾ പുതിയ ഡിസൈനിലും സ്റ്റൈലിനുമൊപ്പം ഹാർഡ് ടോപ്പും മഹീന്ദ്ര ഥാറിൽ ഇടംപിടിക്കും. കൂടാതെ പിൻ നിരയിൽ മുന്നോട്ടു തിരിഞ്ഞുള്ള ബെഞ്ച് ശൈലി സീറ്റിംഗും കൂടെ ലഭിക്കുന്നതോടെ നിരത്തുകളിലെ പ്രീമിയം എസ്‌യുവികളുടെ നിരയിലേക്ക് ഥാര്‍ ഉയര്‍ത്തപ്പെടുമെന്നാണ് വിലയിരുത്തല്‍.

MOST READ: തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

തലയെടുപ്പുമായി പുത്തൻ ഥാര്‍, പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

പെട്രോൾ, ഡീസൽ എഞ്ചിൻ പതിപ്പിലാകും പുതിയ ഥാർ അവതരിപ്പിക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നത്. 2020 ഓട്ടോ എക്സ്പോയിൽ അരങ്ങേറ്റം കുറിച്ച 2.0 ലിറ്റർ ടിജിഡി എംസ്റ്റാലിയൻ ടർബോ യൂണിറ്റാണ് പെട്രോൾ വകഭേദത്തിൽ ഉൾപ്പെടുത്തുകയെന്നാണ് അഭ്യൂഹങ്ങൾ.

തലയെടുപ്പുമായി പുത്തൻ ഥാര്‍, പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

ഇത് 187 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിച്ചേക്കും. ഡീസൽ യൂണിറ്റ് 2.0 ലിറ്റർ യൂണിറ്റ് ആകാം. ഇത് 140 bhp പവറും 300 Nm Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഗിയർബോക്‌സ് ഓപ്ഷനിൽ മാനുവലിനൊപ്പം ഓട്ടോമാറ്റിക്കും പ്രതീക്ഷിക്കാം.

MOST READ: ആഢംബരത്തിന്റെ പര്യായം, ബിഎംഡബ്ല്യു 8 സീരീസ് ഗ്രാൻ കൂപ്പെ മെയ് എട്ടിന് ഇന്ത്യയിലെത്തും

തലയെടുപ്പുമായി പുത്തൻ ഥാര്‍, പരീക്ഷണയോട്ടം പുനരാരംഭിച്ച് മഹീന്ദ്ര

വിപണിയിൽ എത്തിക്കഴിഞ്ഞാൽ വരാനിരിക്കുന്ന മാരുതി സുസുക്കി ജിംനി, ബി‌എസ്-VI ഫോഴ്‌സ് ഗൂർഖ എന്നീ മോഡലുകൾ 2020 ഥാറിന്റെ നേരിട്ടുള്ള എതിരാളിയാകും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Gen Mahindra Thar Testing restarts amid lockdown. Read in Malayalam
Story first published: Thursday, May 7, 2020, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X